Get Updates
Get notified of breaking news, exclusive insights, and must-see stories!

പൗരത്വ നിയമത്തിന്റെ ഇറ്റാലിയന്‍ പരിഭാഷ രാഹുല്‍ ഗാന്ധിക്ക് നല്‍കാം.... പിന്നോട്ടില്ലെന്ന് അമിത് ഷാ!!

ദില്ലി: പൗരത്വ നിയമത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും നിയമത്തിനെതിരെ രംഗത്ത് വന്നാലും ബിജെപി പറഞ്ഞ വാക്കില്‍ നിന്ന് പിന്നോട്ട് പോകില്ല. തെറ്റായ വിവരങ്ങള്‍ പ്രതിപക്ഷത്തിന് എത്ര വേണമെങ്കിലും പ്രചരിപ്പിക്കാമെന്നും അമിത് ഷാ പറഞ്ഞു. എന്നാല്‍ അതുകൊണ്ടൊന്നും ബിജെപി പൗരത്വ നിയമത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ദേശീയ തലത്തില്‍ പൗരത്വ നിയമത്തിലുള്ള പ്രചാരണത്തിന് തുടക്കമിടുക കൂടിയാണ് അമിത് ഷാ ചെയ്തിരിക്കുന്നത്.

1

രാഹുല്‍ ബാബ നിങ്ങള്‍ പൗരത്വ നിയമം ശരിക്കും വായിച്ചിട്ടുണ്ടെങ്കില്‍, എവിടെ വെച്ച് വേണമെങ്കിലും നമുക്കൊരു സംവാദം നടത്താം. നിങ്ങള്‍ നിയമം ഇതുവരെയും വായിച്ചിട്ടില്ലെങ്കിലും, അതിന്റെ ഇറ്റാലിയന്‍ പരിഭാഷ ഞാന്‍ നല്‍കാമെന്നും ദയവ് ചെയ്ത് വായിക്കണമെന്നും അമിത് ഷാ പരിഹസിച്ചു. കോണ്‍ഗ്രസ് നിയമത്തിനെതിരെ രാഷ്ട്രീയം കളിക്കുകയാണ്. അവര്‍ പറഞ്ഞ് പ്രചരിപ്പിക്കുന്നതെല്ലാം നുണക്കഥകളാണെന്നും അമിത് ഷാ ആരോപിച്ചു.

വോട്ടുബാങ്ക് രാഷ്ട്രീയത്തിനായി കോണ്‍ഗ്രസ് ഇതിഹാസമായ വീര സവര്‍ക്കറെ പോലും അപമാനിച്ചു. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തി അപമാന തുല്യമാണ്. ഇന്ത്യയില്‍ മുസ്ലീങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ അഭിമാനത്തോടെയാണ് ജീവിക്കുന്നത്. എന്നാല്‍ അയല്‍ രാജ്യങ്ങളില്‍ അതിന്റെ ശതമാനം കുറഞ്ഞ് വരികയാണ്. പൗരത്വ നിയമത്തില്‍ ആരുടെയും പൗരത്വം ഇല്ലാതാക്കുന്നതിനെ കുറിച്ച് പറയുന്നില്ല. ഈ നിയമം പൗരത്വം നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണെന്നും അമിത് ഷാ വ്യക്തമാക്കി.

കോണ്‍ഗ്രസ് നിയമത്തിന്റെ പേരില്‍ ന്യൂനപക്ഷ പ്രീണനമാണ് നടക്കുന്നത്. പ്രതിപക്ഷമായ തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ബിഎസ്പി ന്നിവര്‍ നിയമത്തെ എതിര്‍ക്കുന്നു. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കിലും ഞാനുമായി സംവാദത്തിന് വരാം. യുവാക്കള്‍ നിങ്ങളുടെ പ്രചാരണത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. അവര്‍ തെരുവില്‍ പ്രതിഷേധത്തിലാണ്. നിങ്ങള്‍ എത്ര നുണ പ്രചരിപ്പിച്ചാലും മുസ്ലീങ്ങള്‍ക്കിടയിലും യുവാക്കള്‍ക്കിടയില്‍ ഞങ്ങള്‍ സ്വാധീനമുണ്ടാക്കുമെന്നും അമിത് ഷാ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+