കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മുമായി കൂട്ടുകൂടാന്‍ മമത തയ്യാര്‍

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കാക്കകള്‍ ഇനി മലര്‍ന്നുപറക്കുമോയെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല. സി പി എമ്മുമായി സഖ്യത്തിലാകാന്‍ തയ്യാറാണ് എന്ന് മമത ബാനര്‍ജി. സഖ്യശ്രമങ്ങള്‍ക്ക് സി പി എം മുന്‍കൈയ്യെടുത്താല്‍ സഹകരിക്കുന്ന കാര്യം പരിഗണിക്കും എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി പറഞ്ഞത്.

ബിഹാറില്‍ ബി ജെ പിക്കെതിരെ ലാലു പ്രസാദ് യാദവ് - നിതീഷ് കുമാര്‍ സഖ്യം ജയിച്ചതിന്റെ ആശ്വാസത്തിലാണ് മമത ബാനര്‍ജി. ബി ജെ പിയെ പിടിച്ചുകെട്ടിയ ഇരുവരയെും മമത അഭിനന്ദിച്ചു. പശ്ചിമ ബംഗാളിലും ബി ജെ പിയെ ചെറുക്കാനുള്ള പരിപാടികളുടെ ഭാഗമായാണ് ആജന്മ ശത്രുക്കളായ സി പി എമ്മുമായി കൂട്ടുകൂടാന്‍ പോലും മമത തയ്യാറാകുന്നത്.

mamata

ലാലു പ്രസാദ് യാദവിനെയും നിതീഷ് കുമാറിനെയും കോണ്‍ഗ്രസിനെയും ഞാന്‍ അഭിനന്ദിക്കുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് ഇത് ചെയ്തിരുന്നെങ്കില്‍ ഇതില്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ അവര്‍ക്ക് കഴിയുമായിരുന്നു. ബീഹാര്‍ ഉപതിരഞ്ഞെടുപ്പിലെ പത്തില്‍ ആറ് സീറ്റുകളും ബി ജെ പിക്ക് എതിരെ മത്സരിച്ച വിശാല മതേതര സഖ്യം നേടിയിരുന്നു. ബി ജെ പിക്ക് 6 സീറ്റുകളാണ് കിട്ടിയത്.

ഇടതുപക്ഷ പാര്‍ട്ടികളോട് തനിക്ക് വെറുപ്പില്ല. ഒരുപാട് നല്ല ആളുകള്‍ അവരുടെ കൂട്ടത്തിലുണ്ട്. ഇടതുപക്ഷമോ വലതുപക്ഷമോ ആകാനല്ല, വികസനത്തിന് വേണ്ടി നിലകൊള്ളാനാണ് എനിക്കിഷ്ടം. സംസ്ഥാനത്ത് ബി ജെ പി വളരുന്നത് എങ്ങനെയും തടയാനാണ് മമത ബാനര്‍ജിയുടെ ശ്രമം. 2009 ല്‍ 1 സീറ്റുണ്ടായിരുന്ന ബി ജെ പിക്ക് 2014 തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ രണ്ട് സീറ്റുകള്‍ കിട്ടിയിരുന്നു.

English summary
West Bengal Chief Minister Mamata Banerjee said her Trinamool Congress would consider and discuss the matter if a proposal came from CPI-M.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X