കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധി കുടുംബത്തിന്റെ ഭാവിയെന്ത്?

  • By Justin Joseph
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവുമധികം പൈതൃകം അവകാശപ്പെടാവുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ബ്രിട്ടീഷ് അടിമത്തത്തില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കുവാന്‍ സ്വാതന്ത്ര്യസമരപോരാളികള്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച പ്രസ്ഥാനം. സ്വതന്ത്ര ഇന്ത്യയില്‍ ഏറ്റവുമധികം കാലം ഇന്ത്യയെ നയിച്ചതും കോണ്‍ഗ്രസ് തന്നെയായിരുന്നു. ഇടയ്ക്ക് കാലിടറിയെങ്കിലും 2004ല്‍ കോണ്‍ഗ്രസ് നടത്തിയ വലിയ തിരിച്ചുവരവ് തന്നെയായിരുന്നു. 2009ലും ആ പോരിമ നിലനിര്‍ത്താനായി. ഇത്തവണത്തെ എക്‌സിറ്റ് പോളുകള്‍ നല്‍കുന്ന ചിത്രം മറ്റൊന്നാണ്.

എല്ലാ പ്രവചനങ്ങളും ശരിയായ ചരിത്രമില്ലെങ്കിലും ഇത്തവണത്തെ പ്രവചനം ശരിയായാല്‍ നെഹ്‌റുവിന്റെ പരമ്പര നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരിക്കും അതെന്നതില്‍ സംശയമില്ല. അമ്മയും മകനും ചേര്‍ന്ന് നയിക്കുന്ന പ്രസ്ഥാനത്തിന് രാജ്യത്ത് നിലം തൊടാനായില്ലെങ്കില്‍ ഒരു പരിധി വരെയെങ്കിലും അതിന് ഉത്തരം നെഹ്‌റു-ഗാന്ധി കുടുംബം പറയേണ്ടി വരും. കാരണം ജനങ്ങള്‍ ആഗ്രഹിച്ചല്ല ഗാന്ധി കുടുംബം അധികാരത്തില്‍ തുടരുന്നത്. ചില നിക്ഷിപ്തതാത്പര്യങ്ങളാണ് അതിന് പുറകില്‍. ഇന്ത്യന്‍ ഭരണസംവിധാനത്തെ രണ്ടായി തിരിക്കാം. കോണ്‍ഗ്രസിനൊപ്പവും കോണ്‍ഗ്രസ് ഇല്ലാതെയും. സ്വതന്ത്രഭാരതത്തില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ ഇല്ലാതിരുന്ന രണ്ട് കാലയളവുകള്‍ 1877-1980, 1998-2004 മാത്രമായിരുന്നു. കോണ്‍ഗ്രസ് അധികാരത്തില്‍ ഇല്ലാതിരുന്ന 1989-1991, 1996-98 സമയത്തും കോണ്‍ഗ്രസിലെ വിശ്വസ്തരുടെ സ്വാധീനമുള്ള സര്‍ക്കാരുകളായിരുന്നു ഭരണത്തെ അകത്തുനിന്നും പുറത്തുനിന്നും പിന്തുണച്ചിരുന്നത്.

Rahul and Sonia


പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേശകനായിരുന്ന സഞ്ജയ് ബാരു പറഞ്ഞതുപോലെ മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായതല്ല യാദൃശ്ചികം. മറിച്ച് നെഹ്‌റു കുടുംബത്തിലുള്ളവര്‍ അധികാരത്തിന്റെ ഇടനാഴികളിലെത്തിയതാണ് ഏറ്റവും വലിയ അത്ഭുതം. ഉരുക്കുവനിതയെന്ന് പേരെടുത്ത മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പോലും അതിന് ഉദാഹരണമാണ്. തീര്‍ത്തും അപ്രതീക്ഷിതമായാണ് ഇന്ദിരാഗാന്ധി അധികാരത്തിലെത്തുന്നത്. നെഹ്‌റുവിന് പിന്‍ഗാമിയായി ഇന്ദിരാഗാന്ധി ഒരിക്കലും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്നില്ല.

താഷ്‌കന്റില്‍ വെച്ച് ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ അന്ത്യം സംഭവിച്ചപ്പോഴാണ് ഇന്ദിരയ്ക്ക് ഭരണത്തിലേയ്ക്കുള്ള വഴി തെളിഞ്ഞത്. രാമചന്ദ്ര ഗുഹ തന്റെ പുസ്തകമായ പാട്രിയറ്റ്‌സ് ആന്റ് പാര്‍ട്ടിസന്‍സില്‍ പറയുന്നതുപോലെ ശാസ്ത്രി കൂടുതല്‍ കാലം ജീവിച്ചിരുന്നുവെങ്കില്‍ നെഹ്‌റു കുടുംബത്തിന് വളരാന്‍ കഴിയുമായിരുന്നില്ല. പെട്ടെന്നുണ്ടായ ശാസ്ത്രിയുടെ മരണത്തില്‍ ഞെട്ടിപ്പോയ കോണ്‍ഗ്രസ് നേതൃത്വത്തിന് സര്‍വ്വസമ്മതനായ അടുത്ത പ്രധാനമന്ത്രിയെ കണ്ടെത്താന്‍ സാധിച്ചില്ല. ഇന്ദിരയുടെ മരണശേഷം രാജീവ് ഗാന്ധിയും അപ്രതീക്ഷിതമായി തന്നെ ഭരണത്തിലെത്തി. കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങള്‍ തന്നെയാണ് രാജീവ്ഗാന്ധിയുടെ മരണശേഷം സോണിയാഗാന്ധിയെയും രാഷ്ട്രീയത്തിലേയ്ക്ക് വലിച്ചിഴച്ചത്.

നെഹ്‌റു-ഗാന്ധി പരമ്പര കാര്‍ഡ് കളിക്കേണ്ടത് പലരുടെയും നിലനില്‍പ്പിന് ആവശ്യമായിരുന്നു എന്നു വേണം മനസ്സിലാക്കുവാന്‍. അഹമ്മദ് പട്ടേല്‍, ജനാര്‍ദ്ധനന്‍ ദ്വിവേദി, ദിഗ്വിജയ സിംഗ് തുടങ്ങിയവര്‍ അല്ലാതെ എങ്ങനെ വെള്ളിവെളിച്ചത്തില്‍ വരും. രാഹുല്‍ ഗാന്ധിയെ അടുത്ത നേതാവായി അവതരിപ്പിക്കുവാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിലെ ചിലരുടെ ശ്രമവും വേണ്ടതുപോലെ ക്ലച്ചുപിടിച്ചില്ലെന്നു വേണം കരുതുവാന്‍. രാഹുലിന്റെ രീതികള്‍ കോണ്‍ഗ്രസിലെ തന്നെ തലമുതിര്‍ന്ന പല നേതാക്കള്‍ക്കും ഇഷ്ടമായതുമില്ല. യുവരാജന്റെ ടീമിന് രാഷ്ട്രീയനേട്ടങ്ങള്‍ കൈവരിക്കാനുമായില്ല. ഏത് സന്ദര്‍ഭത്തിലും രാഹുലിനെ രക്ഷിക്കാന്‍ മുന്‍കൂര്‍ ജാമ്യം എടുക്കുന്നവര്‍ക്കുമറിയാം രാഹുല്‍ ഗാന്ധിയിലൂടെ കോണ്‍ഗ്രസിന് തിരിച്ചുവരാനാവില്ലെന്ന്.

English summary
Will Exit poll be an Exit to Gandhi Dynasty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X