കര്‍ഷകരെ ഖലിസ്ഥാനികള്‍ എന്ന് വിളിച്ചത് അപമാനിക്കുന്നതിന് തുല്യം; വിമര്‍ശനവുമായി വരുണ്‍ ഗാന്ധി
ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി സംഭവത്തില്‍ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി. ഖലിസ്ഥാനികള്‍ ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ പരിപാടികള്‍ ആസൂത്രണം ചെയ്തുവെന്ന ആജയ്മിശ്രയുടെ കമന്റിനെതിരെയാണ് വരുണ്‍ ഗാന്ധി രംഗത്തെത്തിയത്. മന്ത്രിയുടെ പേര് വെളിപ്പെടുത്താതെയാണ് അദ്ദേഹം വിമര്‍ശനം ട്വിറ്ററില്‍ പങ്കുവെച്ചത്. ആ പരിപാടിയെ വര്‍ഗീയതയുടെ നിറം നല്‍കാനാണ് ശ്രമമെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. ലഖിംപൂര്‍ ഖെരിയില്‍ നടന്ന കര്‍ഷക കൊലപാതകത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അക്രമത്തിന്റെ അന്വേഷണത്തെ സംബന്ധിച്ച് സുപ്രീംകോടതിയും വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് ശേഷമാണ് എഫ്‌ഐആറില്‍ ആശിഷ് മിശ്രയുടെ പേര് ചേര്‍ത്തത്.

'ലഖിംപൂര്‍ ഖേരിയെ ഹിന്ദു -സിഖ് യുദ്ധമാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നു. ഇത് അധാര്‍മികവും തെറ്റായതുമായ ആഖ്യാനം മാത്രമല്ല, ഈ തെറ്റായ രേഖകള്‍ സൃഷ്ടിക്കുന്നതും ഒരു തലമുറയെ സുഖപ്പെടുത്താന്‍ മുറിവുകള്‍ വീണ്ടും തുറക്കുന്നതും അപകടകരമാണ്. ദേശീയ ഐക്യത്തിന് മുകളില്‍ നാം ചെറിയ രാഷ്ട്രീയ നേട്ടങ്ങള്‍ നല്‍കരുത്.' എന്നാണ് അദ്ദേഹം ട്വിറ്ററിലൂടെ കുറച്ചത്.
പാവപ്പെട്ട കര്‍ഷകനെ കൂട്ടക്കൊല ചെയ്തതിനെതിരെ ലഖിംപൂരില്‍ നടന്നത് നീതിക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു. ഇതിന് മതപരമായ അര്‍ത്ഥങ്ങളില്ലെന്നും വരുണ്‍ഗാന്ധി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. നീതിക്കുവേണ്ടി പ്രതിഷേധിച്ച കര്‍ഷകരെ ഖലിസ്ഥാനികള്‍ എന്ന് വിളിച്ചത് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കര്‍ഷകര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നിയമത്തിനെതിരെ കര്‍ഷകര്‍ക്കനുകൂലമായി രംഗത്ത് വന്ന ഏക ബിജെപി എംപിയാണ് വരുണ്‍ ഗാന്ധി. ലഖിംപൂര്‍ ഖേരിയില്‍ നടന്ന അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ ചെയ്താണ് അദ്ദേഹം ബിജെപിക്കെതിരെ രംഗത്ത് വന്നത്.
സിബിഐയെ കൊണ്ട് കേസ് അന്വേിപ്പിക്കണമെന്നും അക്രമത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടിരുന്നു. കൊലാപതകം കൊണ്ട് പ്രതിഷേധക്കാരെ നിശബ്ദരാക്കന്‍ സാധിക്കില്ല. നിരപരാധിയായ ഓരോ കര്‍ഷകന്റെ രക്തത്തിനും കണക്ക് പറയേണ്ടിവരും,ക്രൂരതയും അഹങ്കാരവും പ്രതിഫലിക്കുന്ന ഈ ദൃശ്യങ്ങള്‍ ഓരോ കര്‍ഷകന്റെ മനസ്സിലേക്കും വ്യാപിക്കുന്നതിന് മുമ്പ് നിരപരാധികളായ കര്‍ഷകരുടെ ചോര വീഴ്ചത്തിയവര്‍ ഉത്തരവാദിത്തം ഏല്‍ക്കണം നീതി ലഭ്യമാക്കണം അദ്ദേഹം മറ്റൊരു ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.
ലഖിംപൂര്‍ഖേരിയില്‍ സമാധാനപരമായി കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തനിടയിലേക്ക് കാര്‍ ഓടിച്ച് കയറി നല് കര്‍ഷകരുള്‍പ്പെടെ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്ന ഏക ബിജെപി എംപിയാണ് വരുണ്‍ ഗാന്ധി. അതുകൊണ്ട് തന്നെ ബിജെപി ദെശീയ നേതൃത്വത്തിലേക്കുള്ള 80 പേരുടെ പട്ടികയില്‍ നിന്നും അദ്ദേഹത്തെയും അദ്ദേഹത്തിന്റെ മാതാവ് മേനകാ ഗാന്ധിയേയും ഒഴിവാക്കിയിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തനിടെ ബിജെപി ദേശീയ കമ്മിറ്റിയുടെ ഒരു യോഗത്തില്‍ പോലും അദ്ദേഹം പങ്കെടുത്തിട്ടില്ല. ലഖിംപുര്‍ ഖേരിയുടെ സമീപത്തുള്ള പിലിഭിത്തിലെ ബിജെപി എംപിയാണ് വരുണ്‍ ഗാന്ധി.
കിടിലന്‍ ലുക്കില്‍ സാനിയ അയ്യപ്പന്‍; സൂപ്പര്‍ ഹോട്ടെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍
ലഖിംപൂര്‍ ഖേരിയിലെ അക്രമത്തില്‍ കുറ്റക്കാരനായ ആഷിശ്മിശ്രയെ എഎഫ്‌ഐആറില്‍ പേര് ചെര്‍ത്ത് അഞ്ച് ദിവസത്തിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. നിയമം അതിന്റെ വഴിക്ക് പോകുമെന്നും ആര്‍ക്കും പ്രത്യേകം പരിഗണന നല്‍കുകയില്ലെന്നും പറഞ്ഞ് സുപ്രീംകോടതി ഉത്തര്‍പ്രദേശ് പൊലീസിനെയും സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു ഇതിന് പിന്നാലെയാണ് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെയാണ് ആശിഷ് മിശ്ര ഉത്തര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ ഹാജരായത്. കനത്ത സുരക്ഷയും പൊലീസ് അകമ്പടിയോടെയുമായിരുന്നു ആശിഷ് സ്‌റ്റേഷനിലേക്കെത്തിയത്.












Click it and Unblock the Notifications