കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമ്മനത്തെ കണ്ടം വഴി ഓടിക്കുമെന്ന് മിസോറം... കുമ്മനം തീവ്രഹിന്ദുത്വ വാദി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കുമ്മനം ശരിയല്ലെന്ന് മിസോറാം ജനത | Oneindia Malayalam

മിസോറാം ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് കുമ്മനത്തെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കനക്കുന്നു. കുമ്മനം തീവ്രവഹിന്ദുത്വവാദിയാണെന്ന് ആരോപിച്ചാണ് പീപ്പിള്‍സ് റെപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്റ് സ്റ്റാറ്റസ് ഓഫ് മിസോറാം എന്ന സംഘടനയാണ് പ്രതിഷേധം ശക്തമാക്കിയത്.

മിസോറാം പോസ്റ്റ് എന്ന പ്രാദേശിക പത്രത്തിന്‍റെ ഇന്നലെ ഇറങ്ങിയ എഡിഷനില്‍ കുമ്മനത്തിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള വാര്‍ത്തകള്‍ മുന്‍പേജില്‍ തന്നെ പ്രത്യക്ഷപ്പെട്ടിരുന്നു. ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മിസോറാമിലെ 18ാമത് ഗവര്‍ണറായാണ് കുമ്മനത്തെ കഴിഞ്ഞ ആഴ്ച നിമയമിച്ചത്.

തീവ്രഹിന്ദുത്വവാദി

തീവ്രഹിന്ദുത്വവാദി

കുമ്മനം രാജശേഖരന്‍ ആര്‍എസ്എസ്, വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ഐക്യവേദി എന്നിവയുടെ സജീവ പ്രവര്‍ത്തകനാണെന്നും ക്രൈസ്തവര്‍ക്കെതിരേയും ന്യൂനപക്ഷങ്ങള്‍ക്കെതിരേയും നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള ആളാണെന്നും പ്രതിഷേധക്കാര്‍ പറയുന്നുണ്ട്, ഗവര്‍ണര്‍ നിയമനത്തിനെചിരെ സംഘടിക്കാന്‍ ആവശ്യപ്പെട്ട് ക്രൈസ്തവ സംഘടനകളേയും രാഷ്ട്രീയ പാര്‍ട്ടികളേയും എന്‍ജിഒ യൂണിയനുകളേയും പീപ്പിള്‍സ് പാര്‍ട്ടി സമീപിച്ചിട്ടുണ്ട്.

ക്രിസ്യതന്‍ മിഷനറികള്‍ക്കെതിരെ

ക്രിസ്യതന്‍ മിഷനറികള്‍ക്കെതിരെ

1983ല്‍ നിലയ്ക്കലില്‍ നടന്ന ഹിന്ദു ക്രൈസ്തവ സംഘര്‍ഷത്തില്‍ കുമ്മനത്തിന് നേരിട്ട് പങ്കുണ്ടായിരുന്നു. 2015 ല്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഇരുന്നൂറാം വാര്‍ഷികാഘോഷ പരിപാടിയില്‍ സുവിശേഷ പ്രസംഗം നടത്തിയതിന് മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണിനെതിരെ നടപടിയെടുക്കാന്‍ കുമ്മനം ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നതായി പീപ്പിള്‍സ് പാര്‍ട്ടി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

കുറ്റാരോപിതന്‍

കുറ്റാരോപിതന്‍

ക്രിസ്ത്യന്‍ മിഷണറിയായ ജോസഫ് കൂപ്പര്‍ ആക്രമിക്കപ്പെടട കേസിലും 2003 ല്‍ 50 ക്രിസ്ത്യന്‍ മിഷണറികളെ പുറത്താക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഉള്‍പ്പെടെ കുമ്മനത്തിന് പങ്കുണ്ടെന്നും പാര്‍ട്ടി ചൂണ്ടി. ഇത്തരത്തില്‍ ക്ലൈസ്തവ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ച ഒരു സംഘപരിവാറുകാരനെ ഗവര്‍ണറായി വേണ്ടയെന്നാണ് പാര്‍ട്ടി വ്യക്തമാക്കുന്നത്.

കേന്ദ്ര നേതൃത്വം

കേന്ദ്ര നേതൃത്വം

മെയ് 25 വെള്ളിയാഴ്ച രാത്രിയാണ് കുമ്മനം രാജശേഖരനെ മിസോറം ഗവർണറായി നിയമിച്ചുള്ള ഉത്തരവ് പുറത്തിറങ്ങുന്നത്. ബിജെപി സംസ്ഥാനത്തെ നേതൃത്വത്തെയും അണികളെയും ഒരുപോലെ അമ്പരിപ്പിക്കുന്നതായിരുന്നു ആ വാർത്ത. ബിജെപി കേന്ദ്രനേതൃത്വമായിരുന്നു കുമ്മനത്തിന്റെ ഗവർണർ നിയമനത്തിന് പിന്നിൽ.വക്കം പുരുഷോത്തമന് ശേഷം മിസോറമിൽ ഗവർണറാകുന്ന രണ്ടാമത്തെ മലയാളി കൂടിയാണ് കുമ്മനം. നേരത്തെ 2011 സെപ്റ്റംബർ 2 മുതൽ 2014 വരെ വക്കം പുരുഷോത്തമൻ മിസോറമിന്റെ ഗവർണർ പദവി വഹിച്ചിരുന്നു.

രാഷ്ട്രീയ നീക്കം

രാഷ്ട്രീയ നീക്കം

ഗവർണർ നിർഭയ് ശർമ്മ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് ബിജെപി കേരള സംസ്ഥാന അദ്ധ്യക്ഷനായിരുന്ന കുമ്മനത്തെ നിയമിച്ചത്. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് കൂടി മുന്നിൽക്കണ്ടാണ് കുമ്മനത്തിന്റെ നിയമനമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഗവർണർ സ്ഥാനത്തേക്ക് ഇല്ലെന്ന് അദ്ദേഹം കേന്ദ്രനേതൃത്വത്തെ അറിയിച്ചെങ്കിലും എത്രയും പെട്ടെന്ന് ചുമതലയേൽക്കാനായിരുന്നു നിർദേശം.

English summary
Campaign in Mizoram to drive out 'radical Hindu' Governor Kummanam Rajasekharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X