കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആമസോണിനും ഫ്ലിപ് കാർട്ടിനും പൂട്ട് വീഴുമോ? ഉത്സവ സീസൺ വിൽപ്പനയ്ക്കെതിരെ വ്യപാരസംഘടന

Google Oneindia Malayalam News

Recommended Video

cmsvideo
Amazon and Flipkart might get ban for festive season sales | Oneindia Malayalam

ദില്ലി: ഇ- കൊമേഴ്സ് ഭീമന്മാരായ ആമസോണിനും ഫ്ലിപ് കാർട്ടിനും എതിരെ ഇന്ത്യയിലെ പ്രമുഖ വ്യാപാര സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രഡേഴ്സ് രംഗത്ത്. ദീപാവലിയും, ദസ്സറയും അനുബന്ധിച്ച് ആമസോണും ഫ്ലിപ് കാർട്ടും വൻ ഇളവുകളോട് ഉല്പ്പന്നങ്ങൾ വിറ്റഴിക്കുന്ന രീതി നിർത്തലാക്കണമെന്നാണ് ആവശ്യം. ആ കൊമേഴ്സ് ഭീമന്മാരുടെ ഫെസ്റ്റീവ് ഡിസ്കൗണ്ട് ഓഫറുകൾ ഓൺലൈൻ റീട്ടെയിൽ വിൽപ്പനയിലെ വിദേശ നിക്ഷേപ ചട്ടങ്ങൾ ലംഘിക്കുന്നതാണെന്നാണ് ആരോപണം.

സൗദി രാജകുമാരി, മുഹമ്മദ് ബിൻ സൽമാന്റെ സഹോദരി! ഫ്രാൻസില്‍ കുറ്റക്കാരി, 10 മാസത്തെ ജയിൽവാസം ഒഴിവാക്കാംസൗദി രാജകുമാരി, മുഹമ്മദ് ബിൻ സൽമാന്റെ സഹോദരി! ഫ്രാൻസില്‍ കുറ്റക്കാരി, 10 മാസത്തെ ജയിൽവാസം ഒഴിവാക്കാം

ദസ്സറ, ദീപാവലി തുടങ്ങിയ ആഘോഷങ്ങൾക്ക് മുന്നോടിയായാണ് ആമസോണും, ഫ്ലിപ്കാർട്ടും ഉത്സവ സീസൺ വിൽപ്പനകൾ നടത്തുന്നത്. വമ്പൻ ഓപറുകളാണ് ഓരോ ഉൽപ്പന്നങ്ങൾക്കും നൽകുന്നത്. വാഹനങ്ങൾ , ആഭരണങ്ങൾ തുടങ്ങി ആളുകൾ വൻ ഷോപ്പിംഗുകൾ നടത്തുന്ന സമയം കൂടിയാണിത്. ഫ്ലിപ് കാർട്ടിൽ ആറ് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവ സീസൺ സെയിൽ സെപ്റ്റംബർ 29ന് ആരംഭിക്കും. ആമസോൺ ഇതുവരെ തീയതി പ്രഖ്യാപിച്ചിട്ടില്ല. സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ മുതൽ വീട്ടുപകരണങ്ങൾക്ക് വരെ വമ്പൻ ഓഫറുകളാണ് നൽകുക.

ee

ഓരോ ഉൽപ്പന്നങ്ങൾക്കും 10 മുതൽ 80 ശതമാനം വരെ ഇളവുകൾ പ്രഖ്യാപിക്കുന്നതോടെ ഈ കമ്പനികൾ വിലയെ കൃത്യമായി സ്വാധീനിക്കും. വിദേശ നിക്ഷേപ ചട്ടങ്ങളുടെ പൂർണമായ ലംഘനമാണിതെന്നും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രഡേഴ്സ് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ലക്ഷത്തോളം വ്യാപാരികളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രഡേഴ്സ് . ഇത്തരം ഉത്സവ വിൽപ്പനകൾക്ക് നിരോധനം ഏർപ്പെടുത്തണമെന്നും ചട്ടലംഘനം നടക്കുന്നുണ്ടോയെന്ന് അന്വേഷണം വേണമെന്നും സംഘടനാ പ്രതിനിധികൾ ആവശ്യപ്പെടുന്നു.

English summary
CAIT want ban on festive season sale in Amazon and Flipkart
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X