കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എക്‌സിറ്റ് പോള്‍ വിലക്കിനെ ജ്യോതിഷികളെ കൊണ്ട് പ്രതിരോധിക്കണ്ട ഇലക്ഷന്‍ കമ്മീഷന്‍ മുന്നറിയിപ്പ്

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് എക്‌സിറ്റ് പോള്‍ നിരോധനത്തെ ജ്യോതിഷികളെക്കൊണ്ട് മറികടക്കേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ സംപ്രേഷണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി കമ്മീഷന്‍ രംഗത്തെത്തിയത്. വ്യാഴാഴാചയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം.

ഇലക്ട്രോണിക്, അച്ചടി മാധ്യമങ്ങള്‍ക്ക് നിര്‍ദേശം ബാധകമായിരിക്കും. ഇത്തരം പരിപാടികള്‍ സംപ്രേഷണം ചെയുന്നതില്‍ നിന്ന് ഇലക്ട്രോണിക് മാധ്യമങ്ങളും പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് അച്ചടി മാധ്യമങ്ങളും വിട്ടുനില്‍ക്കണമെന്നും സ്വന്ത്രവും സുതാര്യവുമായി തിരഞ്ഞെടുപ്പ് നടത്താന്‍ ഇക്കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കണമെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു.

electioncommission

മാധ്യമങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ജനപ്രാതിനിധ്യ നിയമത്തിലെ 126 എ വകുപ്പില്‍ വ്യക്തികള്‍ എക്‌സിറ്റ് പോളുകള്‍ നടത്താനോ ഫലം പ്രസിദ്ധീകരിക്കാനോ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി പുറത്തുവിടാനോ പാടില്ലെന്നും ഈ കാലയളവില്‍ പുറത്തുവരുന്ന എക്‌സിറ്റ് പോളുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫെബ്രുവരി നാലിന് രാവിലെ ഏഴ് മുതല്‍ 5.30 വരെ എക്‌സിറ്റ് പോളിന് വിലക്കേര്‍പ്പെടുത്തിയത്.

English summary
The prediction of election results by astrologers and tarot readers in the period when there is a ban on broadcasting exit polls is a violation of law, the Election Commission ruled on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X