ഭാര്യയെയും കുഞ്ഞുങ്ങളെയും കാറിലിട്ട് കത്തിച്ചു, മരിക്കുന്നതിന് മുന്‍പ് കുഞ്ഞുങ്ങളെ പുറത്തേക്കെറിഞ്ഞു
ചെന്നൈ:വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും ഭര്‍ത്താവ് കാറിലിട്ട് കത്തിച്ചു. നന്ദനം സ്വദേശി നാഗരാജാണ്(30) ഭാര്യ പ്രേമയെയും 2ഉം 4ഉം വയസ്സുള്ള കുട്ടികളെയും പെട്രോള്‍ ഒഴിച്ച് കത്തിച്ചത്.
കുട്ടികളുമൊത്ത് കാറില്‍ വരുമ്പോഴാണ് ഇരുവരും തമ്മില്‍ തര്‍ക്കം നടന്നത്. പ്രേമയാണ് പെട്രോള്‍ തലയിലൂടെ ഒഴിച്ചതും എന്നും പറയുന്നു, ലൈറ്റര്‍ കത്തിച്ച് കാറിലേക്ക് ഇട്ട് നാഗരാജ് ഇറങ്ങി പോയി. തീപടര്‍ന്ന് പിടിക്കുന്നതിന് തൊട്ടു മുന്‍പ് യുവതി രണ്ട് കുട്ടികളെയും കാറിന്റെ ചില്ല് തകര്‍ത്ത് പുറത്തേക്ക് വലിച്ചെറിഞ്ഞു. നിസാരമായ പൊള്ളലേറ്റെങ്കിലും കുട്ടികള്‍ രക്ഷപ്പെട്ടു.

90%ത്തിലധികം പൊള്ളലേറ്റ പ്രേമയെ കില്‍പൗക് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ടാണ് മരണം സംഭവിച്ചത്. മരിക്കുന്നതിന് മുന്‍പായി ഭര്‍ത്താവിന് എതിരെ യുവതി പോലീസില്‍ മൊഴി നല്‍കി.
പ്രേമയുടെ സഹോദരിയുടെ ഭര്‍ത്താവിന്റെ കാറായിരുന്നു നാഗരാജ് ഓടിക്കുന്നത്. ഒല ടാക്‌സി ഡ്രൈവറാണ് ഇയാള്‍. പ്രേമയുടെ അമ്മ നല്‍കിയ പരാതിയില്‍ നാഗരാജിനെതിരെ കൊലപാതകക്കുറ്റത്തിന് പോലീസ് കേസ് എടുത്തു.












Click it and Unblock the Notifications