ഉത്തര്‍പ്രദേശില്‍ പാകിസ്താന്‍ തീവ്രവാദിയെ തല്ലി കൊന്നു!!
കാണ്‍പൂര്‍: പാകിസ്താന്‍ തീവ്രവാദിയെന്ന് സംശയം തോന്നിയ യുവാവിനെ അക്രമികള്‍ തല്ലിക്കൊന്നു. പാകിസ്താന്‍ തീവ്രവാദിയെന്ന് ആരോപിച്ച് മുസ്ലീം യുവാവിനെയാണ് അടിച്ചു കൊന്നത്. ഉത്തര്‍പ്രദേശ് കാണ്‍പൂരിലെ മഹാരാജ്പൂര്‍ പ്രദേശത്താണ് ക്രൂരമായ അക്രമം നടന്നത്. 42കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ഒന്‍പത് പേര്‍ ചേര്‍ന്നാണ് ഇയാളെ മര്‍ദ്ദിച്ചത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദേശത്ത് പാക് തീവ്രവാദി നുഴഞ്ഞ് കയറിയിട്ടുണ്ടെന്ന വാര്‍ത്ത പരന്നിരുന്നു. പ്രദേശവാസികള്‍ കുറച്ചു ദിവസങ്ങളായി അസ്വസ്ഥരായിരുന്നുവെന്നാണ് പറയുന്നത്.

വാര്‍ത്തകള്‍ പരക്കുന്നതിനിടെയാണ് ഒരു മുസ്ലീം യുവാവിനെ സംശയാസ്പദമായി പ്രദേശത്ത് കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇരുമ്പ് ദണ്ഡുകള്‍ ഉപയോഗിച്ചാണ് യുവാവിനെ മര്‍ദ്ദിച്ചത്. തല്ലിചതച്ചതിനുശേഷം നദിയിലേക്കെറിയാനാണ് ശ്രമിച്ചത്. എന്നാല്‍, പോലീസെത്തി അക്രമികളെ പിടികൂടുകയായിരുന്നു.
മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അറസ്റ്റ് ചെയ്ത ഒന്‍പത് പേരെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റി.












Click it and Unblock the Notifications