കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയുടെ വയനാട് എംപി സ്ഥാനം റദ്ദാകുമോ? സുപ്രീംകോടതി വിധി ഉടന്‍, സാധ്യത ഇങ്ങനെ

Google Oneindia Malayalam News

Recommended Video

cmsvideo
Can Rahul Gandhi’s election be set aside if found guilty? | Oneindia Malayalam

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വയനാട് എംപി സ്ഥാനം റദ്ദാകുമോ? അദ്ദേഹത്തിനെതിരായ കേസില്‍ സുപ്രീംകോടതി ഈ ആഴ്ച വിധി പറഞ്ഞേക്കും. ശിക്ഷിക്കുകയാണെങ്കില്‍ ജനപ്രതിനിധി എന്ന പദവി റദ്ദാക്കപ്പെടുമെന്നാണ് പ്രചാരണം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് രാഹുല്‍ ഗാന്ധിക്കെതിരായ കേസ് പരിഗണിക്കുന്നത്.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിര നടത്തിയ പരാമര്‍ശമാണ് കേസിന് ആധാരം. ബിജെപി എംപി മീനാക്ഷി ലേഖിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ ഹര്‍ജി ഫയല്‍ ചെയ്തത്. കേസില്‍ വാദം പൂര്‍ത്തിയായിട്ടുണ്ട്. ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിന് മുമ്പ് കേസില്‍ വിധി പ്രഖ്യാപിക്കുമെന്നാണ് വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ...

രാഹുല്‍ ചെയ്ത തെറ്റ്

രാഹുല്‍ ചെയ്ത തെറ്റ്

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രധാനമന്ത്രി മോദിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്നാണ് ആരോപണം. റാഫേല്‍ അഴിമതി കേസില്‍ സുപ്രീംകോടതി ഇടപെടലിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി മോദിക്കെതിരെ പ്രസംഗിക്കുകയായിരുന്നു. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് കോടതി കണ്ടെത്തിയെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.

അയോഗ്യനാക്കപ്പെടുന്ന നിയമം

അയോഗ്യനാക്കപ്പെടുന്ന നിയമം

കേസില്‍ ശിക്ഷിക്കപ്പെടുന്ന വ്യക്തിക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സാധിക്കില്ലെന്നാണ് നിയമം. ജനപ്രതിനിധിയായിരിക്കെ ശിക്ഷിക്കപ്പെട്ടാല്‍ അയോഗ്യനാക്കപ്പെടുകയും ചെയ്യും. കേസില്‍ വിധി വരാന്‍ പോകുന്ന പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെടുമോ എന്ന ചര്‍ച്ച വന്നത്.

 എല്ലാ ശിക്ഷകളും പ്രശ്‌നമല്ല

എല്ലാ ശിക്ഷകളും പ്രശ്‌നമല്ല

ജനപ്രതിനിധിയെ അയോഗ്യനാക്കുന്ന നിയമത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 8(3) പ്രകാരം ഒരു വ്യക്തി ശിക്ഷിക്കപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ അയോഗ്യനാക്കപ്പെടും. എന്നാല്‍ രണ്ടുവര്‍ഷമോ അതില്‍ കൂടുതലോ തടവ് ശിക്ഷ കിട്ടിയാല്‍ ആണ് അയോഗ്യനാക്കപ്പെടുക.

സാധ്യത കുറവാണ്

സാധ്യത കുറവാണ്

കോടതി അലക്ഷ്യ ഹര്‍ജിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. കോടതി അലക്ഷ്യ നിയമത്തിലെ സെക്ഷന്‍ 12 പ്രകാരം ലഭിക്കാവുന്ന ശിക്ഷ ആറ് മാസം തടവും 2000 രൂപ പിഴയുമാണ്. ഒരു പക്ഷേ കോടതി ഇതുരണ്ടും വിധിച്ചേക്കാം. രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ അയോഗ്യതയുടെ സാഹചര്യം അപ്പോള്‍ കുറവാണ്.

 ആശങ്ക വേണ്ട

ആശങ്ക വേണ്ട

കോടതി അലക്ഷ്യ നിയമ പ്രകാരം ആറ് മാസം തടവ് മാത്രമേ ശിക്ഷിക്കാന്‍ സാധ്യതയുള്ളൂ എന്നതിനാല്‍ എംപിയെ അയോഗ്യനാക്കാന്‍ സാധ്യതയില്ല. രണ്ടു വര്‍ഷം തടവ് ലഭിച്ചാലാണ് അയോഗ്യത കല്‍പ്പിക്കുക എന്നാണ് ജനപ്രാതിനിധ്യ നിയമം പറയുന്നത്. അതുകൊണ്ടുതന്നെ രാഹുല്‍ ഗാന്ധിക്ക് ആശങ്കയില്ല.

രാഹുലിന്റെ പ്രസംഗ സാഹചര്യം

രാഹുലിന്റെ പ്രസംഗ സാഹചര്യം

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി കേന്ദ്രം ഉന്നയിച്ച വാദങ്ങള്‍ സുപ്രീംകോടതി തള്ളുകയും ചെയ്തു. ഇതോടെ മോദി സര്‍ക്കാര്‍ സംശയനിഴലിലായി. ഈ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വിവാദ പരാമര്‍ശം.

രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളന്‍

രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളന്‍

രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണ് എന്നാണ് വ്യക്തമാകുന്നതെന്നും സുപ്രീംകോടതിയുടെ വിധി ഇതാണ് പറയുന്നതെന്നും രാഹുല്‍ പ്രചാരണ യോഗത്തില്‍ പ്രസംഗിച്ചിരുന്നു. ഇതിനെതിരെയാണ് ബിജെപി നേതാവ് മീനാക്ഷി ലേഖി ഹര്‍ജി നല്‍കിയത്. രാഹുല്‍ ഗാന്ധി കോടതിയെ അനാവശ്യമായി ഉദ്ധരിച്ചുവെന്ന് സുപ്രീംകോടതി കണ്ടെത്തിയിരുന്നു. കേസ് വിധി പറയാന്‍ മാറ്റിയിരിക്കുയാണ്.

രാഹുലിന്റെ വിശദീകരണം

രാഹുലിന്റെ വിശദീകരണം

രാഷ്ട്രീയ പ്രചാരണ ചൂടില്‍ പറഞ്ഞ വാക്കുകളാണെന്ന് രാഹുല്‍ ഗാന്ധി വിശദീകരിച്ചിരുന്നു. സുപ്രീംകോടതിയെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യമില്ലായിരുന്നുവെന്നും അദ്ദേഹം ബോധിപ്പിച്ചു. രാഹുല്‍ ഗാന്ധിയുടെ വിശദീകരണം കേട്ട ശേഷമാണ് സുപ്രീംകോടതി വിധി പറയാന്‍ മാറ്റിയത്.

ചീഫ് ജസ്റ്റിസ് വിരമിക്കുന്ന സാഹചര്യത്തില്‍

ചീഫ് ജസ്റ്റിസ് വിരമിക്കുന്ന സാഹചര്യത്തില്‍

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പരിഗണിക്കുന്ന കേസായതിനാല്‍ ഉടന്‍ വിധി പറയുമെന്നാണ് കരുതുന്നത്. അദ്ദേഹം ഈ മാസം 17ന് വിരമിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റിസ് പരിഗണിക്കുന്ന പ്രമാദമായ കേസുകളെല്ലാം വിധി വന്നുകൊണ്ടിരിക്കുകയാണ്. അയോധ്യ കേസില്‍ വിധി വന്നു. ശബരിമല ഉള്‍പ്പെടെയുള്ള കേസുകളില്‍ ഉടന്‍ വിധി വരും.

വിധി വന്നില്ലെങ്കില്‍

വിധി വന്നില്ലെങ്കില്‍

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാഹുല്‍ ഗാന്ധിക്കെതിരായ കേസില്‍ വിധി പറയാതെ വിരമിച്ചാല്‍ എന്താണ് സംഭവിക്കുക? കേസ് പുതിയ ബെഞ്ചിന് കൈമാറണമെന്നാണ് ചട്ടം. ആ ബെഞ്ച് ആദ്യം മുതല്‍ വാദം കേള്‍ക്കും. നേരത്തെ വാദം കേട്ട കേസാണെങ്കിലും പുതിയ വാദം നടക്കുമെന്നാണ് ചട്ടം. അപ്പോള്‍ വധി വരാന്‍ ഇനിയും സമയമെടുക്കും.

രാഹുലിന്റെ തിരഞ്ഞെടുപ്പ്

രാഹുലിന്റെ തിരഞ്ഞെടുപ്പ്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി രണ്ട് മണ്ഡലങ്ങളിലാണ് മല്‍സരിച്ചത്. സിറ്റിങ് മണ്ഡലമായ യുപിയിലെ അമേഠിയിലും വയനാടിലും. അമേഠിയില്‍ രാഹുല്‍ പരാജയപ്പെട്ടു. ബിജെപി നേതാവ് സ്മൃതി ഇറാനിയാണ് ഇവിടെ 40000ത്തോളം വോട്ടിന് ജയിച്ചത്. എന്നാല്‍ വയനാട് മണ്ഡലത്തില്‍ രാഹുല്‍ വന്‍ വിജയം നേടുകയും ചെയ്തു.

കോണ്‍ഗ്രസ് മഹാരാഷ്ട്ര നേതാക്കള്‍ ദില്ലിയിലേക്ക്; സോണിയ പ്രഖ്യാപനം നടത്തും... എന്‍സിപി റെഡികോണ്‍ഗ്രസ് മഹാരാഷ്ട്ര നേതാക്കള്‍ ദില്ലിയിലേക്ക്; സോണിയ പ്രഖ്യാപനം നടത്തും... എന്‍സിപി റെഡി

English summary
Can Rahul Gandhi’s election be set aside if found guilty for Chowkidar Chor Hai remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X