കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ പ്രധാനമന്ത്രിയോ..... മമതയ്ക്ക് സംശയം!! ഭൂരിപക്ഷം ലഭിക്കട്ടെ... ഭാവി ഫെഡറല്‍ ഫ്രണ്ടിന്!!

കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മമത

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 2019ല്‍ തനിക്ക് പ്രധാനമന്ത്രിയാവാന്‍ താല്‍പര്യമുണ്ടെന്ന് നേരത്തെ തുറന്ന് പറഞ്ഞിരുന്നു. ഇത് ബിജെപിക്കാര്‍ വലിയ രീതിയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതിനെ ഏറ്റവുമധികം വിമര്‍ശിച്ചത്. വായില്‍ വെള്ളി കരണ്ടിയുമായി ജനിച്ചവന്റെ ആഗ്രഹമെന്നായിരുന്നു മോദിയുടെ വിമര്‍ശനം. എന്നാല്‍ സത്യത്തില്‍ ഇത് മൂന്നാം മുന്നണി രൂപീകരണവുമായി രംഗത്തിറങ്ങിയ കക്ഷികളെ ഞെട്ടിക്കുന്നതിന് വേണ്ടി ചെയ്തതായിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും ബിഎസ്പി അധ്യക്ഷ മായാവതിക്കും പ്രധാനമന്ത്രി പദത്തില്‍ നോട്ടമുണ്ട്. ഇത് വേണ്ട എന്നാണ് പ്രത്യക്ഷത്തില്‍ രാഹുല്‍ ഉദ്ദേശിക്കുന്നത്.

എന്നാല്‍ ഇത് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന പാര്‍ട്ടികളില്‍ തന്നെ ഭിന്നിപ്പുണ്ടാക്കിയിരിക്കുകയാണ്. രാഹുലിന്റെ അതിമോഹമായിട്ടാണ് ഇതിനെ മമതാ ബാനര്‍ജി വിലയിരുത്തുന്നത്. ആദ്യം ഭൂരിപക്ഷം ഉണ്ടാക്കിയിട്ട് മതി പ്രധാനമന്ത്രി പദത്തില്‍ ഇരിക്കുന്നത് എന്നാണ് പറയുന്നത്. ഇതോടെ കോണ്‍ഗ്രസ് തീര്‍ത്തും സമ്മര്‍ദത്തിലായിരിക്കുകയാണ്. പ്രതിപക്ഷ ഐക്യം പൊളിയുമോ എന്ന് പോലും സംശയമുണ്ട്.

ബിജെപി വിരുദ്ധ സഖ്യം

ബിജെപി വിരുദ്ധ സഖ്യം

കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ അണിനിരന്ന് ബിജെപി വിരുദ്ധ മുന്നണി ഉണ്ടാവുമെന്ന് ഉറപ്പായ ഘട്ടത്തിലായിരുന്നു രാഹുല്‍ പ്രസ്താവന നടത്തിയത്. ഇത് മറ്റ് കക്ഷികളെ വെല്ലുവിളിക്കുന്ന തരത്തിലായി പോയി എന്നാണ് മമത പറയുന്നത്. കോണ്‍ഗ്രസ് ബിജെപിയുടെ തേരോട്ടത്തിന് മുന്നില്‍ തകര്‍ന്ന് തരിപ്പണമായി നില്‍ക്കുകയാണ്. അപ്പോള്‍ പ്രധാനമന്ത്രി പദത്തിലുള്ള ആഗ്രഹം തുറന്ന് പറയേണ്ടിരുന്നില്ല എന്നാണ് പ്രതിപക്ഷ കക്ഷികള്‍ പറയുന്നത്.

എന്ത് വേണമെങ്കിലും പറയാം

എന്ത് വേണമെങ്കിലും പറയാം

രാഹുലിന് എന്ത് വേണമെങ്കിലും പറയാം. കാരണം അദ്ദേഹമിപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷനാണ്. പക്ഷേ അത് അദ്ദേഹത്തിന്റെ ആഗ്രഹം മാത്രമാണെന്ന് ഓര്‍ക്കുന്നതാണ് നല്ലത്. നിലവില്‍ രാജ്യത്ത് കോണ്‍ഗ്രസിനെ സംബന്ധിച്ച് അത്ര നല്ല കാര്യങ്ങളല്ല അരങ്ങേറുന്നത്. കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. അവര്‍ക്ക് ഭൂരിപക്ഷവും ഇവിടെ ഇല്ല. ഇനി കിട്ടുമെന്നും ഉറപ്പില്ല. അതുകൊണ്ട് പ്രധാനമന്ത്രിയാവുക എന്ന രാഹുലിന്റെ ആഗ്രഹം അദ്ദേഹത്തിന്റേത് മാത്രമായി തുടരുമെന്നും മമത പറഞ്ഞു.

ഫെഡറല്‍ ഫ്രണ്ടിനാണ് ഭാവി

ഫെഡറല്‍ ഫ്രണ്ടിനാണ് ഭാവി

ഇനി വരുന്നത് പ്രാദേശിക പാര്‍ട്ടികള്‍ ഒത്തുചേര്‍ന്ന ഫെഡറല്‍ ഫ്രണ്ടാണെന്ന് മമത പറഞ്ഞു. പല പ്രാദേശിക പാര്‍ട്ടികളും അവരുടെ സംസ്ഥാനത്ത് വിജയിച്ച് വരുന്നുണ്ട്. ഇവരെ ഒന്നിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് ബിജെപിയുടെ അന്ത്യം കുറിക്കും. അത് രാജ്യത്തിന് വളരെയധികം ഗുണം ചെയ്യും. അതേസമയം ഈ പാര്‍ട്ടികളെ ആര് മുന്നില്‍നിന്ന് നയിക്കുമെന്ന കാര്യത്തില്‍ മമത കൃത്യമായി ഉത്തരം പറഞ്ഞില്ല. എന്നാല്‍ കോണ്‍ഗ്രസിന് ഈ മുന്നണിയില്‍ ചേരാമെന്നും പക്ഷേ ഇതിനെ തങ്ങളുടെ ഭാഗമാക്കി മുന്നോട്ടു നയിക്കാനായിട്ടാണ് കോണ്‍ഗ്രസ് വരുന്നതെങ്കില്‍ അത് വേണ്ടെന്നും മമത പറഞ്ഞു.

രാഹുലിനെ താല്‍പര്യമില്ല

രാഹുലിനെ താല്‍പര്യമില്ല

രാഹുലിനെ തീരെ താല്‍പര്യമില്ല മമതയ്ക്ക് എന്നാണ് റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയില്‍ മമത പ്രധാനമന്ത്രിയാവണം എന്ന് പറഞ്ഞ് വലിയൊരു ക്യാംപയിന്‍ നടക്കുന്നുണ്ട്. തൃണമൂല്‍ പ്രവര്‍ത്തകരാണ് ഇതിന് ചുക്കാന്‍ പങ്കുവെക്കുന്നത്. ഇത്തവണ ബംഗാല്‍ പ്രധാനമന്ത്രി രാജ്യം ഭരിക്കട്ടെ എന്നാണ് ഫേസ്ബുക്ക് വഴിയുള്ള പ്രചാരണം. നരേന്ദ്ര മോദിയെ വീഴ്ത്താന്‍ പറ്റിയ നേതാവാണ് മമതയെന്നാണ് പ്രചാരണം. രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത് മുതല്‍ ഇടഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്തില്‍ കോണ്‍ഗ്രസ് പ്രകടനം മെച്ചപ്പെടുത്തിയപ്പോള്‍ പോലും രാഹുലിനെ മമത അഭിനന്ദിച്ചിരുന്നില്ല.

ഇംപീച്ച്‌മെന്റ് ശരിയായില്ല

ഇംപീച്ച്‌മെന്റ് ശരിയായില്ല

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നടപടിയെ കോണ്‍ഗ്രസ് പിന്തുണച്ചത് ഒട്ടും ശരിയായില്ലെന്നും മമത പറഞ്ഞു. കോണ്‍ഗ്രസ് ചെയ്യുന്ന എല്ലാകാര്യങ്ങളെയും തൃണമൂല്‍ പിന്തുണയ്ക്കില്ലെന്നും മമത പറഞ്ഞു. സോണിയയോടും രാഹുലിനോടും ഇംപീച്ച്‌മെന്റ് നീക്കത്തെ പിന്തുണയ്ക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ജുഡീഷ്യറിയുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കാന്‍ ആഗ്രഹമില്ലെന്നും മമത വ്യക്തമാക്കി. അതേസമയം ബിജെപിക്കെതിരെ സഖ്യമുണ്ടാക്കാമെന്ന് കോണ്‍ഗ്രസിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ത്രിപുരയില്‍ ഇത് നടപ്പാക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ ഇത് തള്ളിക്കളയുകയാണ് ചെയ്തതെന്നും മമത പറഞ്ഞു.

നെഹ്‌റു മാത്രമല്ല ബാലഗംഗാധര തിലകനും... തീവ്രവാദത്തിന്റെ പിതാവ്, ചരിത്രം വളച്ചൊടിച്ച് ബിജെപി!!നെഹ്‌റു മാത്രമല്ല ബാലഗംഗാധര തിലകനും... തീവ്രവാദത്തിന്റെ പിതാവ്, ചരിത്രം വളച്ചൊടിച്ച് ബിജെപി!!

ഫസല്‍ വധക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; കോടിയേരി ഇടപെട്ടു!! ക്രൂര മര്‍ദ്ദനം- മുന്‍ ഓഫീസര്‍ഫസല്‍ വധക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; കോടിയേരി ഇടപെട്ടു!! ക്രൂര മര്‍ദ്ദനം- മുന്‍ ഓഫീസര്‍

English summary
Can Rahul Gandhi Become PM In 2019 Mamata Banerjee Has Her Doubts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X