കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ഗാന്ധി ഉറപ്പ് തന്നു; രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ ഉള്ളിടത്തോളം താൻ സുരക്ഷിതനായിരിക്കും'

Google Oneindia Malayalam News

ദില്ലി; ഏഴ് മാസത്തെ അന്യായ തടങ്കലിനൊടുവിൽ കഴിഞ്ഞ ദിവസമാണ് ഡോ കഫീൽ ഖാൻ ജയിൽ മോചിതനായത്. പൗരത്വ പ്രക്ഷോഭ സമരത്തിൽ പങ്കെടുത്തതിന്റെ പേരിലായിരുന്നു കഫീൽ ഖാനെ അന്യായ കുറ്റം ചുമത്തി ജയിലിൽ അടച്ചത്. ദേശസുരക്ഷാ നിയമം കൂടി ചുമത്തിയതോടെ ജാമ്യം പോലും നിഷേധിക്കപ്പെട്ടു.

Recommended Video

cmsvideo
Assured of safe stay by Priyanka Gandhi, Kafeel Khan arrives in Rajasthan | Oneindia Malayalam

സെപ്റ്റംബര്‍ ഒന്നാം തിയതിയാണ് അലഹബാദ് ഹൈക്കോടതി കഫീല്‍ ഖാന് ജാമ്യം അനുവദിച്ചത്. നിലവിൽ കുംടുബത്തോടൊപ്പം ജയ്പൂരിലാണ് അദ്ദേഹം. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഉപദേശ പ്രകാരമാണ് താൻ രാജസ്ഥാനിലേക്ക് മാറിയെന്ന് കഫീൽ ഖാൻ പ്രതികരിച്ചു.

ജയ്പൂരിലേക്ക് വന്നതിന് പിന്നിൽ

ജയ്പൂരിലേക്ക് വന്നതിന് പിന്നിൽ

തനിക്കെതിരായ കേസുകൾ എല്ലാം അലഹബാദ് ഹൈക്കോടതി ഒഴിവാക്കിയെങ്കിലും യോഗി സർക്കാർ വീണ്ടും തനിക്ക് മേൽ കുറ്റങ്ങൾ ചുമത്തി തടങ്കിലാക്കുമോയെന്ന ഭയമാണ് ജൻമദേശമായ ഖൊരക്പൂരിൽ പോകാതെ ജയ്പൂരിലേക്ക് വരാൻ കാരണമെന്ന് കഫീൽ ഖാൻ പറഞ്ഞു. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ നിർദ്ദേശപ്രകാരമാണ് താൻ രാജസ്ഥാനിലേക്ക് മാറിയതെന്നും അദ്ദേഹം പറഞ്ഞു.

പ്രിയങ്ക ഗാന്ധിയുടെ ഉപദേശം

പ്രിയങ്ക ഗാന്ധിയുടെ ഉപദേശം

പ്രിയങ്ക ഗാന്ധി എന്നെ വിളിച്ച് രാജസ്ഥാനിൽ വന്ന് താമസിക്കാൻ ഉപദേശിച്ചു, ഞങ്ങൾ നിങ്ങൾക്ക് സുരക്ഷിതമായ സ്ഥലം നൽകും. യുപി സർക്കാർ നിങ്ങളെ മറ്റേതെങ്കിലും കേസിൽ ഉൾപ്പെടുത്താൻ ശ്രമിച്ചേക്കാമെന്നും യുപിയിൽ കഴിയുന്നത് സുരക്ഷിതമല്ലെന്നും പ്രിയങ്ക പറഞ്ഞു. അതുകൊണ്ടാണ് യുപിയിൽ നിന്ന് മാറി നിൽക്കാൻ താൻ തിരുമാനിച്ചതെന്നും കഫീൽ ഖാൻ വ്യക്തമാക്കി.

പ്രിയങ്ക ഗാന്ധി സഹായിച്ചു

പ്രിയങ്ക ഗാന്ധി സഹായിച്ചു

പ്രിയങ്ക ഗാന്ധി തന്നെ വളരെ അധികം സഹായിച്ചിരുന്നു. രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ ഉള്ളിടത്തോളം കാലം താൻ ഇവിടെ സുരക്ഷിതമായിരിക്കും. ഇവിടം സുരക്ഷിതമാണെന്നാണ് എന്റെ കുടുംബവും വിശ്വസിക്കുന്നത്. കഴിഞഅഞ ഏഴര മാസത്തിനിടെ കടുത്ത മാനസിക ശാരീരിക പീഡനങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും കഫീൽ പറഞ്ഞു.

പൗരത്വ പ്രതിഷേധത്തിൽ

പൗരത്വ പ്രതിഷേധത്തിൽ

അലിഗഡ് സർവ്വകലാശാലയിൽ കഴിഞ്ഞ ഡിസംബർ 10 ന് നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കഫീൽ ഖാനെ അറസ്റ്റ് ചെയ്തത്. ജനവരി 29 നായിരുന്നു അദ്ദേഹം അറസ്റ്റിലായത്. പിന്നീട് കഫീൽ ഖാന് ജാമ്യം ലഭിച്ചിരുന്നിവെങ്കിലും യോഗി ആദിത്യനാഥ് സർക്കാർ എൻഎസ്എ ചുമത്തി വീണ്ടും തടവിലാക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് കുടുംബം കോടതിയെ സമീപിക്കുകയായിരുന്നു.

ഐക്യത്തിനുള്ള ആഹ്വാനം

ഐക്യത്തിനുള്ള ആഹ്വാനം

കഫീൽ ഖാനെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നും കേസുകൾ അനാവശ്യമാണെന്നും അലഹബാദ് ഹൈ കോടതി ചൂണ്ടിക്കാട്ടി. പ്രസംഗത്തിൽ അക്രമോ വിദ്വേഷമോ കഫീൽ ഖാൻ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും ദേശീയ ഐക്യത്തിന് വേണ്ടിയുള്ള ആഹ്വാനമാണ് നടത്തിയതെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.

'ബിജെപിയെ യുഡിഎഫ് ഘടകക്ഷിയാകേണ്ട സമയം അതിക്രമിച്ചില്ലേ, അതല്ലേ അതിന്റെയൊരു ഇത്''ബിജെപിയെ യുഡിഎഫ് ഘടകക്ഷിയാകേണ്ട സമയം അതിക്രമിച്ചില്ലേ, അതല്ലേ അതിന്റെയൊരു ഇത്'

 <strong>ജെഇഇ-നീറ്റ് 2020; 6 സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും</strong> ജെഇഇ-നീറ്റ് 2020; 6 സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

കളത്തിലിറങ്ങി പിസി ജോർജ്, ഇടതിനും വലതിനും വെല്ലുവിളിയായി പുതിയ നീക്കം! തദ്ദേശ തിരഞ്ഞെടുപ്പിൽകളത്തിലിറങ്ങി പിസി ജോർജ്, ഇടതിനും വലതിനും വെല്ലുവിളിയായി പുതിയ നീക്കം! തദ്ദേശ തിരഞ്ഞെടുപ്പിൽ

English summary
Came to rajasthan on priyanka gandhi's advice says Dr Kafeel Khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X