ചാണകവും ഗോമൂത്രവും കൊണ്ട് വലിയ സംരംഭകരാകാം; സ്ത്രീകള്‍ മുന്നോട്ട് വരണം: ശിവരാജ് സിംഗ് ചൗഹാന്‍
ഭോപ്പാല്‍: ഗോമൂത്രവും, ചാണകവും ഒരു വ്യക്തിയുടെ സമ്പത് വ്യവസ്ഥ മെച്ചപ്പെടുത്തുമെന്നും അതുവഴി രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയും ശക്തിപ്പെടുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.
ഇന്ത്യന്‍ വെറ്റിനറി അസോസിയേഷന്‍ സംഘടിപ്പിച്ച വനിതാ മൃഗ ഡോക്ടര്‍മാരുടെ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ പശു സംരക്ഷണ കേന്ദ്രങ്ങളും വികസിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അതിന് സമൂഹത്തിന്റെ പങ്കാളിത്തം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വേണമെങ്കില്‍ പശുവിന്റെ മൂത്രവും ചാണകവും കൊണ്ട് സമ്പത് വ്യവസ്ഥയെ ശക്തിപ്പെടുത്തി രാജ്യത്തെ പ്രാപ്തമാക്കാന്‍ സാധിക്കുമെന്നും എംപി മാരുടെ ശ്മശാനങ്ങളിലുള്‍പ്പെടെ മരത്തിന് പകരം ചാണകംകൊണ്ട് നിര്‍മിച്ച തടികളാണ് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട കര്‍ഷകര്‍ക്കും, കന്നുകാലി ഉടമകള്‍ക്കും പശുവളര്‍ത്തല്‍ എങ്ങനെ ലാഭകരമായ ബിസിനസ് ആക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളില്‍ അവര്‍ക്ക് അവബോധം സൃഷ്ടിക്കാന്‍ വെറ്റിനറി ഡോക്ടര്‍മാരും വിദഗ്ധ സംഘങ്ങളും ഏര്‍പ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

ഈ രംഗത്ത് സ്ത്രീകള്‍ കൂടുതല്‍ മുന്നോട്ട് വരണമെന്നും അവരുടെ സംഭാവനകള്‍ കൊണ്ട് വിജയിക്കാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ടെന്നും ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. ചാണകവും മൂത്രവുമുപയോഗിച്ച് നിങ്ങള്‍ക്ക് കീടനാശിനികള്‍ മുതല്‍ മരുന്നുകള്‍ വരെ നിര്‍മിക്കാമെന്നും ഇതുവഴി വളരെ പ്രധാനപ്പെട്ട വസ്തുക്കളുടെ ഒരു ശ്രേണി തന്നെ നിര്‍മിക്കാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം മധ്യപ്രദേശ് സംസ്ഥാന സര്‍ക്കാര്‍ പശു സംരക്ഷണത്തിനും പശു ഉല്‍പ്പന്നങ്ങളുടെ പ്രോത്സാഹനത്തിനും വേണ്ടി പ്രവര്‍ത്തിക്കുവാന്‍ ആറ് വകുപ്പ് മന്ത്രിമാരടങ്ങുന്ന ഒരു പശു കാബിനറ്റ് രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2018ലെ കോണ്‍ഗ്രസ് പ്രകടന പത്രികയിലും ഗോസംരക്ഷണം തന്നെയായിരുന്നു എടുത്ത് പറഞ്ഞിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പഞ്ചായത്തിലും ഗോശാലകള്‍ നിര്‍മ്മിക്കുമെന്നും, വാണിജ്യടിസ്ഥാനത്തില്‍ ഗോമൂത്രത്തിന്റെ ഉല്‍പ്പാദനം ആരംഭിക്കുമെന്നും കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ പറഞ്ഞിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ ഗോശാലകള്‍ നിര്‍മിക്കുമെന്നും അവയുടെ പരിപാലനത്തിന് ഗ്രാന്റുകള്‍ നല്‍കുമെന്നും പറഞ്ഞിരുന്നതായി അദ്ദേഹം കൂട്ടിചേര്‍ത്തു.

2018ല്‍ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് യുവാക്കള്‍ക്ക് തൊഴില്‍ മാര്‍ഗമായി പശുക്കളെ വളര്‍ത്തണമെന്ന് പറഞ്ഞിരുന്നു. വന്‍കിട വ്യാവസായ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി 2000 പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിന് 10,000കോടിരൂപ നിക്ഷേപിക്കുമെന്നും ഇതിന്റെ ഭാഗമായി ആറ് മാസത്തിനുള്ളില്‍ പണം സമ്പാദിക്കാന്‍ 5000 കുടുംബങ്ങള്‍ക്ക് 10000 പശുക്കളെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പോഷാകാഹാര ക്കുറവ് നേരിടുന്നതിനും സംസ്ഥാനത്ത് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി 5000 കുടുംബങ്ങള്‍ക്ക് പശുക്കളെ ചെയ്യുന്നതിനുള്ള പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുമെന്നും ബിപ്ലബ് ദേബ് പറഞ്ഞിരുന്നതായി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.
Recommended Video

ഗുജറാത്തിലെ ഗ്രാമപ്രദേശങ്ങളിലെ നിരവധി സ്ത്രീകള്‍ പശുവളര്‍ത്തലില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഇത് ഗുജറാത്തിലെ ക്ഷീര വികസനത്തിന്റെ വിജയത്തിന് കാരണമായെന്നും കേന്ദ്ര ഫിഷറീസ്, മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി പര്‍ഷോത്തം രൂപാല പറഞ്ഞു. മൃഗസംരക്ഷണ ക്ഷീര വികസന മേഖലകളില്‍ സംരഭകത്വം തെരഞ്ഞെടുക്കുന്ന വെറ്റിനറി ബിരുദദാരികളെ സംരക്ഷിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നുവെന്നും പര്‍ഷോത്തം രൂപാല പറഞ്ഞു.












Click it and Unblock the Notifications