കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍വേ ഫലത്തില്‍ ജയം ഉറപ്പിച്ച് ബിജെപി... മഹാരാഷ്ട്രയിലും ഹരിയാനയിലും കൊട്ടിക്കലാശം!!

Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പ്രചാരണവും ഉപതിരഞ്ഞെടുപ്പ് പ്രചാരണവും അവസാനിച്ചു. ഒക്ടോബര്‍ 21നാണ് തിരഞ്ഞെടുപ്പ്. ഇനി നിശബ്ദ പ്രചാരണത്തിന്റെ ദിനങ്ങളാണ്. അവസാന ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹരിയാനയിലാണ് പ്രചാരണം നടത്തിയത്. കശ്മീര്‍, കര്‍താര്‍പൂര്‍ ഇടനാഴി തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം കോണ്‍ഗ്രസിനെ കടന്നാക്രമിച്ചു. രാജ്യത്തെ തെറ്റായ നയങ്ങള്‍ കാരണം തകര്‍ക്കുകയാണ് കോണ്‍ഗ്രസെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

1

അതേസമയം ബിജെപി രണ്ട് സംസ്ഥാനങ്ങളിലും അധികാരം ഏകദേശം ഉറപ്പിച്ചിരിക്കുകയാണ്. അഭിപ്രായ സര്‍വേകളിലും ബിജെപി രണ്ട് സംസ്ഥാനങ്ങളിലും ഭൂരിപക്ഷം നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. അതേസമയം ആര്‍ട്ടിക്കിള്‍ 370 താല്‍ക്കാലികമായ ശമനമായിട്ടാണ് ബിആര്‍ അംബേദ്ക്കര്‍ പറഞ്ഞിരുന്നതെന്നും, എന്നാല്‍ കോണ്‍ഗ്രസ് അത് 70 വര്‍ഷത്തോളം തുടരാന്‍ അനുവദിച്ചെന്നും മോദി കുറ്റപ്പെടുത്തി. കശ്മീര്‍ രണ്ട് സംസ്ഥാനങ്ങളിലും വലിയ വിഷയമായിട്ടാണ് ബിജെപി അവതരിപ്പിച്ചത്.

അതേസമയം കോണ്‍ഗ്രസിന് സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രചാരണത്തിന് ഇറങ്ങാതിരുന്നത് വലിയ തിരിച്ചടിയാണ്. ബിജെപിയെ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ പോലും പ്രതിരോധത്തിലാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. രാഹുല്‍ ഗാന്ധി അവസാന റൗണ്ടില്‍ മാത്രമാണ് പ്രചാരണം നടത്തിയത്. ഇതിനിടെ വിദേശ സന്ദര്‍ശനം നടത്തിയതും പാര്‍ട്ടിക്ക് തിരിച്ചടിയായി. രണ്ടിടത്തും തോറ്റത് പോലെയായിരുന്നു കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം.

56 ഇഞ്ച് നെഞ്ചുള്ള മോദിക്ക് മാത്രമേ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ സാധിച്ചിട്ടുള്ളൂ എന്ന് ആഭ്യന്തര മന്ത്രി മഹാരാഷ്ട്രയിലെ കൊട്ടിക്കലാശത്തിനിടെ പറഞ്ഞു. അവസാന ദിവസം നാഗ്പൂര്‍ സിറ്റിയില്‍ മെഗാ റോഡ് ഷോ നടത്തിയാണ് ദേവേന്ദ്ര ഫട്‌നാവിസ് നിറഞ്ഞുനിന്നത്. അതേസമയം പ്രതിപക്ഷ നിരയില്‍ ശരത് പവാര്‍ മാത്രമാണ് നിറഞ്ഞു നിന്നത്. മികച്ച മറുപടികളുമായി പവാര്‍ ബിജെപി ശിവസേന സഖ്യത്തിന് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. എന്‍സിപി അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ്.

 കര്‍ഷക പ്രക്ഷോഭത്തെ ദില്ലിയില്‍ തടഞ്ഞ് സര്‍ക്കാര്‍, അവര്‍ കര്‍ഷക വിരുദ്ധര്‍, തുറന്നടിച്ച് പ്രിയങ്ക! കര്‍ഷക പ്രക്ഷോഭത്തെ ദില്ലിയില്‍ തടഞ്ഞ് സര്‍ക്കാര്‍, അവര്‍ കര്‍ഷക വിരുദ്ധര്‍, തുറന്നടിച്ച് പ്രിയങ്ക!

English summary
campaigning ends in two states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X