കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശി തരൂരിന് ആശ്വാസം; അറസ്റ്റ് വാറണ്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

Google Oneindia Malayalam News

കൊല്‍ക്കത്ത; കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെയുള്ള അറസ്റ്റ് വാറണ്ട് കല്‍ക്കത്ത ഹൈക്കോടതി സ്‌റ്റേ ചെയ്തു. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് നടത്തിയ ഹിന്ദു പാകിസ്താന്‍ പരാമര്‍ശമാണ് തരൂരിനെതിരായ കേസിന് ആധാരം. കൊല്‍ക്കത്ത ബാങ്ക്ഷാള്‍ മജിസ്‌ട്രേറ്റ് കോടതിയാണ് തരൂരിനെതിരെ കഴിഞ്ഞാഴ്ച വാറണ്ട് പുറപ്പെടുവിച്ചിരുന്നത്. ഇതിനെതിരെ തരൂര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സപ്തംബര്‍ 24ന് കോടതിയില്‍ ഹാജരാകാന്‍ കോടതി തരൂരിനോട് ആവശ്യപ്പെട്ടു.

07

ശശി തരൂരിന്റെ ഹിന്ദു പാകിസ്താന്‍ പരാമര്‍ശം വലിയ വിവാദമായിരുന്നു. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വച്ചാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. ബിജെപി രാജ്യവ്യാപകമായി തരൂരിനെതിരെ രംഗത്തുവരികയും പ്രതിഷേധം ശക്തമാക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ ഓഫീസിന് കരിഓയില്‍ ഒഴിച്ചും ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയുണ്ടായി. ശശി തരൂരിനെതിരെ അഭിഭാഷകനായ സുമീത് ചൗധരിയാണ് കൊല്‍ക്കത്ത കോടതിയെ സമീപിച്ചത്.

കര്‍ണാടകത്തിന് ശേഷം തെലങ്കാന; ജഗനെ കൂടെ നിര്‍ത്തി ബിജെപി പദ്ധതി, കേന്ദ്രസമിതിയില്‍ ജഗനുംകര്‍ണാടകത്തിന് ശേഷം തെലങ്കാന; ജഗനെ കൂടെ നിര്‍ത്തി ബിജെപി പദ്ധതി, കേന്ദ്രസമിതിയില്‍ ജഗനും

ബിജെപി ഇനിയും അധികാരത്തില്‍ വന്നാല്‍ ഇന്ത്യയില്‍ ഹിന്ദു പാകിസ്താന്‍ രൂപീകരിക്കുമെന്നായിരുന്നു തരൂരിന്റെ പ്രസ്താവന. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ എന്തുവിലകൊടുത്തും പരാജയപ്പെടുത്തേണ്ടതിന്റെ ആവശ്യകത സൂചിപ്പിക്കുകയായിരുന്നു തരൂര്‍.

തുഗ്ലക്കാബാദില്‍ ക്ഷേത്രം പൊളിച്ചുനീക്കി; വന്‍പ്രതിഷേധം, നാല് സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിഷേധക്കാര്‍തുഗ്ലക്കാബാദില്‍ ക്ഷേത്രം പൊളിച്ചുനീക്കി; വന്‍പ്രതിഷേധം, നാല് സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിഷേധക്കാര്‍

ബിജെപി ഇനിയും അധികാരത്തിലെത്തിയാല്‍ ഭരണഘടന പൊളിച്ചെഴുതും. അത് പാകിസ്താന്‍ പോലെയുള്ള ഒരു പുതിയ രാജ്യത്തിന് വഴിയൊരുക്കും. ഹിന്ദു പാകിസ്താനായിരിക്കും പിന്നീടുണ്ടാകുക. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ പരിഗണിക്കാത്ത അവസ്ഥയാകും. ഹിന്ദു രാഷ്ട്രം എന്ന സങ്കല്‍പ്പത്തിലുള്ള രാജ്യമായിരിക്കും ബിജെപി നിര്‍മിക്കപ്പെടുക. ഗാന്ധിജിയും നെഹ്രുവും പട്ടേലും മൗലാനാ ആസാദും തുടങ്ങി രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ നായകര്‍ ആഗ്രഹിച്ച ഇന്ത്യയായിരിക്കില്ല അതെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു.

English summary
Calcutta HC stays arrest warrant against Shashi Tharoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X