കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രസര്‍ക്കാരിന്റെ ജിഎസ്ടി നിയമലംഘനം: ബിജെപിയെയും കേന്ദ്രത്തെയും വിമര്‍ശിച്ച് എംബി രാജേഷ്

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി നിയമം ലംഘിച്ചതായി സിഎജി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. നഷ്ടപരിഹാര സെസ് വഴി ലഭിച്ച 47,272 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വകമാറ്റിയെന്നാണ് കണ്ടെത്തല്‍. ജിഎസ്ടി വിഹിതവുമായി ബന്ധപ്പെട്ട് സംസ്ഥാനം കേന്ദ്‌സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടുന്നതിനിടെയാണ് ഇങ്ങനെയൊരു റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇതിനെതിരെ വ്യപക വിമര്‍ശനങ്ങളാണ് ഇയരുന്നത്. ഇപ്പോഴിതാ സിഎജി കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഎം നേതാവും മുന്‍ എംപിയുമായ എംബി രാജേഷ്.

ചോദ്യം ചോദിക്കുമോ? ഒരിക്കലെങ്കിലും

ചോദ്യം ചോദിക്കുമോ? ഒരിക്കലെങ്കിലും

കേന്ദ്ര സര്‍ക്കാരിന്റെ വളരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് സി.ഏ.ജി. കണ്ടെത്തിയിരിക്കുന്നു.സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാര ഇനത്തില്‍ നിയമ പ്രകാരം നല്‍കേണ്ട 47 272 കോടി രൂപ അവര്‍ക്ക് കൊടുക്കാതെ കേന്ദ്രം വകമാറ്റി ചെലവഴിച്ചു ! ഇത് നിയമ വിരുദ്ധമാണ് എന്നും സി.ഏ.ജി കണ്ടെത്തി.

 കേന്ദ്ര സര്‍ക്കാര്‍ സ്വന്തമാക്കി

കേന്ദ്ര സര്‍ക്കാര്‍ സ്വന്തമാക്കി

സംസ്ഥാനങ്ങളില്‍ നിന്ന് പിരിച്ചതും നിയമാനുസൃതം അവര്‍ക്ക് നല്‍കേണ്ടതുമായ നികുതി കബളിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ സ്വന്തമാക്കി. എന്നിട്ട് സംസ്ഥാനങ്ങളോട് കേന്ദ്രം പറഞ്ഞത് നിങ്ങള്‍ പോയി കടം വാങ്ങിക്കൊള്ളാന്‍. ഇങ്ങനെ വകമാറ്റിയ തുക കാണിച്ച് കേന്ദ്രത്തിന്റെ വരുമാനം കൃത്രിമമായി കുട്ടിക്കാണിച്ചു എന്ന ഗുരുതരമായ കാര്യവും സി.ഏ.ജി. പറയുന്നു.

മറ്റു സെസ്സുകളും

മറ്റു സെസ്സുകളും

ജിഎസ്ടി മാത്രമല്ല മറ്റു സെസ്സുകളും ഇതുപോലെ കേന്ദ്രം കയ്യിട്ടുവാരിയതായി സി.ഏ.ജി കണ്ടെത്തി. 1. ക്രൂഡ് സെസ് 1.24 ലക്ഷം കോടി ബോര്‍ഡിന്ന് കൈമാറാതെ കേന്ദ്രം ഉപയോഗിച്ചു., 2. ആരോഗ്യ-വിദ്യാഭ്യാസ സെസ്സായി പിരിച്ചത് 413 09 കോടി. പക്ഷേ ആരോഗ്യ മേഖലക്ക് ചില്ലിക്കാശ് കൊടുത്തില്ല , 3. റോഡ്‌സെസ് പിരിച്ചത് 10 157 കോടി. അത് റോഡ്, പശ്ചാത്തല സൗകര്യത്തിന് വിനിയോഗിച്ചില്ല.
4. സാമുഹിക ക്ഷേമ സര്‍ചാര്‍ജ് പിരിച്ചത് 8871 കോടി. അത് പ്രത്യക കരുതല്‍ നിധിയില്‍ സൂക്ഷിക്കണമെന്ന നിയമപരമായ വ്യവസ്ഥ ലംഘിച്ചു. കരുതല്‍ നിധിപോലും ആരംഭിച്ചില്ല.

ആഘോഷം ഒട്ടുമുണ്ടാവില്ല

ആഘോഷം ഒട്ടുമുണ്ടാവില്ല

മാദ്ധ്യമങ്ങളില്‍ ഒരു ദിവസത്തെ വാര്‍ത്തയായി ഇത് ചത്തു പോകും. ചര്‍ച്ചയും മുഖപ്രസംഗവും പരമ്പരയും തുടര്‍ച്ചയായ വന്‍ തലക്കെട്ടുകളും കാര്‍ട്ടൂണുകളും നിങ്ങള്‍ക്ക് കാണാനാവില്ല. ആഘോഷം ഒട്ടുമുണ്ടാവില്ല. മാദ്ധ്യമങ്ങളെ എങ്ങിനെ വരുതിക്ക് നിര്‍ത്തണമെന്ന് ബി.ജെ.പിക്ക് അറിയാം.

Recommended Video

cmsvideo
സര്‍ക്കാറിനെ ഉണ്ടാക്കാന്‍ ഞങ്ങള്‍ക്കറിയാമെങ്കില്‍ തകര്‍ക്കാനുമറിയാം
കേട്ടതായി ഭാവിക്കില്ല

കേട്ടതായി ഭാവിക്കില്ല

മീഡിയാ മാനിയ ഒട്ടുമില്ലാത്ത ചെന്നിത്തല പത്രസമ്മേളനത്തില്‍ ഇത് കേട്ടതായി ഭാവിക്കില്ല.കേന്ദ്രത്തിന്റെ വെറും 2.33 ലക്ഷം കോടിയുടെ ക്രമക്കേടായി പോയില്ലേ? ഇടതുപക്ഷമായിരുന്നെങ്കില്‍ ഇവരെല്ലാം കൂടി മദിച്ചു പൊളിച്ചേനെ. അധികാരത്തിലുള്ളവരോട് ചോദ്യം ചോദിച്ചു കൊണ്ടേയിരിക്കും, പക്ഷേ കേന്ദ്രത്തോട് ചോദിക്കുകയേ ഇല്ല.

ബിഹാറില്‍ കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം അധികാരം പിടിക്കും; ബിജെപിക്ക് കര്‍ഷകര്‍ മറുപടി പറയുമെന്ന് രാജീവ്ബിഹാറില്‍ കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം അധികാരം പിടിക്കും; ബിജെപിക്ക് കര്‍ഷകര്‍ മറുപടി പറയുമെന്ന് രാജീവ്

കാര്‍ഷിക ബില്ല്: കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നു, പഞ്ചാബില്‍ ട്രെയിന്‍ ഉപരോധം 29 വരെ തുടരുംകാര്‍ഷിക ബില്ല്: കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നു, പഞ്ചാബില്‍ ട്രെയിന്‍ ഉപരോധം 29 വരെ തുടരും

ഇമ്രാന്‍ ഖാന്‍റെ പ്രസംഗത്തിനിടെ ഇന്ത്യന്‍ പ്രതിനിധി യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നിന്നും ഇറങ്ങിപ്പോയി ഇമ്രാന്‍ ഖാന്‍റെ പ്രസംഗത്തിനിടെ ഇന്ത്യന്‍ പ്രതിനിധി യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നിന്നും ഇറങ്ങിപ്പോയി

English summary
CAG Report On GST Compensation; CPM leader MB Rajesh criticizes central government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X