Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹണി, ബേബി എന്നൊക്കെ വിളിച്ചാല്‍ ഇനി ജയിലില്‍ കിടക്കേണ്ടിവരും

ഡെറാഡൂണ്‍: പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെ പൂവാലശല്യവുമായി പിന്നാലെ കൂടുന്നവര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ഉത്തരാഖണ്ഡ് പോലീസ്. 2015 ഏപ്രില്‍ മുതല്‍ ഡിസംബര്‍വരെയുള്ള കാലയളവില്‍ മാത്രം 1,118 പരാതികളാണ് ഉത്തരാഖണ്ഡ് വനിതാ കമ്മീഷന് ലഭിച്ചത്. ഇതേ തുടര്‍ന്നാണ് നടപടിക്ക് നീക്കം.

സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും, ലൈംഗിക അധിക്ഷേപങ്ങളും വെച്ചുപൊറുപ്പിക്കില്ലെന്ന് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സരോജിനി കൈത്യുറ വ്യക്തമാക്കി. പെണ്‍കുട്ടികളെ എങ്ങിനെയാണ് ബഹുമാനിക്കേണ്ടതെന്ന് ആണ്‍കുട്ടികളെയും, ആണ്‍കുട്ടികള്‍ പരിധിവിടുമ്പോള്‍ പ്രതികരിക്കേണ്ടത് എങ്ങിനെയാണെന്ന് പെണ്‍കുട്ടികളെയും പഠിപ്പിക്കുമെന്ന് കമ്മീഷന്‍ പറയുന്നു.

jail

സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ഇതുസംബന്ധിച്ച് വ്യാപകമായ ബോധവത്കരണം നടത്താനും പരിപാടിയുണ്ട്. പലരും ലൈംഗിക അധിക്ഷേപത്തിന്റെ പരിധിയറിയാതെയാണ് സ്ത്രീകള്‍ക്കെതിരെയും മറ്റും മോശം വാക്കുകള്‍ പ്രയോഗിക്കുന്നത്. കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമായി ഇത്തരം അധിക്ഷേപങ്ങള്‍ മാറാന്‍ പോവുകയാണ്.

സ്ത്രീളെ ഇരട്ടപ്പേരിട്ട് അവഹേളിക്കുക, അശ്ലീല കമന്റുകള്‍ ചെയ്യുക, അശ്ലീല തമാശകള്‍ പറയുക, മൊബൈല്‍ വഴിയും മറ്റും അശ്ലീല ചിത്രങ്ങളും മെസേജുകളും അയക്കുക, സ്ത്രീകള്‍ക്കെതിരെ അപഖ്യാതി പറഞ്ഞുണ്ടാക്കുക തുടങ്ങിയവയെല്ലാം സ്ത്രീകള്‍ക്കെതിരായ പീഡനത്തില്‍ ഉള്‍ക്കൊള്ളിക്കും. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്ക് ഒരുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കുമെന്നും സരോജിനി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+