കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഎൻഎ ടെസ്റ്റിന് ജയലളിതയുടെ മൃതദേഹം വേണ്ട; പക്ഷെ ദീപ വിചാരിക്കണം... കാരണം

എൻഎ ടെസ്റ്റിനായി ജയലളിതയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് പുറത്തെടുക്കണമെന്നാണ് ഇവരുടെ ആവശ്യം.

  • By Ankitha
Google Oneindia Malayalam News

കർണ്ണാടക: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത അന്തരിച്ചിട്ടും വിവാദങ്ങൾ വിട്ടൊഴിയുന്നില്ല. പാർട്ടിയ്ക്കും സ്ഥാനമാനങ്ങൾക്കും വേണ്ടിയുളള തർക്കവും കനക്കുമ്പോൾ മറ്റൊരു വിവാദം കൂടി. തലവൈയുടെ മകളാണെന്നു ആരോപിച്ച് ബെഗളൂരു സ്വദേശി അമൃത രംഗത്തെത്തിയത് വൻ വാർത്തയായിരുന്നു. തലൈവി തന്റെ അമ്മയാണെന്നും തെളിക്കാനായി ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ ഹർജി കോടതി തള്ളിയിട്ടുണ്ട്. പകരം കർണ്ണാടക ഹൈക്കോടതിയെ സമീപിക്കാൻ കോടതി അറിയിച്ചിട്ടുണ്ട്.

ശത്രുക്കളുടെ നെഞ്ചിടിപ്പ് കൂടി ; ഇന്ത്യ ആറ് ആണവ അന്തർവാഹിനികളുടെ നിർമാണം തുടങ്ങിശത്രുക്കളുടെ നെഞ്ചിടിപ്പ് കൂടി ; ഇന്ത്യ ആറ് ആണവ അന്തർവാഹിനികളുടെ നിർമാണം തുടങ്ങി

jayalalitha

ഡിഎൻഎ ടെസ്റ്റിനു നിരവധി വെല്ലുവിളികൾ ഉയർന്നു വന്നിട്ടുണ്ട്. ജയലളിതയുടെ കൂഴിമാടം തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒരുപാടു നിയമ കുരുക്കുകളുണ്ട്. അമൃതയുടെ ആവശ്യം ഏത്രത്തോളം പ്രയോഗികമാകുമെന്നാണ് സംസ്ഥാനവും രാഷ്ട്രീയ നിരീക്ഷകരും ഉറ്റു നോക്കുകയാണ്. ജയലളിതയുടെ കുഴിമാടം തുറക്കാതെയും ഡിഎൻഎ പരിശോധന നടത്താമെന്ന് തമിഴ്നാട് ഫോറൻസിക് സയൻസ് ഡിപ്പാർട്ട്മെന്റ് മുൻ ഡയറക്ടർ വിജയകുമാർ അറിയിച്ചു. വ്യക്തികൾ ജീവിച്ചിരിക്കാത്ത സാഹചര്യത്തിലും ഡിഎൻഎ ടെസ്റ്റുകൾ നടത്താറുണ്ടെന്നു അദ്ദേഹം അറിയിച്ചു

 ആർകെ നഗർ ഉപതിരഞ്ഞെടുപ്പ്, അണ്ണാഡിഎംകെയെ ഒതുക്കാൻ ഇടതുപക്ഷം ഡിഎംകെ ചേരിയിൽ! ആർകെ നഗർ ഉപതിരഞ്ഞെടുപ്പ്, അണ്ണാഡിഎംകെയെ ഒതുക്കാൻ ഇടതുപക്ഷം ഡിഎംകെ ചേരിയിൽ!

 കുഴിമാടം തുറക്കാതേയും ഡിഎൻഎ പരിശോധന

കുഴിമാടം തുറക്കാതേയും ഡിഎൻഎ പരിശോധന

ജയലളിതയുടെ കുഴിമാടം തുറക്കാതെയും ഡിഎൻഎ പരിശോധന നടത്താമെന്ന് തമിഴ്നാട് ഫോറൻസിക് സയൻസ് ഡിപ്പാർട്ട്മെന്റ് മുൻ ഡയറക്ടർ വിജയകുമാർ അറിയിച്ചു. ജയലളിത ജീവിച്ചിരിപ്പില്ലാത്ത സഹചര്യത്തിൽ അവരുടെ സഹോദരന്റെ മക്കളായ ദീപ, ദീപക് എന്നീവരുടെ രക്ത സാമ്പിളുകൾ സ്വീകരിച്ചോ അല്ലെങ്കിൽ ജയലളിതയുമായി രക്ത ബന്ധമുള്ളവരിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് ഡിഎൻഎ ടെസ്റ്റ് നടത്താം. എന്നാൽ പരിശോധനയ്ക്ക് ഇവരുടെ സമ്മതം അവശ്യമാണ്.

അമൃത തട്ടിപ്പുകാരി

അമൃത തട്ടിപ്പുകാരി

ജയലളിതയുടെ മകളാണെന്നുള്ള വാദവുമായി അമൃത രംഗത്തെത്തിയപ്പോൾ തന്നെ എതിർപ്പ് അറിയിച്ച് തലൈവിയുടെ സഹോദര പുത്രി ദീപ രംഗത്തെത്തിയിരുന്നു. അമൃത തട്ടിപ്പിക്കാരിയാണെന്നാണ് ദീപയുടെവാദം. അമൃതയെ തനിക്ക് അറിയില്ലെന്നും ഇങ്ങനെ ഒരാളെ കുറിച്ചു ഇത്രയു നാളായി കേട്ട് കേൾവി പോലും ഉണ്ടായിട്ടില്ലെന്നും ദീപ പറഞ്ഞു. ജയലളിതയുടെ മരണ ശേഷം മക്കളാണെന്നു ആരോപിച്ച് പലരും രംഗത്തെത്തുന്നുണ്ടെന്നും ദീപ പറയുന്നു

 വിവരമറിഞ്ഞത് മരണ ശേഷം

വിവരമറിഞ്ഞത് മരണ ശേഷം

വളർത്തച്ഛന്റെ മരണ ശേഷമാണ് ജയലളിതയാണ് തൻറെ അമ്മയെന്നുള്ള സത്യം തിരിച്ചറിഞ്ഞതെന്നു അമൃത ഹർജിയിൽ പറയുന്നുണ്ട്. 1980 ആഗസ്റ്റ് 14 ന് മൈലാപ്പൂരിലുള്ള ജയലളിതയുടെ വസതിയിലാണ് താൻ ജനിച്ചതെന്നും ബ്രാഹ്മണ കുടുംബത്തിന്റെ അന്തസ്സ് നശിക്കാതിരിക്കാൻ രഹസ്യമായി വെയ്ക്കുകയായിരുന്നുവെന്നും അമൃത പരാതിയിൽ പറയുന്നു. ജയലളിതയുടെ സഹോദരി തന്നെ ദത്തെടുത്തു വളർത്തുകയായിരുന്നെന്നും അമൃത പറഞ്ഞു.

 ജയലളിതയുടെ സഹോദരിമാർ

ജയലളിതയുടെ സഹോദരിമാർ

അമൃതയുടെ അമ്മായിമാര‌ായ എൽഎസ് ലളിതയും, രഞ്ജിനിയുടെ കേസിലെ കക്ഷികളാണ്. തങ്ങൾ ജയലളിതയുടെ അർധ സഹോദരിമാരാണെന്നാണ് ഇവരുടെ വാദം.ജയലളിതയുടെ മൂത്ത സഹോദരി ശൈലജയുടെ വളർത്തുപുത്രിയാണ് അമൃത. 2015ൽ ശൈലജ മരിച്ചതിനെ തുടർന്നാണ് സത്യം അറിയുന്നതെന്നും അമൃത പറഞ്ഞു.

കൈ ഒഴിഞ്ഞ് അണ്ണാഡിഎംകെ

കൈ ഒഴിഞ്ഞ് അണ്ണാഡിഎംകെ

എന്നാല്‍ സംഭവത്തെ കുറിച്ചും പരാതിക്കാരിയായ യുവതിയെക്കുറിച്ചും ഒന്നും വ്യക്തമല്ലെന്നും അണ്ണാഡിഎംകെ വക്താവ് സത്യൻ രാജൻ അഭിപ്രായപ്പെട്ടു. ഇതിനെപ്പറ്റി തങ്ങൾക്ക് യാതൊരു അറിവുമില്ലെന്നും സത്യൻ രാജൻ അഭിപ്രായപ്പെട്ടിരുന്നു

English summary
A Bengaluru woman’s decision to move the Supreme Court claiming to be the biological daughter of late Tamil Nadu Chief Minister J Jayalalithaa and seeking a DNA test to prove the same has more than just raised eyebrows in political circles.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X