കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഒസിയിലെ വ്യാപാരത്തിന് കാലിഫോര്‍ണിയ ബദാം: ഭീകരര്‍ പണമുണ്ടാക്കുന്നത് അതിര്‍ത്തിയിലെ വ്യാപാരം വഴി!!

  • By Desk
Google Oneindia Malayalam News

ദില്ലി: പോഷകസമ്പുഷ്ടമായ കാലിഫോര്‍ണിയ ബദാമാണ് നിയന്ത്രണരേഖയിലെ വ്യാപാരത്തിനായി ഭീകരസംഘടനകള്‍ ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കി ഉദ്യോഗസ്ഥര്‍. തീവ്രവാദികളും ജമ്മു കശ്മീരിലെ വിഘടനവാദികളും പണം കണ്ടെത്താന്‍ ഉപയോഗിച്ചതായി പറയുന്നു. നിയന്ത്രണരേഖയില്‍ നടത്തി വരുന്ന വ്യാപാരം ഇന്ത്യ നിര്‍ത്തിവച്ചിരുന്നു. ആയുധങ്ങളും വ്യാജ നോട്ടുകളും ലഹരി മരുന്നുകളും കടത്താന്‍ ഇവിടം ഉപയോഗിക്കുന്നതിനാലാണ് ഇത് നിര്‍ത്തിവച്ചിരിക്കുന്നത്.

ചാടിക്കളിയില്‍ ഒടുവില്‍ അടിവീണത് ബിജെപിക്ക്; ബിഎസ്പിക്ക് കിട്ടിയ പണിക്ക് തിരിച്ചടിച്ചത് എസ്പി!!ചാടിക്കളിയില്‍ ഒടുവില്‍ അടിവീണത് ബിജെപിക്ക്; ബിഎസ്പിക്ക് കിട്ടിയ പണിക്ക് തിരിച്ചടിച്ചത് എസ്പി!!

കാലിഫോര്‍ണിയയില്‍ ഉത്പാദിപ്പിക്കുന്ന ബദാം നിയന്ത്രണ രേഖയിലൂടെ നിത്യവും കൈമാറ്റം ചെയ്യാറുണ്ടെന്നും ഇന്ത്യയിയില്‍ നിന്ന് പാകിസ്താനിലേക്ക് കടത്തുന്ന ഇവ അനധികൃത വരുമാനം ഉണ്ടാക്കുന്നുണ്ടെന്നും പറയുന്നു. ഇത്തരത്തില്‍ കണക്കില്‍ കവിഞ്ഞ് ഉണ്ടാക്കുന്ന പണം ഭീകരവാദപ്രവര്‍ത്തനങ്ങളിലേക്ക് വകമാറ്റുകയാണ് ചെയ്യുന്നത്. ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിക്കുന്ന ഈ തുക ഇന്ത്യയ്‌ക്കെതിരെ തന്നെ ആയുധമാകുന്ന സാഹചര്യത്തിലാണ് നിയന്ത്രണ രേഖയിലെ വ്യാപാരം ഇന്ത്യ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചത്.

loc3-09-1496978059-2

നിരോധിത സംഘടനായായ ഹിസിബുള്‍ മുജാഹിദ്ദീന്‍ അടക്കമുള്ള സംഘടനകള്‍ ഈ വ്യാപാരം ദുരുപയോഗം ചെയ്യുന്നതായി പറയുന്നു. സമാനമായി ഇന്ത്യന്‍ പൗരന്മാര്‍ നിയന്ത്രണ രേഖ വഴി പാകിസ്താനിലെത്തി ഭീകരസംഘടനകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായും സുരക്ഷ സേന പറയുന്നു. പാകിസ്താനിലെ ഭികര സംഘടനകളുടെ നിയന്ത്രണത്തിലുള്ള വ്യാപാരസംഘങ്ങള്‍ ഇതിനാല്‍ ഇന്ത്യയില്‍ ഉള്ള വ്യാപാരികളുമായി ഇടപാട് നടത്തുകയും ആളുകളെ ഭീകര സംഘടനകളിലേക്ക് നയിക്കുകയും ചെയ്തു.

കൊക്കൈയ്ന്‍, ബ്രൗണ്‍ ഷുഗര്‍,ഹെറോയിന്‍ എന്നിവ കാശ്മീര്‍ താഴ്വരയില്‍ എത്തിക്കുന്നതിലും നിയന്ത്രണ രേഖയിലെ വ്യാപാരബന്ധം ദുരുപയോഗം ചെയ്യുന്നുണ്ട്. ചക്കന്‍ ദ ബാഗിലെയും സലമാബാദിലെയും വ്യാപാരം ജമ്മു കാശ്മീര്‍ അതിര്‍ത്തിയിലും പാകിസ്താന്‍ കശ്മിരിലും താമസിക്കുന്നവര്‍ക്ക് ആഴ്ച്ചയില്‍ നാല് ദിവസങ്ങളില്‍ ബാര്‍ട്ടര്‍ സമ്പ്രദായത്തില്‍ സാധനങ്ങള്‍ കൈമാറാന്‍ ഉള്ള അവസരം നല്‍കുന്നതായിരുന്നു. ആയുധകൈമാറ്റമടക്കമുള്ള അനധികൃത കൈമാറ്റം സംവിക്കുന്നതിനാല്‍ എന്‍ഐഎ അടക്കമുള്ള സുരക്ഷ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിരിക്കയാണ്.

English summary
California almonds are used for illegal trading in Line of control says security agency, India stopped trading in LoC for indefinite time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X