അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ്;കോള്‍ സെന്റര്‍ ജീവനക്കാരുടെ തട്ടിപ്പ് പുറത്തറിഞ്ഞത് ഇങ്ങന
താനെ: അമേരിക്കന്‍ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ 500 കോള്‍ സെന്റര്‍ ജീവനക്കാര്‍ അറസ്റ്റില്‍. ഫോണില്‍ വിളിച്ച് അമേരിക്കന്‍ പൗരന്മാരില്‍ നിന്ന് വന്‍തുക തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് കൂട്ട അറസ്റ്റ്. താനെയിലെ മീരാ റോഡ് പ്രദേശത്തെ കോള്‍ സെന്ററുകളില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലാവുന്നത്. 200 ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു ചൊവ്വാഴ്ച രാത്രിയില്‍ റെയ്ഡ് നടന്നത്.
ഇന്ത്യയിലേയും അമേരിക്കയിലേയും നികുതി വകുപ്പിലെ ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് അമേരിക്കന്‍ പൗരന്മാരുടെ ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ച് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്ന നീക്കമാണ് ഇവര്‍ നടത്തിവന്നിരുന്നതെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

പ്രതിദിനം ഒരുകോടിയോളം രൂപ വരെ ഇത്തരത്തില്‍ തട്ടിപ്പ് വഴി കോള്‍ സെന്റര്‍ ജീവനക്കാര്‍ കൈക്കലാക്കിയിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുള്ളത്. വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാവാത്തവരെ ഭീഷണിപ്പെടുത്തിയാണ് വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ളതെന്നും പൊലീസ് പറയുന്നു. കോള്‍ സെന്റര്‍ ജീവനക്കാരില്‍ നിന്ന് തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തിയ ശേഷമായിരുന്നു റെയ്ഡ് നടത്തിയത്.












Click it and Unblock the Notifications