Get Updates
Get notified of breaking news, exclusive insights, and must-see stories!

കർഷക സമരത്തിന് പങ്കെടുക്കാനെത്തി; ഷഹീൻബാഗ് സമരനായിക പോലീസ് കസ്റ്റഡിയിൽ

ദില്ലി; കാർഷിക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എത്തിയ ഷഹീൻബാഗ് സമര നായിക ബിൽകീസ് ബാനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സിംഗൂർ അതിർത്തിയിൽ വെച്ചാണ് അവരെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. 20 ഓളം പോലീസുകാർ ചേർന്നാണ് അവരെ അറസ്റ്റ് ചെയ്ത് നീക്കിയത്. പിന്നാലെ ബിൽകീസിനെ തെക്കുകിഴക്കൻ ദില്ലിയിലെ അവരുടെ വീട്ടിലേക്ക് പോലീസ് തിരികെ കൊണ്ടുപോയി.

ഞങ്ങൾ കർഷകരുടെ പെൺമക്കളാണ്. കർഷകരെ പിന്തുണയ്ക്കാൻ ഞങ്ങൾ ഇന്ന് ദില്ലിയിലേക്ക് പോക്കും. ഞങ്ങൾ ഞങ്ങളുടെ ശബ്ദമുയർത്തും,സർക്കാർ ഞങ്ങളെ കേൾക്കണം, പ്രതിഷേധത്തിൽ പങ്കെടുക്കാൻ പോകുന്നതിന് മുൻപ് ബിൽകീസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

 photo-2020

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദില്ലിയിലെ ഷഹീൻബാഗിൽ ആരംഭിച്ച സ്ത്രീകളുടെ പ്രതിഷേധക്കൂട്ടയ്മയിലെ മുഖ്യമുഖമായിരുന്നു 82 കാരിയായ ബില്‍കീസ്.ദാദി എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന ഇവർ ഈ വർഷത്തെ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ നൂറുപേരുടെ പട്ടിയിൽ ഇടംപിടിച്ചിരുന്നു.

അതേസമയം കേന്ദ്രത്തിന്റെ പുതിയ കാർഷിക നയങ്ങൾക്കെതിരെ കഴിഞ്ഞ ആറ് ദിവസമായി രാജ്യതലസ്ഥാനത്ത് പ്രതിഷേധം തുടരുകയാണ്. ഇന്ന് കർഷക സംഘടനകളുമായി കേന്ദ്രസർക്കാർവിളിച്ച് ചേർത്ത ചർച്ച പരാജയപ്പെട്ടിരുന്നു. നിയമങ്ങൾ പിൻവലിക്കണമെന്ന് കർഷകര് ചർച്ചയിൽ ആവശ്യപ്പെട്ടു. കർഷകരുടെ പ്രശ്നങ്ങള് പരിഹരിക്കുന്നതിനായി കർഷക സംഘടനകളിലെ വിദഗ്ധരും സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്ന് പാനല്‍ രൂപീകരിക്കണമെന്ന കേന്ദ്രസർക്കാർ മുന്നോട്ട് വെച്ച ആവശ്യവും കർഷകർ തള്ളി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+