ശശി തരൂരിന് ആശ്വാസം; അറസ്റ്റ് വാറണ്ട് ഹൈക്കോടതി സ്റ്റേ ചെയ്തു
കൊല്‍ക്കത്ത; കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെയുള്ള അറസ്റ്റ് വാറണ്ട് കല്‍ക്കത്ത ഹൈക്കോടതി സ്റ്റേ ചെയ്തു. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് നടത്തിയ ഹിന്ദു പാകിസ്താന് പരാമര്‍ശമാണ് തരൂരിനെതിരായ കേസിന് ആധാരം. കൊല്‍ക്കത്ത ബാങ്ക്ഷാള്‍ മജിസ്ട്രേറ്റ് കോടതിയാണ് തരൂരിനെതിരെ കഴിഞ്ഞാഴ്ച വാറണ്ട് പുറപ്പെടുവിച്ചിരുന്നത്. ഇതിനെതിരെ തരൂര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സപ്തംബര്‍ 24ന് കോടതിയില്‍ ഹാജരാകാന്‍ കോടതി തരൂരിനോട് ആവശ്യപ്പെട്ടു.

ശശി തരൂരിന്റെ ഹിന്ദു പാകിസ്താന് പരാമര്‍ശം വലിയ വിവാദമായിരുന്നു. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വച്ചാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. ബിജെപി രാജ്യവ്യാപകമായി തരൂരിനെതിരെ രംഗത്തുവരികയും പ്രതിഷേധം ശക്തമാക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ ഓഫീസിന് കരിഓയില്‍ ഒഴിച്ചും ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയുണ്ടായി. ശശി തരൂരിനെതിരെ അഭിഭാഷകനായ സുമീത് ചൗധരിയാണ് കൊല്‍ക്കത്ത കോടതിയെ സമീപിച്ചത്.
ബിജെപി ഇനിയും അധികാരത്തില്‍ വന്നാല്‍ ഇന്ത്യയില്‍ ഹിന്ദു പാകിസ്താന് രൂപീകരിക്കുമെന്നായിരുന്നു തരൂരിന്റെ പ്രസ്താവന. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ എന്തുവിലകൊടുത്തും പരാജയപ്പെടുത്തേണ്ടതിന്റെ ആവശ്യകത സൂചിപ്പിക്കുകയായിരുന്നു തരൂര്‍.
ബിജെപി ഇനിയും അധികാരത്തിലെത്തിയാല്‍ ഭരണഘടന പൊളിച്ചെഴുതും. അത് പാകിസ്താന് പോലെയുള്ള ഒരു പുതിയ രാജ്യത്തിന് വഴിയൊരുക്കും. ഹിന്ദു പാകിസ്താനായിരിക്കും പിന്നീടുണ്ടാകുക. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ പരിഗണിക്കാത്ത അവസ്ഥയാകും. ഹിന്ദു രാഷ്ട്രം എന്ന സങ്കല്‍പ്പത്തിലുള്ള രാജ്യമായിരിക്കും ബിജെപി നിര്‍മിക്കപ്പെടുക. ഗാന്ധിജിയും നെഹ്രുവും പട്ടേലും മൗലാനാ ആസാദും തുടങ്ങി രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ നായകര്‍ ആഗ്രഹിച്ച ഇന്ത്യയായിരിക്കില്ല അതെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു.
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications