• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുമോ? പക്ഷിപ്പനിയെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം..

ദില്ലി: രാജ്യത്ത് പക്ഷിപ്പനി പടരുന്നതിനിടെ മഹാരാഷ്ട്രയിലും പക്ഷികളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപനം കോഴി വ്യവസായത്തിന് തിരിച്ചടിയാകുമെന്ന ആശങ്കയാണ് ഉയരുന്നത്. കേരളം, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നൂറുകണക്കിന് പക്ഷികളാണ് പക്ഷിപ്പനി ബാധിച്ച് ചത്തൊടുങ്ങിയിട്ടുള്ളത്. പഞ്ച്കുളയിലെ ഒരു കോഴി ഫാമിൽ പക്ഷികൾ ചത്തൊടുങ്ങിയതിനെ തുടർന്ന് ഹരിയാന അതീവ ജാഗ്രതയിലാണ്. ഹരിയാനയിൽ കഴിഞ്ഞ 25 ദിവസത്തിനുള്ളിൽ പഞ്ച്കുലയിലെ ബർവാലയിൽ ആകെ 4,30,267 പക്ഷികൾ ചത്തിട്ടുണ്ടെന്നാണ് പിഐബി പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്.

കാർഷിക നിയമം നടപ്പിലാക്കുന്നത് മാറ്റിവയ്ക്കൂ: അല്ലെങ്കിൽ ഞങ്ങളത് ചെയ്യൂം, സുപ്രീം കോടതി

ഏറ്റവും ഒടുവിൽ പക്ഷിപ്പനി സ്ഥിരീകരിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് മഹാരാഷ്ട്ര. കാക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് മുംബൈയിൽ ആശങ്കയ്ക്കിടയാക്കിയിരുന്നു. പർഭാനിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചതോടെ അധികൃതർ 9,000 പക്ഷികളെ കൊന്നൊടുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ലാത്തൂരിലും അമരാവതിയിലും പക്ഷികൾ ചത്തതായി റിപ്പോർട്ടുണ്ട്.

 എന്താണ് പക്ഷിപ്പനി?

എന്താണ് പക്ഷിപ്പനി?

ഒരു വൈറൽ അണുബാധയാണ് പക്ഷിപ്പനി അല്ലെങ്കിൽ ഏവിയൻ ഇൻഫ്ലുവൻസ. പക്ഷികളിലാണ് ഇത് കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. കാട്ടുകോഴികളെയും പക്ഷികളെയും സാധാരണയായി ബാധിക്കുന്ന ഇൻഫ്ലുവൻസ ടൈപ്പ്-എ വൈറസ് മൂലമാണ് പക്ഷിപ്പനി വരുന്നത്. ഈ വൈറസിന് നിരവധി സമ്മർദ്ദങ്ങളുണ്ടാകാം, അവയിൽ മിക്കതും നേരിയ ലക്ഷണങ്ങളുണ്ടാക്കുകയും മുട്ടയുടെ ഉത്പാദനത്തെ ബാധിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ചില വകഭേദങ്ങൾ മാരകമാണെന്ന് തെളിയിക്കാൻ കഴിയും. നിലവിൽ എച്ച്5എൻ1, എച്ച്8എൻ1 വൈറസ് പക്ഷികളുടെ മരണത്തിന് കാരണമാകുന്നുണ്ട്. 1996 ലാണ് ചൈനയിൽ ആദ്യമായി ഈ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിനുശേഷം നിരവധി തവണ ലോകമെമ്പാടും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ ആദ്യത്തെ കേസുകൾ 2006 ൽ മഹാരാഷ്ട്രയിലെ നന്ദൂർബാറിലാണ് റിപ്പോർട്ട് ചെയ്തത്.

അണുബാധ എങ്ങനെ പടരുന്നു?

അണുബാധ എങ്ങനെ പടരുന്നു?

ഇൻഫ്ലുവൻസ എ വൈറസുകൾ വഹിക്കുന്ന താറാവ്, കാട്ടുജല പക്ഷികളിലെ പക്ഷി വിസർജ്ജനം അണുബാധയുടെ പ്രാഥമിക ഉറവിടമാണ്. ഈ പക്ഷികളിൽ നിന്നാണ് പലപ്പോഴും വൈറസുകൾ വ്യാപിക്കുന്നത്. എന്നാൽ സഞ്ചാരികളായ കൂടുതൽ ദൂരം സഞ്ചരിക്കുകയും ചെയ്യുന്നത പക്ഷികളിൽ നിന്നാണ് മറ്റ് പക്ഷികളിലേക്ക രോഗം വ്യാപിക്കുന്നത്. സസ്തനികളായ പന്നികൾ, കുതിരകൾ, പൂച്ചകൾ, നായ്ക്കൾ എന്നിവയ്ക്കും ചിലപ്പോൾ ഈ അണുബാധ പിടിപെടാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

മനുഷ്യരിലേക്ക് പകരുമോ?

മനുഷ്യരിലേക്ക് പകരുമോ?

എച്ച്5എൻ1 വൈറസ് ബാധിച്ച പക്ഷിയിൽ നിന്ന് മനുഷ്യരിലേക്ക് ബാധിക്കും. 1997 ൽ ഹോങ്കോങ്ങിലാണ് മനുഷ്യരിൽ എച്ച്5എൻ1 അണുബാധയുടെ ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നത്. ഒരു കോഴി വളർത്തൽ തൊഴിലാളിയിൽ രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച പക്ഷികളിൽ നിന്ന് അണുബാധ മനുഷ്യരിലേക്ക് പടരുകയായിരുന്നു. ഇന്ത്യയിൽ ഇപ്പോഴുണ്ടായ രോഗവ്യാപനത്തിനിടെ പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് പക്ഷിപ്പനി ബാധിച്ചതായി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗം ബാധിച്ച പക്ഷികളുമായി ബന്ധം പുലർത്തുന്ന ആളുകളിൽ അണുബാധയുടെ വ്യാപനത്തിന് കാരണമാകും.

രോഗം ഗുരുതരമോ?

രോഗം ഗുരുതരമോ?

പക്ഷിപ്പനിയുടെ മരണനിരക്ക് ഏകദേശം 60 ശതമാനമാണ്. 2006 നും 2018 നും ഇടയിൽ ഇന്ത്യയിൽ മൊത്തം 225 പക്ഷിപ്പനി ബാധകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 83.49 ലക്ഷത്തിലധികം പക്ഷികളെ പടർന്നുപിടിക്കുന്നത് തടയാൻ കോഴി കർഷകർക്ക് 26.37 കോടി രൂപ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തു.

ഇന്ത്യയിലെ രോഗബാധ

ഇന്ത്യയിലെ രോഗബാധ

പക്ഷിപ്പനി വ്യാപനത്തോടെ ഞായറാഴ്ച ഉത്തർപ്രദേശിലെ കാൺപൂർ മൃഗശാല അടച്ചുപൂട്ടിയിട്ടുണ്ട്. മൃഗശാലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കാട്ടുകോഴികളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇവിടെയുള്ള എല്ലാ പക്ഷികളും കൊല്ലപ്പെടുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ദില്ലിയിലെ സഞ്ജയ് തടാകത്തിൽ ഞായറാഴ്ച 17 താറാവുകളെ ചത്ത നിലയിൽ കണ്ടെത്തിയതോടെ അധികൃതർ ഈ പ്രദേശം അലേർട്ട് സോൺ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. 10 താറാവുകൾ ചത്തതിനെ തുടർന്ന് ദില്ലി ഡവലപ്‌മെന്റ് അതോറിറ്റി പ്രശസ്തമായ വാട്ടർ ബോഡി-കം പാർക്ക് അടച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം. പക്ഷിപ്പനി ബാധിച്ചാണോ പക്ഷിക്കൾ ചത്തിട്ടുള്ളതെന്ന് കണ്ടെത്തുന്നതിനായി ചത്ത താറാവുകളിൽ നിന്നുള്ള സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

cmsvideo
  പക്ഷിപ്പനിക്കാലത്ത് മാംസവും മുട്ടയും ഉപയോഗിക്കുന്നതിൽ ശ്രദ്ധ പുലർത്തണം | Oneindia Malayalam

  English summary
  Can Bird Flu Transmit to Humans? Things to Need to Know About avian influenza in India
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X