Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കും.. മുന്നറിയിപ്പുമായി ശത്രുഘ്നന്‍ സിന്‍ഹ

പട്ന: ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ ടിക്കറ്റ് നിഷേധിച്ച പിന്നാലെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുന്‍ കേന്ദ്രമന്ത്രിയും നടനുമായ ശത്രുഘ്നന്‍ സിന്‍ഹ. തന്‍റെ ട്വിറ്ററിലൂടെയാണ് ബിജെപിക്കെതിരെ സിന്‍ഹ രംഗത്തെത്തിയത്.

 1539281802-shatrughan-sinha-

'ന്യൂട്ടന്‍റെ മൂന്നാം ചലനനിയമം ഓര്‍മ്മയില്ലേ? എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അതിന് തുല്യവും വിപരീതവുമായ പ്രതിപ്രവര്‍ത്തനം ഉണ്ടാകും. ചെയ്ത എല്ലാ പ്രവര്‍ത്തിക്കും അതേ നാണയത്തില്‍ തിരിച്ചടി നല്‍കും' സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു. മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിക്ക് സീറ്റ് നല്‍കാത്ത നടപടിയേയും സിന്‍ഹ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്.

സിന്‍ഹയ്ക്ക് പകരം കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെയാണ് ബിഹാറിലെ പാട്ന സാഹിബ് മണ്ഡത്തില്‍ മത്സരിപ്പിക്കാന്‍ ബിജെപി തിരുമാനിച്ചിരിക്കുന്നത്. ഇതോടെയാണ് സിന്‍ഹയുടെ പ്രതികരണം.മോദി-അമിത് ഷാ കൂട്ടുകെട്ടിനെ നിരന്തരം വിമര്‍ശിക്കുന്ന സിന്‍ഹയെ ഇത്തവണ ബിഹാറില്‍ ബിജെപി മത്സരിപ്പിച്ചേക്കില്ലെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.ഇതോടെ സിന്‍ഹ കോണ്‍ഗ്രസുമായി കൈകോര്‍ക്കുമെന്നും ലോക്സഭയിലേക്ക് സ്വന്തം മണ്ഡലമായ പട്നയിലെ സാഹേബില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+