എല്‍ഒസിയിലെ വ്യാപാരത്തിന് കാലിഫോര്‍ണിയ ബദാം: ഭീകരര്‍ പണമുണ്ടാക്കുന്നത് അതിര്‍ത്തിയിലെ വ്യാപാരം വഴി!!
ദില്ലി: പോഷകസമ്പുഷ്ടമായ കാലിഫോര്‍ണിയ ബദാമാണ് നിയന്ത്രണരേഖയിലെ വ്യാപാരത്തിനായി ഭീകരസംഘടനകള്‍ ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കി ഉദ്യോഗസ്ഥര്‍. തീവ്രവാദികളും ജമ്മു കശ്മീരിലെ വിഘടനവാദികളും പണം കണ്ടെത്താന്‍ ഉപയോഗിച്ചതായി പറയുന്നു. നിയന്ത്രണരേഖയില്‍ നടത്തി വരുന്ന വ്യാപാരം ഇന്ത്യ നിര്‍ത്തിവച്ചിരുന്നു. ആയുധങ്ങളും വ്യാജ നോട്ടുകളും ലഹരി മരുന്നുകളും കടത്താന്‍ ഇവിടം ഉപയോഗിക്കുന്നതിനാലാണ് ഇത് നിര്‍ത്തിവച്ചിരിക്കുന്നത്.
കാലിഫോര്‍ണിയയില്‍ ഉത്പാദിപ്പിക്കുന്ന ബദാം നിയന്ത്രണ രേഖയിലൂടെ നിത്യവും കൈമാറ്റം ചെയ്യാറുണ്ടെന്നും ഇന്ത്യയിയില്‍ നിന്ന് പാകിസ്താനിലേക്ക് കടത്തുന്ന ഇവ അനധികൃത വരുമാനം ഉണ്ടാക്കുന്നുണ്ടെന്നും പറയുന്നു. ഇത്തരത്തില്‍ കണക്കില്‍ കവിഞ്ഞ് ഉണ്ടാക്കുന്ന പണം ഭീകരവാദപ്രവര്‍ത്തനങ്ങളിലേക്ക് വകമാറ്റുകയാണ് ചെയ്യുന്നത്. ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിക്കുന്ന ഈ തുക ഇന്ത്യയ്ക്കെതിരെ തന്നെ ആയുധമാകുന്ന സാഹചര്യത്തിലാണ് നിയന്ത്രണ രേഖയിലെ വ്യാപാരം ഇന്ത്യ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചത്.

നിരോധിത സംഘടനായായ ഹിസിബുള് മുജാഹിദ്ദീന്‍ അടക്കമുള്ള സംഘടനകള്‍ ഈ വ്യാപാരം ദുരുപയോഗം ചെയ്യുന്നതായി പറയുന്നു. സമാനമായി ഇന്ത്യന്‍ പൗരന്മാര് നിയന്ത്രണ രേഖ വഴി പാകിസ്താനിലെത്തി ഭീകരസംഘടനകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായും സുരക്ഷ സേന പറയുന്നു. പാകിസ്താനിലെ ഭികര സംഘടനകളുടെ നിയന്ത്രണത്തിലുള്ള വ്യാപാരസംഘങ്ങള്‍ ഇതിനാല്‍ ഇന്ത്യയില്‍ ഉള്ള വ്യാപാരികളുമായി ഇടപാട് നടത്തുകയും ആളുകളെ ഭീകര സംഘടനകളിലേക്ക് നയിക്കുകയും ചെയ്തു.
കൊക്കൈയ്ന്‍, ബ്രൗണ്‍ ഷുഗര്‍,ഹെറോയിന്‍ എന്നിവ കാശ്മീര്‍ താഴ്വരയില് എത്തിക്കുന്നതിലും നിയന്ത്രണ രേഖയിലെ വ്യാപാരബന്ധം ദുരുപയോഗം ചെയ്യുന്നുണ്ട്. ചക്കന്‍ ദ ബാഗിലെയും സലമാബാദിലെയും വ്യാപാരം ജമ്മു കാശ്മീര്‍ അതിര്‍ത്തിയിലും പാകിസ്താന് കശ്മിരിലും താമസിക്കുന്നവര്‍ക്ക് ആഴ്ച്ചയില്‍ നാല് ദിവസങ്ങളില്‍ ബാര്‍ട്ടര്‍ സമ്പ്രദായത്തില്‍ സാധനങ്ങള്‍ കൈമാറാന്‍ ഉള്ള അവസരം നല്‍കുന്നതായിരുന്നു. ആയുധകൈമാറ്റമടക്കമുള്ള അനധികൃത കൈമാറ്റം സംവിക്കുന്നതിനാല് എന്‍ഐഎ അടക്കമുള്ള സുരക്ഷ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിരിക്കയാണ്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications