കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജനികാന്തിന്റേയും കമൽഹാസന്റെയും സിനിമകൾക്ക് വിലക്ക്? കാവേരി പ്രശ്നം ആളിക്കത്തുന്നു, പിന്നില്‍!

Google Oneindia Malayalam News

ബെംഗളൂരു: കാവേരി പ്രശ്നത്തില്‍ തമിഴ്നാടും കർണാടകയും തമ്മിലുള്ള പ്രശ്നങ്ങൾക്കിടെ കര്‍ണാടകത്തിൽ രജനികാന്തിന്റെയും കമല്‍ഹാസന്റെയും സിനിമകള്‍ക്ക് വിലക്കെന്ന് റിപ്പോർട്ട്. കന്നഡ അനുകൂല സംഘടനകളാണ് സൂപ്പർസ്റ്റാര്‍ രജനികാന്തിന്റേയും കമൽഹാസന്റെയും സിനിമകള്‍ക്ക് സംസ്ഥാനത്ത് വിലക്ക് ഏര്‍‍പ്പെടുത്താനുള്ള ആവശ്യം മുന്നോട്ടുവച്ചത്.

കന്നഡ അനുകൂല സംഘടന ചലുവലി വാട്ടാൽ പക്ഷ നേതാവ് വാട്ടാൽ നാഗരാജാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിട്ടുള്ളത്. കാവേരി ജലം പങ്കുവെക്കുന്നത് സംബന്ധിച്ച കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കുന്നത് വൈകിയതിനെ തുടര്‍ന്നാണ് കന്നഡ അനുകൂല സംഘടനകൾ രണ്ട് തമിഴ് താരങ്ങളുടേയും സിനിമകൾക്ക് വിലക്കേർപ്പെടുത്തണമെന്ന ആവശ്യമുന്നയിച്ചിട്ടുള്ളലത്. തമിഴ് താരങ്ങളായ വിജയ്, നാസർ, ധനുഷ് എന്നിവർക്കൊപ്പം കമല്‍ഹാസനും രജനി കാന്തും പ്രതിഷേധത്തിൽ പങ്കുചേര്‍ന്നിരുന്നു. ഇതോടെയാണ് കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരണം വൈകിയത്.

 kamal-rajini3

കർണാടകത്തിനും തമിഴ്നാടിനും കാവേരി ജലം വിതരണം ചെയ്യുന്നതിന് മേൽ‍നോട്ടം വഹിക്കുന്നതിന് വേണ്ടിയാണ് കാവേരി മാനേജ്മെന്റ് ബോർഡ് രൂപീകരിക്കാൻ സുപ്രീം കോടതി നിർദേശിച്ചത്. കാവേരി മാനേജ്മെന്റ് ബോർഡ് രൂപീകരിക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാര്‍ തീരുമാനത്തിലെത്താത്തതിനെ തുടർന്ന് തമിഴ് താരങ്ങൾ ഒരു ദിവസം നീണ്ടുനിൽക്കുന്ന പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാൽ
ട്വിറ്ററിൽ പ്രതിഷേധക്കാർക്കെതിരെ രംഗത്തെത്തിയ രജനികാന്ത് ചൈന്നൈയിലെ ഐപിഎൽ‍ മാച്ച് തടസ്സപ്പെടുത്തിയവരെ രൂക്ഷമായി വിമർശിച്ചിരുന്നു.

പ്രതിഷേധക്കാരിൽ‍ ഒരാൾ‍ പോലീസ് ഉദ്യോഗസ്ഥരെ മർദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ട താരം അക്രമം ഒന്നിനും പരിഹാരമല്ലെന്നും ചൂണ്ടിക്കാണിച്ചിരുന്നു. പ്രതിഷേധക്കാർ അക്രമങ്ങള്‍ അഴിച്ചുവിട്ടതിനെ വിമർശിച്ച രജനികാന്ത് അത് രാജ്യത്തെ നശിപ്പിക്കുമെന്നും ചൂണ്ടിക്കാണിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശക്തമായ നിയമങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. പോലീസ് ഉദ്യോദസ്ഥനെ മർദിച്ച സംഭവത്തിനെതിരെയാണ് താരം രംഗത്തെത്തിയത്.

English summary
Amid the standoff between Tamil Nadu and Karnataka over sharing of Cauvery water, pro-Kannada groups have demanded ban on movies of superstars Rajinikanth and Kamal Haasan, who recently entered politics.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X