കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തല്‍: കേന്ദ്രത്തോട് പ്രതികരണം തേടി സുപ്രീം കോടതി

  • By Desk
Google Oneindia Malayalam News

ദില്ലി: ബലാത്സംഗക്കേസിലെ മരിച്ച ഇരകളുടെ പേര് വെളിപ്പെടുത്തുന്നത് സംബന്ധിച്ച് കേന്ദ്രത്തോട് പ്രതികരണം തേടി സുപ്രീം കോടതി. ബലാത്സംഗക്കേസില്‍ ഇരയായി മരിക്കുന്നവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തണോ വേണ്ടയോ എന്ന വിഷയത്തിലാണ് ജഡ്ജിമാരായ മദൻ ലോകുർ, ദീപക് ഗുപ്ത, എസ്. അബ്ദുൾ നസീർ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് പ്രതികരണം ആരാഞ്ഞിട്ടുള്ളത്. ഇരയാക്കപ്പെടുന്നവരുടെ ബന്ധുക്കള്‍ക്ക് പ്രശ്നങ്ങളില്ലാത്ത പക്ഷം പേര് വിവരങ്ങള്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് വിലക്കേണ്ടതില്ലെന്നാണ് മൂന്നംഗ ബെഞ്ചിന്റെ നിരീക്ഷണം.

supreme court

ലൈംഗിക പീഡനത്തിനും ആസിഡ് ആക്രണങ്ങള്‍ക്കും ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് ഹര്‍ജി പരിഗണിക്കുമ്പോഴാണ് അഭിഭാഷക ഇന്ദിര ജെയ്‌സിങ്ങ് ഇക്കാര്യം ഉയര്‍ത്തിക്കാണിച്ചത്. ബലാത്സംഗത്തിനിരയായി മരിച്ച ഇരകളുടെ പേര് വെളിപ്പെടുത്തുന്നത് ദോഷകരമല്ല എന്ന നിരീക്ഷണമാണ് അവര്‍ മുന്നോട്ടുവച്ചത്.

ഹനാന് സംഭവിച്ച വാഹനാപകടം.. അപകടത്തെ കുറിച്ച് ഡ്രൈവര്‍ പറയുന്നുഹനാന് സംഭവിച്ച വാഹനാപകടം.. അപകടത്തെ കുറിച്ച് ഡ്രൈവര്‍ പറയുന്നു

രണ്ടു സാഹചര്യങ്ങളാണ് ഇതിനു കാരണമാകുന്നത്. ഒന്നാമത് ഇത്തരം കാര്യങ്ങള്‍ മാധ്യമങ്ങള്‍ കണ്ടെത്തുന്നത്.. ഇത് സംഭവിക്കാന്‍ പാടില്ല. രണ്ടാമത് മരിച്ച ആളുടെ മകനോ, മകളോ അതല്ലെങ്കില്‍ അടുത്ത ബന്ധുവിനോ എതിര്‍പ്പില്ലെങ്കില്‍ ഇരയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താം. പക്ഷേ പേരു വിവരങ്ങള്‍ നല്‍കുന്നത് അവര്‍ക്ക് എതിര്‍പ്പാണെങ്കില്‍ ഇതിനെ പിന്തുണക്കേണ്ടതില്ലെന്നും ബെഞ്ച് ചൂണ്ടിക്കാണിക്കുന്നു.

English summary
can a dead rape victim be named supreme court no harm wants entral government to respond
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X