കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബക്രീദ് ആഘോഷം; ഒട്ടകത്തെ ബലികൊടുക്കുന്നത് നിരോധിച്ചു

ബക്രീദ് ആഘോഷവുമായി ബന്ധപ്പെട്ട് ഒട്ടകങ്ങളെ ബലികൊടുക്കുന്നത് നിരോധിച്ചുകൊണ്ട് ഉത്തര്‍ പ്രദേശിലെ ലക്‌നൗ ജില്ലാ അധികാരി ഉത്തരവ് പുറപ്പെടുവിച്ചു.

  • By Anwar Sadath
Google Oneindia Malayalam News

ലക്‌നൗ: ബക്രീദ് ആഘോഷവുമായി ബന്ധപ്പെട്ട് ഒട്ടകങ്ങളെ ബലികൊടുക്കുന്നത് നിരോധിച്ചുകൊണ്ട് ഉത്തര്‍ പ്രദേശിലെ ലക്‌നൗ ജില്ലാ അധികാരി ഉത്തരവ് പുറപ്പെടുവിച്ചു. നിരോധനം ലംഘിച്ച് ഒട്ടകളങ്ങളെ ബലികൊടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ലക്‌നൗ ജില്ലാ മജിസ്‌ട്രേറ്റ് കൗശല്‍ രാജ് ശര്‍മ വ്യക്തമാക്കി.

രാജസ്ഥാനില്‍നിന്നും ഒട്ടകങ്ങളുമായെത്തി ലക്‌നൗവില്‍ വില്‍പന നടത്തുക പതിവാണ്. എന്നാല്‍, പോലീസും ഇന്റലിജന്‍സും ഇതിനെതിരെ കര്‍ശനമായ നിരീക്ഷണം നടത്തണമെന്ന് ശര്‍മ പറഞ്ഞു. ഒരു ഒട്ടകത്തെപോലും വില്‍പന നടത്തുകയോ വാങ്ങുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തണം. കച്ചവടക്കാരെ കര്‍ശനമായി നിരീക്ഷിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

camel-25-1464157310-20-1503198746.jpg -Properties

ലക്‌നൗവില്‍ ബക്രീദ് ആഘോഷങ്ങളില്‍ ഒട്ടകത്തെ ബലികൊടുക്കുന്നത് പതിവില്ല. എന്നാല്‍, ബീഫ് നിരോധനത്തിന്റെയും കന്നുകാലി കച്ചവട നിരോധനത്തിന്റെയും മറവില്‍ ഒട്ടകങ്ങളെ കൂട്ടത്തോടെ കൊണ്ടുവന്ന് ബലികൊടുക്കുന്നത് പതിവായിട്ടുണ്ട്. മാംസത്തിനായി ഒട്ടകത്തെ കൊല്ലുന്നത് ക്രൂരതയാണെന്ന് നേരത്തെ പല മൃഗസംരക്ഷണ സംഘടനകളും ജില്ലാ ഭരണാധികാരികള്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെകൂടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ഉത്തരവ്. അതേസമയം, ഉത്തര്‍ പ്രദേശിലെ മറ്റു ജില്ലകളില്‍ നിരോധനമില്ലെന്നാണ് റിപ്പോര്‍ട്ട്.

English summary
Bakrid: Camel sacrifice banned in Lucknow, police to keep an eye on traders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X