കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറാം ഘട്ട ലോക്സഭാ തിരഞ്ഞെടുപ്പ് ഞായറാഴ്ച!! ഇന്ന് കൊട്ടിക്കലാശം

  • By
Google Oneindia Malayalam News

ദില്ലി: പൊതുതെരരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ട വോട്ടെടുപ്പ് ഞായറാഴ്ച നടക്കും. രാജ്യത്തെ 7 സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മെയ് 19 ന് ഏഴാം ഘട്ടം കൂടി കഴിയുന്നതോടെ ലോക്സഭ തിരഞ്ഞെടുപ്പ​ടുപ്പ് പൂര്‍ത്തിയാകും. മെയ് 23 നാണ് വോട്ടെണ്ണല്‍.

ദില്ലി, ഹരിയാന, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ ഹരിയാനയിലും ദില്ലിയിലുമുള്ള മുഴുവന്‍ സീറ്റുകളിലും തിരഞ്ഞെടുപ്പ് നടക്കും. ദില്ലിയില്‍ 7 സീറ്റുകളിലും ഹരിയാനയില്‍ 11 സീറ്റുകളിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ന് വൈകീട്ടോടെ ഇവിടങ്ങളില്‍ പരസ്യപ്രചരണം അവസാനിക്കും.

loksabha

Newest First Oldest First
5:45 PM, 10 May

സാം പിത്രോഡയുടെ വാക്കുകളെ തള്ളി കോണ്‍ഗ്രസ്. സിഖ് വിരുദ്ധ കലാപ കാലത്ത് പിത്രോഡ നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയുടെ നിലപാടല്ലെന്നും കോണ്‍ഗ്രസ്‌
5:26 PM, 10 May

തോല്‍വി തിരിച്ചറിഞ്ഞ പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ടെടുപ്പിന്‍റെ ആദ്യഘട്ടങ്ങളില്‍ പ്രതിപക്ഷം തന്നെയാണ് ആദ്യം ആക്രമിച്ചത്. എന്നാല്‍ പാരാജയം ഉറപ്പിച്ചതോടെ കമ്മീഷനേയും ഇവിഎമ്മിനെയുമെല്ലാം കുറ്റപ്പെടുത്താന്‍ തുടങ്ങിയെന്നും മോദി പറഞ്ഞു.
5:24 PM, 10 May

ഒരു കറുത്ത കുതിരയായി പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്താന്‍ താനില്ലെന്നാണ് നിതിന്‍ ഗഡ്കരി. പ്രധാന മന്ത്രിയാകുക എന്ന അജണ്ടയോ ആഗ്രഹമോ സ്വപ്‌നമോ തനിക്കില്ലെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. നരേന്ദ്ര മോദിയാണ് തങ്ങളുടെ നേതാവ്. മോദി തന്നെ പ്രധാനമന്ത്രിയാകും. മികച്ച ഭൂരിപക്ഷത്തില്‍ എന്‍ഡിഎ അധികാരത്തില്‍ എത്തും എന്നും ഗഡ്ഗരി പറഞ്ഞു.
4:44 PM, 10 May

ദില്ലിക്ക് സമ്പൂര്‍ണ സംസ്ഥാന പദവി നല്‍കിയാല്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ത് കെജരിവാള്‍.
4:41 PM, 10 May

ഇന്ത്യന്‍ സൈന്യം മോദിയുടെ സ്വകാര്യ സ്വത്തല്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങ്. സൈന്യത്തെ മോദി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണ്. പ്രത്യേകിച്ച് ഇന്ത്യ പാകിസ്താനിലെ ബാലക്കോട്ടില്‍ നടത്തിയ തിരിച്ചടിക്ക് ശേഷം.ഇത് അംഗീകരിക്കാന്‍ ആകില്ലെന്നും അമരീന്ദര്‍ പറഞ്ഞു. സംഗ്രൂറില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു അമരീന്ദര്‍.
3:27 PM, 10 May

ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ തന്നെ ബിജെപി അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത 2014 മെയ് 26 മുതൽ തനിക്ക് ഉറപ്പുണ്ട് 2019ൽ വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തുമെന്ന്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
3:24 PM, 10 May

മേല്‍പ്പറമ്പിലെ വാടക വീട്ടില്‍ നിന്നും തന്‍റെ തെരഞ്ഞെടുപ്പ് ഫണ്ടിലെ എട്ട് ലക്ഷം രൂപ കോണ്‍ഗ്രസ് നേതാവ് മോഷ്ടിച്ചെന്ന പരാതിയുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍. കൊല്ലത്ത് നിന്നും തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ നേതാവാണ് പണം മോഷ്ടിച്ചതെന്ന് ഉണ്ണിത്താന്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
2:59 PM, 10 May

പശ്ചിമബംഗാളിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ ഐപിഎസ് ഓഫീസറുമായ ഭാരതി ഘോഷിന്റെ കാറില്‍ നിന്നും 1.13 ലക്ഷം രൂപ പിടിച്ചെടുത്തു.ഘട്ടല്‍ മണ്ഡലത്തിലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയാണ് ഭാരതി ഘോഷ്. ഘട്ടലില്‍ തെരഞ്ഞെടുപ്പിനു രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ഭാരതിയുടെ വാഹനത്തില്‍ നിന്നും പണം പിടിച്ചെടുക്കുന്നത്. സ്ഥാനാര്‍ത്ഥിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു
2:54 PM, 10 May

ആംആദ്മിയുടെ ഭരണത്തിലെ പരിചയകുറവും ബിജെപിയുടെ അവഗണയും ദില്ലിയില്‍ വികസനം എത്തിക്കുന്നതിന് വിലങ്ങുതടിയായെന്ന് ദില്ലി കോണ്‍ഗ്രസ്. രാജ്യത്ത് എല്ലാ മേഖലയിലും മുന്‍നിരയില്‍ ഉണ്ടായിരുന്ന സംസ്ഥാനത്തിന്‍റെ ഇന്നത്തെ അവസ്ഥ പരിതാപകരമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
2:51 PM, 10 May

കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ 44 സീറ്റ് പോലും കോണ്‍ഗ്രസിന് ലഭിക്കില്ലെന്നും മോദി പറഞ്ഞു.
1:30 PM, 10 May

ഗംഭീറിനെ പിന്തുണച്ച് വിവിഎസ് ലക്ഷമണ്‍. രണ്ട് ദശകങ്ങളായി ഗംഭീറിനെ അറിയാം. അദ്ദേഹം സ്ത്രീകളെ അപമാനിക്കുമെന്ന് കരുതുന്നില്ല. ലക്ഷ്മണ്‍ ട്വിറ്ററില്‍ കുറിച്ചു.
1:07 PM, 10 May

ഡല്‍ഹി ഈസ്റ്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ഗൌതം ഗംഭീറിനെതിരെ ആംആദ്മി സ്ഥാനാര്‍ത്ഥി അതിഷി വനിതാ കമ്മീഷനെ സമീപിച്ചു. ഉടന്‍ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നല്‍കുമെന്ന് അതിഷി വ്യക്തമാക്കി.ഗംഭീര്‍ തന്നെ മോശമായി ചിത്രീകരിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്തുവെന്നാണ് അതിഷിയുടെ പരാതി.
1:02 PM, 10 May

20 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് ഏത് നിമിഷവും എത്തുമെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ യെദ്യൂരപ്പ. സര്‍ക്കാരില്‍ അതൃപ്തിയുള്ള നേതാക്കള്‍ ബിജെപിയിലേക്ക് വരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കര്‍ണാടകത്തില്‍ നടക്കാനിരിക്കുന്നത് കാത്തിരുന്ന് കാണാം, യെദ്യൂരപ്പ പറഞ്ഞു
12:58 PM, 10 May

സൗത്ത് ദില്ലിയില്‍ ബിജെപിയുടെ പ്രചരണത്തിന് എത്തി സണ്ണി ഡിയോള്‍. പഞ്ചാബിലെ ഗുരുദാസ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ് സണ്ണി
11:23 AM, 10 May

മോദി തിരിച്ചുവരില്ല, മോദയിയുടെ പ്രസംഗങ്ങളില്‍ നിന്നും മോദിയുടെ ഭയം വ്യക്തമാകുന്നുണ്ടെന്ന് ബിഎസ്പി നേതാവ് മായാവതി
11:22 AM, 10 May

തനിക്കെതിരായ ആരോപണത്തില്‍ തെളിവ് നല്‍കിയാല്‍ ഇപ്പോള്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ദില്ലിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ ക്രിക്കറ്റ് താരവുമായിരുന്ന ഗൗതം ഗംഭീര്‍. തെളിയിക്കാന്‍ ആംആദ്മിക്ക് കഴിഞ്ഞില്ലേങ്കില്‍ അരവിന്ദ് കെജരിവാള്‍ രാജിവെച്ച് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കണമെന്നും ഗംഭീര്‍ പറഞ്ഞു.
11:03 AM, 10 May

രാജീവ് ഗാന്ധി യുദ്ധക്കപ്പല്‍ കുടുംബാവശ്യത്തിന് ഉപയോഗിച്ചുവെന്ന ആരോപണത്തില്‍ മോദിക്കും ബിജെപിക്കും മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദന. കനേഡിയന്‍ പൗരനായ അക്ഷയ് കുമാര്‍ യുദ്ധക്കപ്പലില്‍ കയറുന്നത് ഉചിതമാണോയെന്ന് ദിവ്യ സ്പന്ദന ചോദിച്ചു. ഐഎന്‍എസ് സുമിത്രയില്‍ വെച്ചുള്ള അക്ഷയ് കുമാറിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്താണ് ദിവ്യ സ്പന്ദന മോദിക്കെതിരെ രംഗത്തെത്തിയത്.
10:46 AM, 10 May

രാജീവ് ഗാന്ധിയും കുടുംബവും ഐ.എന്‍.എസ് വിരാടില്‍ അവധിക്കാലമാഘോഷിക്കാന്‍ പോയെന്ന മോദിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി.രാജീവ് ഗാന്ധിയുടെ ലക്ഷദ്വീപ് സന്ദര്‍ശനം ഔദ്യോഗികമായിരുന്നുവെന്നും രാഹുൽ
10:46 AM, 10 May

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മുഖത്തടിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ​ആക്രമി സുരേഷ്. എന്തിനാണ് താൻ കെജ്രിവാളിനെ മർദ്ദിച്ചതെന്ന് അറിയില്ലെന്നും അത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുന്നുവെന്നും സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
10:27 AM, 10 May

20 ലക്ഷം വോട്ടിങ്ങ് മെഷീനുകള്‍ കാണാതായെന്ന മാധ്യമ വാര്‍ത്ത തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത്.യന്ത്രങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ഇവിഎം വിതരണം ചെയ്ത സ്ഥാപനങ്ങളുടെയും കണക്കുകള്‍ തമ്മില്‍ 116 കോടി രൂപയുടെ പൊരുത്തക്കേടുകള്‍ ഉണ്ടെന്നായിരുന്നു ഫ്രണ്ട് ലൈന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞത്. എന്നാല്‍ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കമ്മീഷന്‍ പ്രതികരിച്ചു

English summary
campaigning for ls poll 6th phase ends today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X