മല്യയെ പിടിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ ദാവൂദിനെ എങ്ങനെ പിടിയ്ക്കും; ശിവസേന
മുംബൈ: മദ്യ രാജാവിനോട് സര്‍ക്കാര്‍ കാണിക്കുന്ന അനുകമ്പ ചൂണ്ടിക്കാട്ടി ശിവസേന രംഗത്ത്. കോടികള്‍ കടമെടുത്ത് മുങ്ങി നടക്കുന്ന വിജയ് മല്യയ്ക്കും സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് ശിവസേന.
കോടികളുടെ തട്ടിപ്പുക്കാരനെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കഴിയാത്ത സര്‍ക്കാര്‍ എങ്ങനെയാണ് ദാവൂദ് ഇബ്രാഹിമിനെ പിടിക്കുന്നത് എന്ന പരിഹാസ ചോദ്യമാണ് ശിവസേന ചോദിക്കുന്നത്. മല്യയെ പിടിക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നും ശിവസേന പറയുന്നു.

ഇന്ത്യയില്‍ ഇത്രയധികം അന്വേഷണ ഏജന്‍സികള്‍ ഉണ്ടായിട്ടും മല്യയും ഐപിഎല്‍ കോഴ തട്ടിപ്പുക്കാരന്‍ ലളിത് മോദിയും എങ്ങനെ ഇന്ത്യ വിട്ടു എന്നാണ് ചോദിക്കുന്നത്. മല്യ അത്രയ്ക്ക് ശക്തനാണെന്ന് മാത്രമല്ല നമ്മുടെ സംവിധാനങ്ങള്‍ അത്രമാത്രം ദുര്‍ബലമാണെന്ന് കൂടിയാണ് ഇത് വെള്ളിപ്പെടുത്തുന്നത് എന്ന് ശിവസേന നേതാവ് സജ്ഞയ് പറഞ്ഞു.
ഈ മാസം 18 നാണ് മല്യയ്ക്ക് ചോദ്യം ചെയ്യലിന് ദിവസം നല്‍കിയിരിക്കുന്നത്. താന്‍ കുറ്റവാളിയല്ലെന്നും ചോദ്യം ചെയ്യല്ലില്‍ ഹാജരാക്കമെന്നും ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമത്തിന് ഇമെയില്‍ വഴി നല്‍കിയ ഇന്റര്‍വ്യൂവില്‍ ഇന്ത്യയിലേക്ക് വരാന്‍ സമയമായില്ല എന്നാണ് മല്യ പറഞ്ഞത്.
താന്‍ ഒരു തട്ടിപ്പുക്കാരനല്ലെന്നും ബിസിനസ്സുക്കാരന്‍ മാത്രമാണെന്നും ഇയാള്‍ പറയുന്നു. ബാങ്കുകള്‍ എല്ലാ കാര്യവും പരിശോധിച്ചാണ് പണം നല്‍കിയത്. അത്തരം കാര്യങ്ങള്‍ തികച്ചും ബിസിനസ്സ് സംബന്ധം മാത്രമാണ്. എന്നാല്‍ തന്നെ ഒരു കുറ്റവാളിയായി മുദ്രക്കുത്തി എന്നും മല്യ പറയുന്നു. സയമാകുമ്പോള്‍ ഇന്ത്യയിലേക്ക് എത്തുമെന്നാണ് മല്യ പറഞ്ഞത്.












Click it and Unblock the Notifications