രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കരുത്; വിദ്യാർത്ഥികൾക്ക് സര്‍ക്കുലറുമായി ബോംബെ ഐഐടി!
മുംബൈ: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കരുതെന്ന് വിദ്യാർത്ഥികൾക്ക് നിർദേശം. ബോംബെ ഐഐടി വിദ്യാർത്ഥികൾക്കാണ് അധികൃതർ സർക്കുലർ അയച്ചിരിക്കുന്നത്. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കണം എന്നതുള്‍പ്പെടെ 15 നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതാണ് സര്‍ക്കുലര്‍. ക്യാംപസിലെ ഹോസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇ മെയില്‍ മുഖേന ഡീന്‍ ആണ് സര്‍ക്കുലര്‍ അയച്ചിരിക്കുന്നത്.
എന്നാൽ ബുധനാഴ്ച അയച്ച സര്‍ക്കുലറില്‍ പക്ഷേ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. ക്യാമ്പസിനുള്ളില്‍ ലഘുലേഖ വിതരണം ചെയ്യരുത്, പോസ്റ്റര്‍ ഒട്ടിക്കരുത് എന്നിങ്ങനെയുള്ള നിർദേശങ്ങളുണ്ട്. അതേസമയം ഹോസ്റ്റല്‍ അന്തരീക്ഷം തകര്‍ക്കുന്ന തരത്തിലുള്ള സംഗീതമോ പ്രഭാഷണമോ നാടകമോ പാടില്ലെന്നും മെയിലിൽ നിർദേശിക്കുന്നുണ്ട്.

ജനുവരി 28 മുതല്‍ ഇത് അനുസരിച്ച് മുന്നോട്ട് പോകാനാണ് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുന്നത്. ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ ആക്രമണത്തിന് ഇരയായതിന്റെ പശ്ചാത്തലത്തിൽ പൗരത്വനിയമഭേദഗതിയ്ക്കെതിരെ ഈ മാസം ആദ്യം ഐഐടി ബോംബെയിലെ വിദ്യാര്‍ത്ഥികള്‍ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ എത്തി പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഭരണഘടനാ അനുവദിച്ചു തരുന്ന അവകാശങ്ങളെ തടയുന്നതാണ് സര്‍ക്കുലറെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. 114 അധ്യാപകരുടെ ഒപ്പോടെയാണ് സര്‍ക്കുലര്‍ പാസാക്കിയിരിക്കുന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications