കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനില്ലെന്ന് ബിജെപി: ശിവസേനയുമായി ഇടഞ്ഞു

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം സംബന്ധിച്ച് നിലപാട് വ്യക്തമാക്കി ബിജെപി. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനില്ലെന്നാണ് ബിജെപി ഗവർണർ കോഷിയാരിയെ അറിയിച്ചിട്ടുള്ളത്. കെയർടേക്കർ മുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്നാവിസും ബിജെപി നേതാക്കളും രാജ്ഭവനിലെത്തി ഗവർണർ ഭഗത് സിംഗ് കോഷിയാരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സർക്കാർ രൂപീകരിക്കാനുള്ള ക്ഷണം സ്വീകരിച്ചെത്തിയ ശേഷമാണ് ബിജെപി തീരുമാനം അറിയിച്ചത്.

ശിവസേനയുമായി കൂട്ട് ചേർന്നാൽ കോൺഗ്രസിന് നാശം! പാർട്ടിക്ക് മുന്നറിയിപ്പുമായി കോൺഗ്രസ് നേതാവ്ശിവസേനയുമായി കൂട്ട് ചേർന്നാൽ കോൺഗ്രസിന് നാശം! പാർട്ടിക്ക് മുന്നറിയിപ്പുമായി കോൺഗ്രസ് നേതാവ്

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിന് ആവശ്യമായ എംഎൽഎമാരുടെ പിന്തുണയില്ലെന്നും അതിനാർ സർക്കാർ രൂപീകരിക്കാനില്ലെന്നുമാണ് പാർട്ടി വ്യക്തമാക്കിയത്. ഞായറാഴ്ച നടന്ന ബിജെപി കോർ കമ്മറ്റി യോഗത്തിന് ശേഷമാണ് തീരുമാനം. അതേ സമയം ശിവസേനയുമായുള്ള എല്ലാ ബന്ധവും അവസാനിച്ചെന്നും ദേവേന്ദ്ര ഫട്നാവിസ് വ്യക്തമാക്കി. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനുള്ള ഗവർണറുടെ ക്ഷണം യാഥാർത്ഥ്യമാക്കാനില്ലെന്നും പാർട്ടി വ്യക്തമാക്കി.

 തീരുമാനം കോർ കമ്മറ്റി യോഗത്തിൽ

തീരുമാനം കോർ കമ്മറ്റി യോഗത്തിൽ

ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് ചേർന്ന ബിജെപി കോർ കമ്മറ്റി യോഗത്തിന് ശേഷമാണ് സർക്കാർ രൂപീകരിക്കാനുള്ള ഗവർണറുടെ ക്ഷണത്തോട് പ്രതികരിക്കുന്നതെന്ന് ബിജെപി നേതാവ് സുധീർ മുങ്കാന്തിവർ വ്യക്തമാക്കി. ബിജെപി ജനറൽ സെക്രട്ടറിയുടെ അധിക ചുമതലയുള്ള ഭൂപേന്ദ്ര യാദവും ബിജെപി കോർ കമ്മറ്റി യോഗത്തിൽ പങ്കെടുത്തിരുന്നു. പാർട്ടിയുടെ കേന്ദ്ര നേൃത്വത്തിൽ നിന്നുള്ള സന്ദേശമറിയുക്കുകയായിരുന്നു യാദവിന്റെ ദൌത്യം. മുതിർന്ന ബിജെപി നേതാക്കളും മഹാരാഷ്ട്ര ബിജെപി യൂണിറ്റ് പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീലും ഉൾപ്പെടെയുള്ളവരാണ് ബിജെപി കോർ കമ്മറ്റിയിലുള്ളത്.

സർക്കാർ രൂപീകരിക്കാൻ ക്ഷണം

സർക്കാർ രൂപീകരിക്കാൻ ക്ഷണം


അഞ്ച് വർഷം മഹാരാഷ്ട്ര ഭരിച്ച ശിവസേന- ബിജെപി സർക്കാരിന്റെ കാലാവധി അവസാനിക്കെ ശനിയാഴ്ച രാത്രിയാണ് ഗവർണർ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുന്നത്. എന്നാൽ സർക്കാർ രൂപീകരിക്കാൻ വേണ്ടത്ര എംഎൽമാരുടെ പിന്തുണയില്ലെന്ന് അറിയിച്ച ബിജെപി സർക്കാർ രൂപീകരിക്കാനില്ലെന്നും വ്യക്തമാക്കി.

 പിൻവലിഞ്ഞത് ശിവസേന പിന്തുണയില്ലാത്തതിനാൽ

പിൻവലിഞ്ഞത് ശിവസേന പിന്തുണയില്ലാത്തതിനാൽ

മഹാരാഷ്ട്രയിലെ ജനവിധി ശിവസേന- ബിജെപി സഖ്യത്തിന് കീഴിലുള്ള സർക്കാർ അധികാരത്തിൽ വരുന്നതിന് അനുകൂലമായിരുന്നു. എന്നാൽ സർക്കാർ രൂപീകരണത്തിന് ഉദ്ധവ് താക്കറെയുടെ പാർട്ടി പിന്തുണക്കുന്നില്ലെന്നാണ് ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടീൽ വ്യക്തമാക്കിയത്. അനുകൂലമായി ജനവിധി ലഭിച്ചെങ്കിലും സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശിവസേന സർക്കാർ രൂപീകരണത്തെ പിന്തുണക്കില്ലെന്ന് മനസ്സിലാക്കിയതോടെയാണ് സർക്കാർ രൂപീകരിക്കാനില്ലെന്ന നിലപാട് ഗവർണറെ അറിയിച്ചതെന്നും പാട്ടീൽ വ്യക്തമാക്കി.

സർക്കാരിന് ആശംസകൾ

സർക്കാരിന് ആശംസകൾ

മഹാരാഷ്ട്രയിൽ എൻസിപിയുടേയും കോൺഗ്രസിന്റേയും പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ ശിവസേനക്ക് കഴിയട്ടെ എന്നും ചന്ദ്രകാന്ത് പാട്ടീൽ ആശംസിക്കുന്നു. മഹാരാഷ്ട്രയിൽ ശിവസേന- ബിജെപി സഖ്യത്തിന് അനുകൂലമായ ജനവിധിയാണ് ഉണ്ടായിരുന്നതെങ്കിലും അതിനെ ബഹുമാനിക്കാൻ ശിവസേന തയ്യാറായില്ല. ശിവസേന കോൺഗ്രസിനും എൻസിപിക്കും ഒപ്പം ചേർന്ന് സർക്കാർ രൂപീകരിക്കട്ടെയെന്നും എല്ലാ ആശംസകൾ നേരുന്നതായും പാട്ടീൽ കൂട്ടിച്ചേർത്തു.

English summary
Can't form government in Maharashtra on our own, BJP tells Governor Koshyari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X