കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കരുത്; വിദ്യാർത്ഥികൾക്ക് സര്‍ക്കുലറുമായി ബോംബെ ഐഐടി!

Google Oneindia Malayalam News

മുംബൈ: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കരുതെന്ന് വിദ്യാർത്ഥികൾക്ക് നിർദേശം. ബോംബെ ഐഐടി വിദ്യാർത്ഥികൾക്കാണ് അധികൃതർ സർക്കുലർ അയച്ചിരിക്കുന്നത്. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കണം എന്നതുള്‍പ്പെടെ 15 നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതാണ് സര്‍ക്കുലര്‍. ക്യാംപസിലെ ഹോസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇ മെയില്‍ മുഖേന ഡീന്‍ ആണ് സര്‍ക്കുലര്‍ അയച്ചിരിക്കുന്നത്.

എന്നാൽ ബുധനാഴ്ച അയച്ച സര്‍ക്കുലറില്‍ പക്ഷേ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. ക്യാമ്പസിനുള്ളില്‍ ലഘുലേഖ വിതരണം ചെയ്യരുത്, പോസ്റ്റര്‍ ഒട്ടിക്കരുത് എന്നിങ്ങനെയുള്ള നിർദേശങ്ങളുണ്ട്. അതേസമയം ഹോസ്റ്റല്‍ അന്തരീക്ഷം തകര്‍ക്കുന്ന തരത്തിലുള്ള സംഗീതമോ പ്രഭാഷണമോ നാടകമോ പാടില്ലെന്നും മെയിലിൽ നിർദേശിക്കുന്നുണ്ട്.

IIT Mumbai

ജനുവരി 28 മുതല്‍ ഇത് അനുസരിച്ച് മുന്നോട്ട് പോകാനാണ് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുന്നത്. ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ ആക്രമണത്തിന് ഇരയായതിന്റെ പശ്ചാത്തലത്തിൽ പൗരത്വനിയമഭേദഗതിയ്‌ക്കെതിരെ ഈ മാസം ആദ്യം ഐഐടി ബോംബെയിലെ വിദ്യാര്‍ത്ഥികള്‍ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ എത്തി പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഭരണഘടനാ അനുവദിച്ചു തരുന്ന അവകാശങ്ങളെ തടയുന്നതാണ് സര്‍ക്കുലറെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. 114 അധ്യാപകരുടെ ഒപ്പോടെയാണ് സര്‍ക്കുലര്‍ പാസാക്കിയിരിക്കുന്നത്.

English summary
"Can't Participate In Anti-National Activities" says IIT Bombay To Students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X