കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എനിക്ക് താടി വളര്‍ത്താമോ?' ഐസിസ് ഓണ്‍ലൈന്‍ കോഴ്‌സുകളില്‍ യുവാക്കളുടെ സംശയങ്ങള്‍ ഇനിയുമുണ്ട്!!

  • By ഭദ്ര
Google Oneindia Malayalam News

ബെംഗളൂരു: മാസങ്ങള്‍ക്ക് മുന്‍പാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ഓണ്‍ലൈനിലൂടെ ഐസിസ് കോഴ്‌സുകള്‍ നടത്തുന്നു എന്ന വാര്‍ത്തകള്‍ വന്നത്. ഇതില്‍ യുവാക്കള്‍ ഉള്‍പ്പടെ കുടുംബിനികള്‍ വരെയുണ്ടെന്നും പറഞ്ഞിരുന്നു.

സ്‌കൈപ്, വാട്ട്‌സ് ആപ്പ് തുടങ്ങീ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെ തീവ്രമതവികാരം അടിച്ചേല്‍പ്പിക്കുകയും പെണ്‍കുട്ടികള്‍ക്ക് മോഹനവാഗ്ദാനങ്ങള്‍ നല്‍കി ഐസിസിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ക്ക് പുറകിലുള്ള യാഥാര്‍ത്ഥ്യം സത്യമാകാന്‍ തുടങ്ങിയത് ഈ അടുത്ത ദിവസങ്ങളിലാണ് കേരളത്തിലുളളവര്‍ അറിയാന്‍ തുടങ്ങിയത്.

ഓണ്‍ലൈന്‍ കോഴ്‌സുകള്‍

ഓണ്‍ലൈന്‍ കോഴ്‌സുകള്‍


കേരളത്തിലെ ഐസിസ് അനുഭാവികള്‍ എന്ന് വിശ്വസിക്കാവുന്ന യുവാക്കള്‍ ഓണ്‍ലൈനിലൂടെ ചോദിച്ച ചോദ്യങ്ങളാണ് ഇവര്‍ക്ക് ഐസിസ് ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്നത്.

ചോദ്യങ്ങള്‍ ഇവയാണ്

ചോദ്യങ്ങള്‍ ഇവയാണ്


എനിക്ക് താടി വളര്‍ത്താമോ, ന്യൂയര്‍ ആശംസിക്കുന്നത് ഇസ്ലാം മത പ്രകാരം തെറ്റാണോ? അവിശ്വാസികളുടെ ആഘോഷ പരിപാടികളില്‍ മുസ്ലീങ്ങള്‍ക്ക് പങ്കെടുക്കാമോ? എന്നിങ്ങനെയായിരുന്നു ചോദ്യങ്ങള്‍.

കാണാതായവര്‍ ഓണ്‍ലൈന്‍ കോഴ്‌സുകളില്‍ പങ്കെടുത്തവര്‍

കാണാതായവര്‍ ഓണ്‍ലൈന്‍ കോഴ്‌സുകളില്‍ പങ്കെടുത്തവര്‍


ഇപ്പോള്‍ കേരളത്തില്‍ നിന്നും കാണാതായവരില്‍ പലരും ഓണ്‍ലൈന്‍ കോഴ്‌സുകളില്‍ പങ്കെടുത്തിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു.

മറുപടികള്‍ നല്‍കുന്നത് ഇന്ത്യയ്ക്ക് പുറത്ത് നിന്ന്

മറുപടികള്‍ നല്‍കുന്നത് ഇന്ത്യയ്ക്ക് പുറത്ത് നിന്ന്

കേരളത്തിലെ യുവാക്കളുടെ ചോദ്യത്തിന് മറുപടി നല്‍കുന്നത് സൗദ്യ അറേബ്യയില്‍ നിന്നാണ്. ആരാണ് നല്‍കുന്നത് എന്നും വ്യക്തമല്ല.

English summary
Many anxious Muslim youths in Kerala are posting qustions to online courses, sparking fears of radicalisation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X