Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൗക്കിദാർ ആകില്ല, ഞാനൊരു 'ബ്രാഹ്മണൻ'; ജാതി പരാമർശവുമായി സുബ്രഹ്മണ്യൻ സ്വാമി!

Recommended Video

cmsvideo
    ചൗക്കിദാർ ആകില്ല, ഞാനൊരു 'ബ്രാഹ്മണൻ' | Oneindia Malayalam

    ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയു‌ടെ ചൗക്കിദാർ കാംപെയിനെ തള്ളി ബിജെപി ദേശീയ നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ജാതി പരാമർശിച്ചുള്ള സ്വാമിയുടെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഞാന്‍ ഒരു ബ്രാഹ്മണന്‍ ആണെന്നും അതിനാല്‍ ട്വിറ്ററില്‍ തന്റെ പേരിന് മുന്നില്‍ ചൗക്കിദാര്‍ എന്ന് ചേര്‍ക്കാനാവില്ലെന്നുമായിരുന്നു സുബ്രഹ്മണ്യ സ്വാമിയുടെ പരാമർശം.

    തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രധാനമന്ത്രി ചൗക്കിദാര്‍ കാംപയിന്‍ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞ വാചകം പേരിനൊപ്പം ചേര്‍ത്ത് ട്വിറ്റര്‍ അക്കൗണ്ടിന്റെ പേര് 'ചൗക്കിദാര്‍ നരേന്ദ്ര മോദി' എന്നു മാറ്റുകയായിരുന്നു. പ്രധാനമന്ത്രിയോടൊപ്പം ബിജെപി ദേശീയ നേതാക്കളും പേരിനു മുമ്പിൽ ചൗക്കിദാർ പ്രയോഗം കൂട്ടിച്ചേർത്തിരുന്നു.

    Subrahmanian swamy


    ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയല്‍, ജെ.പി. നഡ്ഡ എന്നിവരാണ് ട്വിറ്റര്‍ അക്കൗണ്ടിലെ പേരിനുമുന്നില്‍ ചൗക്കിദാര്‍ പ്രയോഗം കൂട്ടിച്ചേത്തത്. റഫേല്‍ ഇടപാടില്‍ മോദി സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പതിവായി ഉപയോഗിച്ചിരുന്ന പരാമര്‍ശമാണ് ചൗക്കിദാര്‍ ചോര്‍ ഹെ എന്നത്.

    അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് വലിയ അറിവില്ലെന്നും സുബ്രഹ്മണ്യൻ സ്വാമി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി നിലനില്‍ക്കെ ഏറ്റവും വലിയ അഞ്ചാമത്തെ ശക്തിയാണ് ഇന്ത്യയെന്ന് പറയുകയാണ് മോദിയും ജെയ്റ്റ്ലിയുമെന്ന് ജിഡിപിയെ ഉദ്ദരിച്ച് അദ്ദേഹം പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+