കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട്ടിൽ ഡിഎംകെയുടെ പുതുയുഗം; അഴിമതിക്കറ മാറി, ഇനി അധികാരത്തിലേക്ക്....?

  • By Desk
Google Oneindia Malayalam News

ചെന്നൈ: ഏറെ വിവാദങ്ങൾക്ക് വഴി വെച്ച കേസായിരുന്നു ഡിഎംകെ നേതാവ് എ രാജയും കരുണാനിധിയുടെ മകൾ‌ കനിമൊഴിയും ഉൾപ്പെട്ട 2ജി സ്പെക്ട്രം അഴിമതി കേസ്. ഡിഎംകെ നേതാക്കൾ കോഴക്കേസിൽ കുടുങ്ങിയതുമുതൽ തമിഴ്നാട് രാഷ്ട്രീയത്തിൽ പാർട്ടിയുടെ അധപ്പതനമായിരുന്നു. എന്നാൽ വർഷങ്ങക്ക് ശേഷം 2ജി സ്പെക്ട്രം അഴിമതി കേസിൽ പ്രതിചേർക്കപ്പെട്ട എല്ലാവരെയും ദില്ലിയിലെ പ്രത്യേക കോടതി വെറുതെ വിട്ട വിധി തമിഴ്നാട്ടിൽ ഡിഎംകെയുടെ തിരിച്ചു വരവായിരിക്കും. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ അഴിമതി കേസായ 2 ജി സ്പെക്ട്രം അഴിമതി കേസ് രജിസ്റ്റർ ചെയ്ത 2009നു ശേഷമുള്ള തമിഴ്നാട് നിയമസഭ പാർലമെന്റ് തിരഞ്ഞെടുപ്പിുകള‌ിൽ ഡിഎംകെ വൻ പരാജയമായിരുന്നു ഏറ്റുവാങ്ങിയത്.

2006 ലെ പതിമൂന്നാം നിയമസഭ ഇതിരഞ്ഞെടുപ്പിൽ വൻ ഭൂരപക്ഷത്തോടെയായിരുന്നു കരുണാനിധിയുടെ ഡിഎംകെ അധികാരത്തിൽ വന്നത്. ഡിഎംകെ പ്രതിനിദാനം ചെയ്യുന്ന മുന്നണി 234 സീറ്റിൽ 163 സീറ്റുകൾ നേടി അധികാരത്തുകയായിരുന്നു. ഡിഎംകെക്ക് മാത്രമായി 96 സീറ്റുകളും ലഭിച്ചു. എന്നാൽ ടു ജി സ്പെക്ട്രം വന്നതിനു ശേഷമുഴള്ള പതിനാലാം നിയമസഭ തിര‍ഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് ലഭിച്ചത് വെറും 23 സീറ്റുകളായിരുന്നു. 2011 ലെ ലോകസഭ തിരഞ്ഞെടുപ്പിലും ഇതു തന്നെയായിരുന്നു സ്ഥിതി. ഇപ്പോൾ അഴിമതി കേസിൽ നിന്നും എല്ലാവരെയും വെറുതെ വിട്ടതോടെ വൻ തിരിച്ചു വരവ് തന്നെയായിരിക്കും ഡിഎംകെയും എ രാജയും നടത്തുക എന്ന് നിശംസയം പറയാം.

ആർകെ നഗർ ഉപതിരഞ്ഞെടുപ്പ്

ആർകെ നഗർ ഉപതിരഞ്ഞെടുപ്പ്

മുൻ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആർകെ നഗറിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെയാണ് ഡിഎംകെ നേതാക്കാളെ അവിമതി ആരോപണത്തിൽ നിന്നും കേടതി കുറ്റവിമുക്തരാക്കിയത് ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. തമിഴ്നാട്ടിൽ കടുത്ത രാഷ്ട്രീയ പരീക്ഷണം നേരിടുന്ന ഡിഎംകെയ്ക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ വിധി. രണ്ടാം യുപിഎ സർക്കാരിന് ഭരണം നഷ്ടപ്പെടുന്നതിന് ഇടയാക്കിയ മുഖ്യ അഴിമതിക്കേസിലാണ് പ്രതികളെ കുറ്റവിമുക്തമാക്കിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

ഡിഎംകെയെ തുണച്ചത് രണ്ട് തവണ

ഡിഎംകെയെ തുണച്ചത് രണ്ട് തവണ

രണ്ടു തവണ വീതം കോൺഗ്രസിനെയും ഡിഎംകെയെയും തുണച്ചിട്ടുണ്ടെങ്കിലും അണ്ണാ ഡിഎംകെയോടു കൂറുള്ള മണ്ഡലമാണ് ആർകെ നഗർ. മണ്ഡലം നിലവിൽ വന്ന ശേഷം ഏഴു തവണ പാർട്ടി സ്ഥാനാർഥികളാണു ജയിച്ചത്. അതിൽ തന്നെ രണ്ടു തവണ തിരഞ്ഞെടുത്തതു സാക്ഷാൽ ജയലളിതയെ. 2016ലെ തിരഞ്ഞെടുപ്പിൽ ജയലളിതയുടെ ഭൂരിപക്ഷം നാൽപ്പതിനായിരത്തിനടുത്തായിരുന്നു. അതേസമയം അണ്ണാ ഡിഎംകെയും വിമതനും ഡിഎംകെയും തമ്മിലുള്ള പോരാട്ടം ആർകെ നഗറിൽ ത്രികോണച്ചുഴിയാണ് തീർക്കുന്നത്. ഏപ്രിലിൽ അണ്ണാ ഡിഎംകെ പനീർസെൽവം വിഭാഗത്തിന്റെ സ്ഥാനാർഥിയായിരുന്ന ഇ. മധുസൂദനൻ ഇന്നു പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയാണ്. അന്ന്, അണ്ണാ ഡിഎംകെ സർക്കാർ പക്ഷത്തിനു വേണ്ടി രംഗത്തുണ്ടായിരുന്ന ടിടിവി ദിനകരൻ ഇന്നു വിമത വേഷത്തിലാണ്. അണ്ണാ ഡിഎംകെയിലെ ഈ വേർതിരിവ് ഇപ്പോഴത്തെ സാഹചര്യത്തിൽ ഡിഎംകെ സഹായിക്കും

അധികാര കൈമാറ്റം

അധികാര കൈമാറ്റം

2011ലെയും 2012ലെയും നിയമസഭ തിരഞ്ഞെടുപ്പുകളിൽ തമിഴ്നാട്ടിൽ ജയലളിതയുടെ അണ്ണാ ഡിഎംകെയാണ് ഭരണം നിയന്ത്രിക്കുന്നത്. അണ്ണാ ഡിഎംകെയിലുള്ള അധികാര പോരും ഡിഎംകെ നേതാക്കളെ അഴിമതി കേസുകളിൽ നിന്ന് കോടതി മോചിപ്പിച്ചതും അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ അധികാര കൈമാറ്റത്തിന് കാരണമാവും.

ഡിഎംകെ ഭരണ കസേരയിലിരുന്നത് 4 തവണ മാത്രം

ഡിഎംകെ ഭരണ കസേരയിലിരുന്നത് 4 തവണ മാത്രം

അതേസമയം 1971 മുതൽ 2016 വരെ നടന്ന പതിനഞ്ച് നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഏഴ് തവണ അണ്ണാ ഡിഎംകെ അധികാരത്തിലേറിയിട്ടുണ്ട്. വെറും നാല് തവണ മാത്രമാണ് ഡിഎംകെ അധികാരത്തിലേറിയത്. ആറ്, ഏഴ്, എട്ട് നിയമസഭ തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി വിജയം നേടിയത് അണ്ണാ ഡിഎംകെയായിരുന്നു. മൂന്ന് തവണയും തമിഴ്നാടിന്റെ മുഖ്യമന്ത്രി കസേര അലങ്കരിച്ചത് എംജിആർ ആയിരുന്നു. തുടർന്ന് മാറി മാറി വരുന്ന ഭരണ സംവിധാനമായിരുന്നു തമിഴ്നാട്ടിൽ ഉണ്ടായിരുന്നത്. എന്നാൽ 2 ജി സ്പെക്ട്രം അഴിമതി കേസ് പുറത്തു വന്നതിനു ശേഷമുള്ള രണ്ട് തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിലും അണ്ണാ ഡിഎംകെ അധികാരത്തിലെത്തുകയും ജയലളിതയും പനീർശെൽവ്വവും മാറി മാറി ഭരണം കൈയ്യാളുകയുമായിരുന്നു. ഡിഎംകെയിലെ അഴിമതി കറ മാറിയതോടെ അണ്ണാ ഡിഎംകെയ്ക്ക് അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ഭരണ കസേരയിൽ ഇരിക്കാൻ കഴിയില്ലെന്ന് തന്നെ അനുമാനിക്കാം.

ലോകത്തെ രണ്ടാമത്തെ കൊടിയ അഴിമതി

ലോകത്തെ രണ്ടാമത്തെ കൊടിയ അഴിമതി

യുഎസിലെ വാട്ടര്‍ഗേറ്റിനുശേഷം ലോകത്തെ രണ്ടാമത്തെ കൊടിയ അഴിമതിയെന്നു ടൈം മാഗസിന്‍ ചൂണ്ടിക്കാട്ടിയ കേസിലാണു സിബിഐ പ്രത്യേക കോടതി വിധി പറയാന്‍ ഒരുങ്ങുന്നത്. മുന്‍ യുപിഎ സര്‍ക്കാരിലെ വാര്‍ത്താവിതരണമന്ത്രി എ. രാജ, ‍ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയുടെ ഭാര്യ ദയാലുഅമ്മാള്‍, മകള്‍ കനിമൊഴി തുടങ്ങി ഉന്നതരാണു വിചാരണ നേരിട്ടത്. റിലയന്‍സ് അടക്കം ടെലികോം കമ്പനികളും കമ്പനി ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിലുണ്ട്. 2011 നവംബര്‍ 11ന് ‍‍ആരംഭിച്ച വിചാരണ ഇക്കൊല്ലം ഏപ്രില്‍ 19നാണ് അവസാനിച്ചത്. രേഖകളുടെയും തെളിവുകളുടെയും വ്യക്തതയ്ക്കായി പലവട്ടം കേസ് പരിഗണിച്ച ശേഷമാണ് വിധി പറയാന്‍ തീരുമാനിച്ചത്.

വിനോദ് റോയിയുടെ റിപ്പോർട്ട്

വിനോദ് റോയിയുടെ റിപ്പോർട്ട്

സിഎജിയായിരുന്ന വിനോദ് റോയിയുടെ കണ്ടെത്തലാണ് യുപിഎ സര്‍ക്കാരിനെ ആകെ പിടിച്ചുകുലുക്കിയ സ്‌പെക്ട്രം അഴിതിയിലേക്ക് ചൂണ്ടുപലകയായത്.തുടര്‍ന്നാണ് കേസ് സിബിഐ അന്വേഷിച്ചതും പ്രമുഖരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിച്ചതും. കേസുമായി ബന്ധപ്പെട്ട് രാജയും കനിമൊഴിയും അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായിരുന്നു.

English summary
Can Stalin and DMK arise in Tamil Nadu after 2G scam case verdict?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X