കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങളെ അവര്‍ ധരിച്ചിരിക്കുന്ന തൊപ്പി കൊണ്ട് വേര്‍തിരിച്ചറിയുന്നു; മോദിയ്ക്ക് മമതയുടെ മറുപടി

Google Oneindia Malayalam News

കൊല്‍ക്കത്ത: അക്രമികളെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവനക്ക് മമതയുടെ മറുപടി. അക്രമം അഴിച്ചുവിടുന്നവരെ അവരുടെ വസ്ത്രം നോക്കി വേര്‍തിരിച്ചറിയാന്‍ സാധിക്കില്ലെന്നാണ് മമതയുടെ മറുപടി. പാര്‍ലമെന്റില്‍ ബിജെപിക്ക് ഭൂരിപക്ഷമുള്ളതുകൊണ്ടാണ് പൗരത്വ ഭേദതഗതി നിയമം പാസായിട്ടുള്ളത്. എന്നാല്‍ നിയമം നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാരിന് സംസ്ഥാന സര്‍ക്കാരുകളെ ഭീഷണിപ്പെടുത്താനാവില്ല. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു അവരുടെ പ്രതികരണം.

 പൗരത്വ സെമിനാര്‍; കേരള വർമ്മയില്‍ എബിവിപി പ്രവർത്തകരെ ക്രൂരമായി മര്‍ദ്ദിച്ച് എസ്എഫ്ഐ പൗരത്വ സെമിനാര്‍; കേരള വർമ്മയില്‍ എബിവിപി പ്രവർത്തകരെ ക്രൂരമായി മര്‍ദ്ദിച്ച് എസ്എഫ്ഐ

 വസ്ത്രം കൊണ്ട് തിരിച്ചറിയുമോ?

വസ്ത്രം കൊണ്ട് തിരിച്ചറിയുമോ?

ജനങ്ങളെ അവര്‍ ധരിച്ചിരിക്കുന്ന തൊപ്പി കൊണ്ട് വേര്‍തിരിച്ച് കാണുന്നരാണ് അവര്‍. നിങ്ങള്‍ ധരിച്ച വസ്ത്രം കൊണ്ട് അവര്‍ നിങ്ങളെ തിരിച്ചറിയുന്നു. രാജ്യം വളരെ മോശം ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ അവര്‍ വസ്ത്രങ്ങളെക്കുറിച്ച് സംസാരിക്കുന്നു. ഞാന്‍ ധരിച്ച വസ്ത്രം അനുസരിച്ച് ഞാന്‍ ആരാണെന്ന് പറയാന്‍ അവര്‍ക്ക് കഴിയുമോ? ഞാന്‍ ധരിച്ച വസ്ത്രം അനുസരിച്ച് എനിക്കൊപ്പമുള്ളത് ആരാണെന്ന് പറയാന്‍ അവര്‍ക്ക് കഴിയുമോ? മമത ചോദിക്കുന്നു.

 മോദിയുടെ വിവാദ പ്രസ്താവന

മോദിയുടെ വിവാദ പ്രസ്താവന


പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെമ്പാടും പ്രതിഷേധങ്ങള്‍ ആളിപ്പടരുന്ന സാഹചര്യത്തിലാണ് ജാര്‍ഖണ്ഡിലെ തിര‍ഞ്ഞെടുപ്പ് റാലിയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവാദ പ്രസ്താവന. അക്രമം അഴിച്ചുവിടുന്നവരെ അവരുടെ വസ്ത്രം നോക്കി തിരിച്ചറിയാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങളില്‍ കോണ്‍ഗ്രസിനെയും സഖ്യകക്ഷികളെയുമാണ് മോദി കുറ്റപ്പെടുത്തുന്നത്.

 ബിജെപിക്ക് സ്ഥാപിത താല്‍പ്പര്യങ്ങള്‍

ബിജെപിക്ക് സ്ഥാപിത താല്‍പ്പര്യങ്ങള്‍

ബിജെപി ചെയ്യുന്ന ഓരോ കാര്യങ്ങള്‍ക്കും അവര്‍ക്ക് സ്ഥാപിത താല്‍പ്പര്യങ്ങളുണ്ട്. അവര്‍ ഏര്‍പ്പെട്ടിരിക്കുന്ന ഭിന്നിപ്പിക്കുന്ന- വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിലാണ്. ഇതാണ് അവര്‍ എല്ലാവര്‍ക്കും മുമ്പില്‍ പ്രകടിപ്പിക്കുന്നത്. എന്താണ് അസമില്‍ സംഭവിക്കുന്നതെന്ന് നോക്കൂ. ത്രിപുരയില്‍ സംഭവിക്കുന്നത് എന്താണെന്ന് നോക്കൂ. വരും ദിവസങ്ങളില്‍ ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങള്‍ പോലും പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കും. അവരുടെ ചിന്താഗതി അനുസരിച്ച് നമ്മള്‍ ഇന്ത്യക്കാരല്ല. അവരെ സംബന്ധിച്ച് അവര്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നവരാണ്. എന്നാല്‍ അവര്‍ ഇന്ത്യക്കാരാണ്. അവര്‍ മാത്രമാണ് ഇന്ത്യക്കാര്‍. മമതാ ബാനര്‍ജി പറയുന്നു.

 അസമിലും ബംഗാളിലും നടക്കുന്നത്

അസമിലും ബംഗാളിലും നടക്കുന്നത്


അസമില്‍ നൂറ് കണക്കിന് ആളുകള്‍ ആത്മഹത്യക്ക് ശ്രമിക്കുന്നു. മറ്റുള്ളവര്‍ വെടിയേറ്റ് മരിക്കുന്നു. ദേശീയ പൗരത്വ രജിസ്റ്റര്‍ കാരണം പശ്ചിമബംഗാളില്‍ 30 പേരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അവരുടെ മരണത്തിന്റെ ഉത്തരവാദിത്തം ‍ഞങ്ങള്‍ക്ക് ഏറ്റെടുക്കാന്‍ സാധിക്കുമോ? ജനങ്ങളോട് പ്രതിഷേധിക്കാനാണ് ആവശ്യപ്പെട്ടത് ക്രമസമാധാന നില കയ്യിലെടുക്കാനല്ല. ബംഗാളില്‍ ഒന്നോ രണ്ടോ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തലാക്കി. റെയില്‍വേയുടെ സ്വത്തുക്കള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ആര്‍പിഎഫിനാണുള്ളത്. ഇതുവരെയും ഞങ്ങള്‍ അവര്‍ക്ക് പിന്തുണ നല്‍കിക്കൊണ്ടിരുന്നുവെന്നും മമത പറയുന്നു.

 തിരക്കിട്ട നീക്കമെന്തിന്?

തിരക്കിട്ട നീക്കമെന്തിന്?

തിരക്കിട്ട് പൗരത്വ ഭേദഗതി ബില്‍ പാസാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് അക്രമം അഴിച്ചുവിടുകയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ബില്ലിനെക്കുറിച്ച് ചിന്തിക്കാനോ ചര്‍ച്ച നടത്താനോ പോലുമുള്ള സമയം നല്‍കിയില്ല. ഇത് തിരക്കിട്ട് നടപ്പിലാക്കുകയായിരുന്നു. മമതാ ബാനര്‍ജി പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് രംഗത്തെത്തിയതിന് പിന്നാലെ പ്രതിഷേധക്കാര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തെഴുതിയിരുന്നു. അതില്‍ അവര്‍ രക്തം കൊണ്ടാണെഴുതിയതെന്നും മമത ചൂണ്ടിക്കാണിക്കുന്നു. എനിക്ക് പറയാനുള്ളത് പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പോരാട്ടം ന്യൂനപക്ഷത്തിന് വേണ്ടി മാത്രമല്ലെന്നതാണ് എനിക്ക് ഭൂരിപക്ഷം വരുന്ന ജനങ്ങളോട് പറയാനുള്ളത്. ഈ പോരാട്ടം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. കറുത്ത പതാകകളുമേന്തിയുള്ള സിഗ്നേച്ചര്‍ ക്യാമ്പെയിനുകള്‍ക്കാണ് തയ്യാറാകേണ്ടതെന്നും മമത പറയുന്നു. ദേശീയ പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവുകള്‍ ബംഗാള്‍ സര്‍ക്കാര്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.

Recommended Video

cmsvideo
Actress Anaswara Rajan opposes Citizenship amendment act | Oneindia Malayalam
 ഉത്തരവിന് സ്റ്റേ..

ഉത്തരവിന് സ്റ്റേ..

ദേശീയ പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച് തയ്യാറെടുപ്പുകളും അപ്ഡേഷനും നിര്‍ത്തിവെക്കാനാണ് ബംഗാള്‍ ഹോം ആന്‍ഡ് ഹില്‍ അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് അഡീഷണല്‍ സെക്രട്ടറി നല്‍കിയിട്ടുള്ള നിര്‍ദേശം. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള ക്ലിയറന്‍സ് ലഭിക്കാതെ ദേശീയ പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച ഒരു കാര്യങ്ങളും ചെയ്യരുതെന്നും നിര്‍ദേശമുണ്ട്. പൊതു താല്‍പ്പര്യത്തിന് അനുസൃതമായാാണ് ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്.

English summary
‘Can’t Differentiate Miscreants Through Their Attire’: Mamata Banerjee Responds to Modi's Charge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X