കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ കേംബ്രിഡ്ജ് അനലിറ്റിക്ക സഹായിച്ചു, പാര്‍ട്ടികളുടെ വിവരം ചോര്‍ത്തി, വിവാദം കത്തുന്നു!!

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മുന്നോട്ടു നയിക്കുക എന്നതായിരുന്നു അനലിറ്റിക്കയുടെ ലക്ഷ്യം

Google Oneindia Malayalam News

ദില്ലി: കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയം തിളച്ചു മറിയുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ ആപ്ലിക്കേഷനായ മോദി ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി അമേരിക്കയിലുള്ള കമ്പനിക്ക് കൈമാറുന്നുവെന്ന റിപ്പോര്‍ട്ട് വന്നത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെ 2010ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടി ഇടപെട്ടെന്നും ഇതിന് കേംബ്രിഡ്ജ് അനലിറ്റിക്ക സഹായിച്ചെന്നുമുള്ള വെളിപ്പെടുത്തല്‍ വന്നു. ഇതില്‍ എല്ലാം കുരുക്കിലായത് ബിജെപിയായിരുന്നു. എന്നാല്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ഇന്ത്യയില്‍ ആദ്യം ബന്ധം സ്ഥാപിച്ചത് കോണ്‍ഗ്രസുമായിട്ടാണ് എന്ന് വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

ഇതോടെ അവര്‍ പ്രതിരോധത്തിലായി. പിന്നീട് ഇതുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ ദിവസം അനലിറ്റിക്കയുടെ മുന്‍ സിഇഒ നിക്‌സിന്റെ ഓഫീസില്‍ കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ ഉണ്ടായിരുന്നു എന്ന വെളിപ്പെടുത്തല്‍ അവരുടെ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അടക്കം സമ്മര്‍ദത്തിലാക്കിയിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് കേംബ്രിഡ്ജ് അനലിറ്റിക്കയുടെ സഹായത്തോടെ വലിയ രീതിയിലുള്ള ഇടപെടലുകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

തിരഞ്ഞെടുപ്പ് തന്ത്രം

തിരഞ്ഞെടുപ്പ് തന്ത്രം

കേംബ്രിഡ്ജ് അനലിറ്റിക്ക അതിന്റെ സഹ സ്ഥാപനമായ എസ്‌സിഎല്‍ ഇന്ത്യയുമായി ചേര്‍ന്നായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 2012ല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ നിര്‍ണായക സ്വാധീനം ഇവര്‍ക്കുണ്ടായതായി ഡിഎന്‍എ പറയുന്നു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മുന്നോട്ടു നയിക്കുക എന്നതായിരുന്നു അനലിറ്റിക്കയുടെ ലക്ഷ്യം. കോണ്‍ഗ്രസിന്റെ രീതികളെ അടിമുടി മാറ്റുന്ന നിര്‍ദേശങ്ങളാണ് ഇവര്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ വച്ചത്. ഇതില്‍ എതിരാളികളെ നിരീക്ഷിക്കുന്ന കാര്യങ്ങളും ഉണ്ടായിരുന്നു. രാഷ്ട്രീയ തന്ത്രങ്ങള്‍ക്കും ഇലക്ഷന്‍ മാനേജ്‌മെന്റിനുമായി പ്രത്യേക സോഫ്റ്റ്‌വെയറും ഇവര്‍ കോണ്‍ഗ്രസിനായി തയ്യാറാക്കിയിരുന്നു. ഇതില്‍ ഇന്ത്യയില്‍ പല ജാതികള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് വോട്ടര്‍മാരുടെ ജനസംഖ്യാനുപാതം, പ്രചാരണം എന്നിവ ഉള്‍പ്പെടും. കോണ്‍ഗ്രസിനായി പ്രത്യേക ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഇവര്‍ തയ്യാറാക്കായിരുന്നു. താഴേ തട്ടിലുള്ള നേതാക്കള്‍ വരെ ഇതിലൂടെ പ്രവര്‍ത്തിക്കണമെന്ന് ഇവര്‍ നിര്‍ദേശിച്ചിരുന്നു.

രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ

രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ

ബീഹാര്‍ തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിലൂടെ കേംബ്രിഡ്ജ് അനലിറ്റിക്ക കൂടുതലായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ തുടങ്ങിയത്. രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായയെ കുറിച്ച് ഇവര്‍ പ്രത്യേക അന്വേഷണം നടത്തിയിരുന്നു. രാഹുലിന്റെ തിരഞ്ഞെടുപ്പ് റാലികള്‍ക്ക് ലക്ഷകണക്കിന് ആളുകള്‍ എത്തുന്നതായി ഇവര്‍ കണ്ടെത്തി. എന്നാല്‍ ഈ ജനക്കൂട്ടത്തെ വോട്ടാക്കി മാറ്റാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നുണ്ടായിരുന്നില്ല. താഴേക്കിടയില്‍ കോണ്‍ഗ്രസിന് മികച്ച നേതാക്കളില്ലെന്ന് എസ്‌സിഎല്‍ ഇന്ത്യക്ക് മനസിലായി. രാഹുലിനെ വോട്ടര്‍മാര്‍ സെലിബ്രിറ്റിയുടെ തരത്തിലായിരുന്നു കണ്ടിരുന്നു. രാഹുലിനെ മുന്‍നിര്‍ത്തി തന്ത്രങ്ങള്‍ ഒരുക്കണമെന്നാണ് ഇവര്‍ കോണ്‍ഗ്രസിനോട് നിര്‍ദേശിച്ചത്. ബീഹാറില്‍ ജാതിയെ പ്രതിനിധീകരിക്കുന്ന നേതാക്കളെ ജില്ലാതലം മുതല്‍ വളര്‍ത്തിക്കൊണ്ടുവരണമെന്നും ഇവര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് പിന്നീട് കോണ്‍ഗ്രസിന് തിരിച്ചടിയാവുകയാണ് ചെയ്തത്.

ചതി മനസിലായില്ല

ചതി മനസിലായില്ല

കേംബ്രിഡ്ജ് അനലിറ്റിക്ക വ്യക്തികളുടെ വിവരം ചോര്‍ത്താനും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താനും വേണ്ടിയാണ് കോണ്‍ഗ്രസുമായി കൂട്ടുകൂട്ടിയത്. എന്നാല്‍ ഇവര്‍ ഒരേസമയം പല രാഷ്ട്രീയ പാര്‍ട്ടികളുമായി കൂട്ടുകൂട്ടിയതായി തെളിഞ്ഞിട്ടുണ്ട്. ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ജെഡിയുവുമായും ബിജെപിയുമായും ഇവര്‍ കൂട്ടുച്ചേര്‍ന്നിരുന്നു. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇതറിഞ്ഞിരുന്നുവെന്നാണ് മനസിലാവുന്നത്. എന്നാല്‍ ഇതിനെ അവഗണിക്കുകയാണ് അദ്ദേഹം ചെയ്തത്. പക്ഷേ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ പ്രവര്‍ത്തനം തീര്‍ത്തും രഹസ്യമായതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇവരുടെ ചതി മനസിലായില്ല. അതേസമയം കോണ്‍ഗ്രസ് രാഷ്ട്രീയ എതിരാളികളുടെ വിവരം ഇവരുമായി ചോര്‍ത്തിയെന്നത് ഗുരുതര കുറ്റമാണ്. ഇത് ന്യായീകരിക്കാന്‍ പാര്‍ട്ടി കഷ്ടപ്പെടേണ്ടി വരും. കഴിഞ്ഞ ദിവസം കേംബ്രിഡ്ജ് അനലിറ്റിക്ക സമീപിച്ചിരുന്നതായി കോണ്‍ഗ്രസിന്റെ സോഷ്യല്‍ വിങ് അധ്യക്ഷ ദിവ്യ സ്പന്ദന പറഞ്ഞിരുന്നു.

കേംബ്രിഡ്ജ് അനലറ്റിക്കയുടെ ഓഫീസില്‍ 'കൈപത്തി': അത് തന്നെയല്ലേ കോണ്‍ഗ്രസുകാരുടെ കൈ എന്ന് സ്മൃതി ഇറാനികേംബ്രിഡ്ജ് അനലറ്റിക്കയുടെ ഓഫീസില്‍ 'കൈപത്തി': അത് തന്നെയല്ലേ കോണ്‍ഗ്രസുകാരുടെ കൈ എന്ന് സ്മൃതി ഇറാനി

ദേവേന്ദ്ര ഫട്‌നാവിസ് കുരുക്കില്‍, മുഖ്യമന്ത്രിയുടെ ഓഫീസ് ചായ കുടിക്കാന്‍ ചെലവിട്ടത് 3.4 കോടി!!ദേവേന്ദ്ര ഫട്‌നാവിസ് കുരുക്കില്‍, മുഖ്യമന്ത്രിയുടെ ഓഫീസ് ചായ കുടിക്കാന്‍ ചെലവിട്ടത് 3.4 കോടി!!

അറബ് ലോകത്ത് പുതിയ വിവാദം; സൗദി കിരീടാവകാശി ജൂത ലോബി നേതാക്കളുമായി യുഎസ്സില്‍ കൂടിക്കാഴ്ച നടത്തിഅറബ് ലോകത്ത് പുതിയ വിവാദം; സൗദി കിരീടാവകാശി ജൂത ലോബി നേതാക്കളുമായി യുഎസ്സില്‍ കൂടിക്കാഴ്ച നടത്തി

English summary
Cambridge Analytica made PPT for Congress on poll management
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X