കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഫേ കോഫി ഡേ ഉടമയുടെ തിരോധാനം; ആത്മഹത്യ ചെയ്തിരിക്കാമെന്ന നിഗമനത്തിൽ മംഗളൂരു പൊലീസ്

  • By Desk
Google Oneindia Malayalam News

മംഗളുരു: കഫേ കോഫി ഡേ ശൃംഖലയുടെ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനുമായ വി ജി സിദ്ധാര്‍ഥ ആത്മഹത്യ ചെയ്തതാണെന്ന് സംശയം. മംഗളൂരുവിന് സമീപം നേത്രാവതി നദിയിലേക്ക് സിദ്ധാര്‍ത്ഥ ചാടിയതാവാമെന്നാണ് പൊലീസ് നിഗമനം.

അമേഠിയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; രാജകുടുംബാംഗങ്ങള്‍ പാര്‍ട്ടി വിട്ടു, ഇനി മോദിക്കൊപ്പംഅമേഠിയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; രാജകുടുംബാംഗങ്ങള്‍ പാര്‍ട്ടി വിട്ടു, ഇനി മോദിക്കൊപ്പം

തിങ്കളാഴ്ച രാത്രി ഉള്ളാളില്‍ നിന്ന് മംഗളൂരുവിലേക്കുള്ള യാത്രയില്‍ ആത്മഹത്യ ചെയ്യാനായി സിദ്ധാര്‍ഥ പാലത്തില്‍ നിന്ന് നദിയിലേക്ക് ചാടിയതാകാമെന്ന് മംഗളൂരു പൊലീസ് കമീഷണര്‍ സന്ദീപ് പാട്ടീല്‍ മാധ്യമങ്ങളെ അറിയിച്ചു.

cafe

സിദ്ധാര്‍ഥ ആത്മഹത്യ ചെയ്തതാകാമെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമീഷണര്‍ ശശികാന്ത് ശെന്തിലും പറയുന്നത്. സിദ്ധാര്‍ഥയെ കാണാതായ സ്ഥലം ശെന്തിലും സന്ദര്‍ശിച്ചു. പുഴയിലേക്ക് ചാടിയതിനെ തുടര്‍ന്ന് നദിയുടെ വിവിധ ഭാഗങ്ങളില്‍ പൊലീസ്, കോസ്റ്റ് ഗാര്‍ഡ്, മുങ്ങല്‍ വിദഗ്ധര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കം 200ഓളം പേര്‍ തിരച്ചില്‍ നടത്തിവരികയാണ്.

കോഫി ഡേയിലെ ബോര്‍ഡ് ഡയറക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമാണ് കത്ത് എഴുതിയ കത്താണ് പുറത്തുവന്നിരിക്കുന്നത്. ജൂലായ് 27നാണ് കത്ത് എഴുതിയിരിക്കുന്നത്. കാണാതാവുന്നതിന് മുമ്പ് സിദ്ധാര്‍ത്ഥ കമ്പനി ഡയറക്ടര്‍മാര്‍ക്ക് എഴുതിവെച്ച കത്താണ് ആത്മഹത്യയെന്ന സംശയത്തിന് ആധാരം. തിങ്കളാഴ്ച രാത്രി ഉള്ളാളില്‍ നിന്ന് മംഗളൂരുവിലേക്കുള്ള യാത്രയില്‍ നേത്രാവതി നദിക്കരികില്‍ വെച്ചാണ് സിദ്ധാര്‍ത്ഥയെ കാണാതാവുന്നത്.

മംഗളുരുവിന് സമീപം ദേശീയ പാതയിലെ ജെപ്പിന മൊഗരു എന്ന സ്ഥലത്തെത്തിയപ്പോള്‍ സിദ്ധാര്‍ത്ഥ തന്റെ ഡ്രൈവറോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയും വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി പോയ സിദ്ധാര്‍ത്ഥയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ ഡ്രൈവര്‍ കുടുംബാംഗങ്ങളെ വിവരം ധരിപ്പിക്കുകയായിരുന്നു.

English summary
Cafe coffee day owner Sidharth missing case follow up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X