കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി ഡെങ്കിപ്പനി മരണങ്ങള്‍ തടയാനാകുമോ? പുതിയ പഠനം പറയുന്നത്

Google Oneindia Malayalam News

ദില്ലി: രാജ്യം മാരകമായ കൊറോണ വൈറസ് മഹാമാരിക്കെതിരായ പോരാട്ടം തുടരുമ്പോള്‍, ഡെങ്കിപ്പനി പൊട്ടിപ്പുറപ്പെട്ടത് ഉത്തരേന്ത്യയിലെ ജനങ്ങളില്‍ ആശങ്കയുണ്ടാക്കിയിരുന്നു. സെപ്റ്റംബര്‍ മാസത്തിന്റെ തുടക്കമാണ് ഉത്തരേന്ത്യയില്‍, ഡെങ്കിപ്പനി പൊട്ടിപ്പുറപ്പെടുന്നത്. ഉത്തര്‍പ്രദേശില്‍ നൂറുകണക്കിന് ആളുകളുടെ ജീവനാണ് ഡെങ്കിപ്പനി കവര്‍ന്നെടുത്തത്. ഇതോടെ കര്‍ശനമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്.

ഇന്നുവരെ, ഡെങ്കിപ്പനി തടയുന്നതിന് പരീക്ഷിച്ച വാക്‌സിനോ ചികിത്സയോ ലഭ്യമല്ല. അതുകൊണ്ട് തന്നെ ഡെങ്കിപ്പനി കൃത്യമായി കണ്ടെത്താനുള്ള ഒരു സംവിധാനം വളരെ പ്രധാനമാണ്. അതിനാല്‍, നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ഡെങ്കിപ്പനി പ്രതിരോധം അതിന് കാരണമാകുന്ന കൊതുകുകളെ നിയന്ത്രിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു, അതായത് ഈഡിസ് വിഭാഗത്തിലുള്ള കൊതുകുകളെ നിയന്ത്രിക്കുന്നത്.

india

വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ക്കൊപ്പം, കൃത്രിമബുദ്ധിയും (എഐ) രോഗത്തെ ചെറുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചേക്കാം. എന്നാല്‍ കൃത്രിമ ബുദ്ധിയുടെ ഉപയോഗം ഡെങ്കിപ്പനി മരണത്തെ തടയുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ കൃത്യമായ ഫോര്‍മുലയുമായി രംഗത്തെത്തിയിരിക്കുകയാണ് യുവ ഇന്ത്യന്‍ ഡോക്ടറും ശാസ്ത്രജ്ഞനായ ഡോ. അഭിജിത് റായ്. എഐ/എംഎല്‍ അടിസ്ഥാനമാക്കിയുള്ള ഒരു പരിഹാരമാണ് അദ്ദേഹം കണ്ടുപിടിച്ചത്. ഇതിലൂടെ ഡെങ്കിപ്പനിയുടെ ഗൗരവത്തെ നേരിടാനും അനിശ്ചിതത്വം ഇല്ലാതാക്കാനും, ഭരണകൂടം ഡോക്ടര്‍മാര്‍, രോഗികള്‍ എന്നിവരെ സഹായിക്കും.

ഡെങ്കിപ്പനി മരണം

ത്രോംബോസൈറ്റോപീനിയ ഇന്‍ഡ്യൂസ്ഡ് ബ്ലീഡിംഗ് എന്നറിയപ്പെടുന്ന ഒരു പ്രതിഭാസം മൂലമുണ്ടാകുന്ന ഹെമറാജിക് ഷോക്ക് മൂലമാണ് മരണത്തിലേക്ക് നയിക്കുന്ന ഗുരുതരമായ ഡെങ്കിപ്പനി ഉണ്ടാകുന്നത്. ഇത് അര്‍ത്ഥമാക്കുന്നത് ശരീരത്തിലെ രക്ത പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വളരെ താഴ്ന്ന നിലയിലെത്തുന്നു, അത് അടിസ്ഥാനപരമായ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിന് ആവശ്യമായ ഓക്‌സിജനും പോഷകങ്ങളും നമ്മുടെ ശരീരത്തിലെ കോശങ്ങളിലേക്ക് എത്താന്‍ അനുവദിക്കുന്നില്ല എന്നതാണ്. കോശത്തെ ഞെട്ടിക്കുന്ന അവസ്ഥയിലേക്കാണ് ഇത് കടക്കുന്നത്. ഡെങ്കിപ്പനിയുടെ കാര്യത്തില്‍ ഇത് ഡെങ്കി ഷോക്ക് സിന്‍ഡ്രോം അല്ലെങ്കില്‍ ഡിഎസ്എസ് എന്നാണ് വിശേഷിക്കപ്പെടുന്നത്. കടുത്ത ഡെങ്കിപ്പനി ബാധിച്ചവരുടെ മരണത്തിന് പ്രധാനമായും കാരണമാകുന്നത് ഡിഎസ്എസ് ആണ്.

രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ നഷ്ടമാകുന്നതും അത് ഗുരുതരമായ ഡെങ്കി ഷോക്ക് സിന്‍ഡ്രോമിന് കാരണമാകുമ്പോള്‍ തമ്മിലുള്ള ബന്ധം വ്യക്തമായി നിര്‍ണ്ണയിക്കാന്‍ പ്രയാസമാണ്. ഇതിനര്‍ത്ഥം ലോകമെമ്പാടുമുള്ള ഡോക്ടര്‍മാര്‍ക്ക് ഡിഎസ്എസിന് കീഴടങ്ങുന്ന രോഗികളെ കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടാണ്, അതായത് രോഗനിര്‍ണയം പലപ്പോഴും വളരെ വൈകിയാണ് സംഭവിക്കാറുള്ളത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ( കൃത്രിമ ബുദ്ധി ) വഴി ഡെങ്കിയുമായി ബന്ധപ്പെട്ട മരണങ്ങള്‍ നമുക്ക് തടയാനാകുമോ?

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി ഡെങ്കിപ്പനി മരണത്തെ തടയാനാകുമോ എന്ന ചോദ്യം വളരെ പ്രധാനമാണ്. ഇക്കാര്യത്തില്‍ കൃത്യമായ മറുപടിയാണ് ഡോ അഭിജിത്ത് റായുടെ ഗവേഷണത്തില്‍ നിന്നും വ്യക്തമാകുന്നത്. മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയുടെ സഹായത്താല്‍ ഡെങ്കി ഷോക്ക് സിന്‍ഡ്രോം പ്രവചിക്കുക എന്ന ലക്ഷ്യത്തോടെ ഡോ. അഭിജിത്തിന്റെ പുതിയ പഠനം ഗവേഷണത്തിന് പുതിയ മാനം നല്‍കി.

ഈ സോഫ്റ്റ്വെയറിന്റെ സഹായത്താല്‍ ഇപ്പോള്‍ ഡിഎസ്എസ് ബാധിച്ചേക്കാവുന്ന ഡെങ്കി രോഗികളെ പ്രാരംഭ ഘട്ടത്തില്‍ തന്നെ വിജയകരമായി കണ്ടെത്താന്‍ കഴിയുന്നു. ഈ സോഫ്റ്റ്വെയര്‍ ബ്ലഡ് പ്ലേറ്റ്ലെറ്റ്‌സ് (പിഎല്‍ടി) കൗണ്ട്, ഹെമറ്റോക്രിറ്റ് (എച്ച്‌സിടി) ലെവലുകള്‍ പരിശോധിച്ചാണ് ഡിഎസ്എസ് കണ്ടെത്തുന്നത്.

പുതിയ ഫോട്ടോസുമായി ആനും മീരയും; രണ്ടാളും എങ്ങോട്ടേക്കാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള അല്‍ഗോരിതം ഡെങ്കിപ്പനി ബാധിച്ച ഒരു രോഗിയുടെ മൂന്നാം ദിവസം മുതല്‍ പിഎല്‍ടി എച്ച്‌സിടി എന്നിവ പരിശോധിച്ച് ഡെങ്കിപ്പനി നിര്‍ണയിക്കാന്‍ സഹായിക്കും. കൂടാതെ ഡിഎസ്എസിലേക്ക് കടക്കാനുള്ള സാധ്യതയും പരിശോധിക്കും.

Recommended Video

cmsvideo
കുട്ടികൾ ഈ വാക്സിൻ എടുക്കുക..ഇല്ലെങ്കിൽ ആപത്ത് | Oneindia Malayalam

ഡോ. അഭിജിത്തിന്റെഈ പഠനം ഡെങ്കിപ്പനി ചികിത്സയില്‍ വലിയ വഴിത്തിരിവാണ് സൃഷ്ടിച്ചിരിക്കുന്നത്. അപകടസാധ്യതയുള്ള രോഗികളെ ചികിത്സിക്കുന്നതിനും ഡിഎസ്എസ് കൃത്യമായി പ്രവചിക്കാനും പുതിയ പഠനം സഹായിക്കുന്നു, കൂടാതെ ഡെങ്കിപ്പനി ബാധിച്ച രോഗികളെ കൂടുതല്‍ ശ്രദ്ധയോടെ നിരീക്ഷിക്കാനും ചികിത്സിക്കാനും, ഡെങ്കിപ്പനിയുടെ മരണനിരക്ക് കുറയ്ക്കാനും ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കുന്നു. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശ് ഡെങ്കിപ്പനിയെ അതിശക്തമായി നേരിടുന്ന സമയത്താണ് ഈ ഗവേഷണം ഒരു അനുഗ്രഹമായത്. (ആരോഗ്യ കാര്യങ്ങളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ)

ഹോട്ട് ആന്‍ഡ് ക്യൂട്ട് ഗേള്‍; അമല പോളിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

English summary
Can Dengue Deaths Be Prevented Through Artificial Intelligence? New study Says Yes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X