Get Updates
Get notified of breaking news, exclusive insights, and must-see stories!

നമ്മുടെ അമ്മമാരും പെങ്ങന്മാരും റോഡുകളില്‍ സഹിക്കുന്നത്...

ദില്ലി: എന്തുകൊണ്ടാണ് തലസ്ഥാന നഗരമായ ദില്ലി സ്ത്രീ പീഡനങ്ങളുടെ തലസ്ഥാനം കൂടിയാകുന്നത്. മറ്റ് സ്ഥലങ്ങള്‍ക്കില്ലാത്ത എന്തോ പ്രത്യേകത ദില്ലിക്ക് ഉണ്ടോ. ഉണ്ട് എന്നാണ് ഈ ചിത്രങ്ങള്‍ തെളിയിക്കുന്നത്. ന്യൂയോര്‍ക്ക് നഗരത്തിലൂടെ നടന്നാല്‍ കിട്ടുന്ന കമന്റുകളുടെ വീഡിയോ വൈറലായതിന് പിന്നാലെയാണ് അതേ പരീക്ഷണം ഇന്ത്യന്‍ നഗരങ്ങളായ മുംബൈയിലും ദില്ലിയിലും നടത്തിയത്.

ടോപ്പും സ്‌പോര്‍ട്‌സ് ജീന്‍സുമിട്ട മോഡലാണ് ദില്ലിയില്‍ പത്ത് മണിക്കൂര്‍ നടന്നത്. മുംബൈയില്‍ അധികമാരും ശ്രദ്ധിക്കുകയോ തിരിഞ്ഞുനോക്കുകയോ ചെയ്തില്ലത്രെ. എന്നാല്‍ ദില്ലിയില്‍ അതായിരുന്നില്ല സ്ഥിതി. കമന്റടിക്കാനും ചുഴിഞ്ഞുനോക്കാനും ദില്ലിയില്‍ ആളുകള്‍ ഒട്ടേറെ. ടോപ്പും സ്‌പോര്‍ട്‌സ് ജീന്‍സും ഇട്ട് നടന്നില്ലെങ്കിലും സോ കോള്‍ഡ് അമ്മ പെങ്ങന്മാരെല്ലാം റോഡുകളില്‍ സഹിക്കുന്നത് ഏതാണ്ടിതേ അനുഭവങ്ങള്‍ തന്നെയാണ്.

ഇന്ത്യ ടൂബാണ് വീഡിയോ യൂടൂബില്‍ അപ്ലോഡ് ചെയ്തത്. ചിത്രങ്ങളും വീഡിയോയും കാണൂ.

അടിക്കുറിപ്പെന്തിന്

അടിക്കുറിപ്പെന്തിന്

അടിക്കുറിപ്പിന്റെ ആവശ്യമില്ല. സ്വയം സംസാരിക്കുന്ന ചിത്രങ്ങളാണ് ഇവ.

ചുഴിഞ്ഞുനോട്ടം പ്രധാനം

ചുഴിഞ്ഞുനോട്ടം പ്രധാനം

റോഡില്‍ ഒപ്പം നടക്കുന്ന ആളുകള്‍ ഈ മോഡലിനെ നോക്കുന്നത് കാണൂ

ഇന്ത്യക്കാരിയാണോ

ഇന്ത്യക്കാരിയാണോ

ഒരാള്‍ ഒപ്പം ഓടിവന്ന് നിങ്ങള്‍ ഇന്ത്യക്കാരിയാണോ എന്ന് വരെ ചോദിച്ചുകളഞ്ഞു.

സദാചാരവാദികള്‍

സദാചാരവാദികള്‍

നിനക്കൊന്നും അമ്മയും പെങ്ങളും ഇല്ലേടാ എന്ന് ചോദിക്കുന്ന സദാചാരവാദികളെ വരെ ഈ എത്തിനോക്കുന്ന കൂട്ടത്തില്‍ കണ്ടേക്കാം.

ദില്ലിയിലെവിടെ

ദില്ലിയിലെവിടെ

കൊണാട്ട് പ്ലേസ്, ലജ്പത് നഗര്‍, മുനിര്‍ക തുടങ്ങിയ സ്ഥലഘങ്ങളിലൂടെയാണ് മോഡല്‍ നടന്നത്.

വീഡിയോ കാണൂ

മൂന്ന് മിനുട്ടിന് മേല്‍ ദൈര്‍ഘ്യമുള്ള ഈ വീഡിയോ കാണൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+