Get Updates
Get notified of breaking news, exclusive insights, and must-see stories!

ജെഡിയു 12, ടിഡിപി 16: ഇന്ത്യാ മുന്നണിയോടൊപ്പം ചേർന്നാലും ഭൂരിപക്ഷത്തിലെത്തില്ല, കണക്ക് നോക്കാം

ദില്ലി: തനിച്ച് കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും സഖ്യ കക്ഷികളുമായി ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ള നീക്കം സജീവമാക്കി ബി ജെ പി. സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായുള്ള എന്‍ ഡി എയുടെ നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ നിതീഷ് അടക്കമുള്ള എന്‍ ഡി എ നേതാക്കള്‍ പങ്കെടുക്കും.

തങ്ങള്‍ക്ക് മാത്രമായി കേവല ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ സർക്കാർ രൂപീകരണത്തിന് പരമാവധി വിട്ടുവീഴ്ചകള്‍ക്ക് ബി ജെ പി തയ്യാറാകേണ്ടി വരും. എന്‍ ഡി എയ്ക്കൊപ്പം തുടരുമെന്ന് ടി ഡി പിയും ജെ ഡി യുവും വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മറ്റ് രാഷ്ട്രീയ നീക്കങ്ങള്‍ ഒന്നുമുണ്ടായില്ലെങ്കില്‍ നരേന്ദ്ര മോദിക്ക് മൂന്നാമതും അധികാരത്തില്‍ എത്തുന്നതില്‍ തടസ്സമൊന്നുമുണ്ടാകില്ല.

jdu-tdp

മറുവശത്ത് ഇന്ത്യാ സഖ്യമാകട്ടെ വമ്പന്‍ തിരിച്ച് വരവ് നടത്തിയതിന്റെ ആശ്വാസമാണ്. ഭാവി നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാൻ ഇന്ത്യ സഖ്യവും ഇന്ന് യോഗം ചേരുന്നുണ്ട്. വൈകിട്ട് ആറിന് എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജുൻ ഖര്‍ഗെയുടെ വസതിയിലാണ് നിര്‍ണായക യോഗം. എന്‍ ഡി എ യുടെ ഭാഗമായ ജെ ഡി യു, ടി ഡി പി പാര്‍ട്ടികളെ ഏതെങ്കിലും വിധത്തില്‍ ഒപ്പം നിർത്താനാകുമോയെന്നാണ് ഇന്ത്യാ മുന്നണി പരിശോധിക്കുന്നത്.

292 പേരുടെ പിന്തുണയാണ് നിലവില്‍ എന്‍ ഡി എയ്ക്കുള്ളത്. ഇന്ത്യാ മുന്നണിക്ക് 234 പേരുടേയും പിന്തുണയുണ്ട്. എന്‍ ഡി എ ചേരിയിലുള്ള ജെ ഡി യുവിന് 12 പേരുടേയും ടി ഡി പിക്ക് 16 പേരുടേയും പിന്തുണയുണ്ട്. ഇവരുടെ 28 അംഗങ്ങള്‍ ഇന്ത്യാ മുന്നണിക്കൊപ്പം വരികയാണെങ്കില്‍ 262 ലേക്ക് ഇന്ത്യാ മുന്നണി ഉയരും. അപ്പോഴും കേവല ഭൂരിപക്ഷത്തിന് പത്ത് സീറ്റുകളുടെ കുറവുണ്ടാകും. ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ മറ്റ് ചെറുകക്ഷികളും സ്വതന്ത്രരും തങ്ങളുടെ കൂടെ നില്‍ക്കുമെന്നാണ് ഇന്ത്യാ മുന്നണിയുടെ വിശ്വാസം.

സർക്കാർ രൂപീകരണത്തിനുള്ള സാധ്യതകൾ ആരായാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനോടും തെലുങ്ക് ദേശം പാർട്ടി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിനോടും കോൺഗ്രസ് സംസാരിക്കുമെന്നാണ് പാർട്ടിയിലെ മുതിർന്ന നേതാക്കൾ പറയുന്നത്. ഇന്ത്യൻ ബ്ലോക്ക് സഖ്യകക്ഷിയായ ഉദ്ധവ് താക്കറെയാണ് ഇത് ആദ്യം പരസ്യമായത്. സുസ്ഥിരമായ ഒരു സർക്കാർ രൂപീകരിക്കാൻ എല്ലാ സഖ്യ പങ്കാളികളെയും മറ്റുള്ളവരെയും ഒന്നിപ്പ് നിർത്തുന്നതിനായി ഞങ്ങൾ പ്രവർത്തിക്കും എന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ പ്രതികരണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+