പ്രധാനമന്ത്രിയ്ക്ക് വധഭീഷണി!! ആ ഫോണ്‍ കോള്‍ തട്ടിപ്പായിരുന്നോ, അന്വേഷണം ഊര്‍ജ്ജിതം
ദിനേഷ് കുമാര്‍ എന്ന വ്യക്തിയുടെ പേരിലുള്ള മൊബൈല്‍ നമ്പറില്‍ നിന്നായിരുന്നു മുന്നറിയിപ്പ്
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ പദ്ധതിയിടുന്നതായി മുന്നറിയിപ്പുമായി ദില്ലി പൊലീസിന് ഫോണ്‍ കോള്‍. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇത് ഫോണ്‍ കോള്‍ തട്ടിപ്പാണെന്നാണ് പൊലീസ് കരുതുന്നത്. നേരത്തെ ഗോവ റാലിയ്ക്കിടെ തന്റെ ജീവന് ഭീഷണിയുള്ളതായി നരേന്ദ്ര മോദി തന്നെ വ്യക്തമാക്കിയിരുന്നു.
ദിനേഷ് കുമാര്‍ എന്ന വ്യക്തിയുടെ പേരിലുള്ള മൊബൈല്‍ നമ്പറില്‍ നിന്ന് വെള്ളിയാഴ്ച രാത്രി 11.30നാണ് ദില്ലി പൊലീസിന് ഫോണ്‍ കോള്‍ ലഭിച്ചത്. പ്രധാനമന്ത്രിയെ കൊലപ്പെടുത്താന്‍ ചിലര്‍ പദ്ധതിയിടുന്നതായാണ് ഇയാള്‍ നല്‍കിയ വിവരം. ദില്ലിയിലെ ദില്‍ഷാദ് കോളനിയില്‍ നിന്നാണ് കോള്‍ ലഭിച്ചതെന്ന് പിന്നീട് കണ്ടെത്തി.

എന്നാല്‍ ഫോണ്‍ ട്രേസ് ചെയ്ത് സ്ഥലത്തെത്തിയ പൊലീസിന് സ്ഥലത്തുനിന്ന് ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇയാളെ കണ്ടെത്തിയെങ്കിലും സിം കാര്‍ഡ് മറ്റൊരു ബന്ധുവിന് നല്‍കിയതായാണ് ഇയാള്‍ പൊലീസിന് നല്‍കിയ വിവരം.
ബന്ധുവിനെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും ഒരു കടയ്ക്കുള്ളില്‍ നില്‍ക്കുകായിരുന്ന ഇയാളുടെ സമീപത്തേക്ക് അപരിചിതന്‍ കടന്നുവന്നതായും അത്യാവശ്യമായി കോള്‍ ചെയ്യാന്‍ ഫോണ്‍ ആവശ്യപ്പെട്ടുമെന്നുമാണ് ഇയാള്‍ നല്‍കിയ വിശദീകരണം. എന്നാല്‍ കടയുടമയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും ആരോപണവിധേയനായ മൂന്നാമനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications