കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രകാശ് രാജിനെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ്; പക്ഷെ ഏക നിബന്ധന അനുസരിക്കണം; ദിനേഷ് ഗുണ്ടറാവു

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങള്‍ സജീവമാക്കുകയാണ് കോണ്‍ഗ്രസ്. ജനതാ ദള്‍-കോണ്‍ഗ്രസ് സഖ്യസര്‍ക്കാറിനെ താഴെ ഇറക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ പ്രതിരോധിച്ചു തോല്‍പ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് പൊതുതിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.

സീറ്റ് വിഭജനത്തിന്‍റെ കാര്യത്തില്‍ ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ ജനതാ ദളുമായി സഖ്യമായി തിരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇതിനിടെയാണ് ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുന്ന പ്രകാശ് രാജിന്‍റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കി കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് എത്തിയിരിക്കുന്നത്.

സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക്

സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക്

സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച പ്രകാശ് രാജ് ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി ജനവിധി തേടുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിരവധി തവണ അദ്ദേഹം പരസ്യമായും രഹസ്യമായും കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പാര്‍ട്ടികളുടെ പിന്തുണ തേടുകയും ചെയ്തു.

കോണ്‍ഗ്രസിന്‍റെ പിന്തുണ

കോണ്‍ഗ്രസിന്‍റെ പിന്തുണ

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ പ്രകാശ് രാജ് കോണ്‍ഗ്രസിന്‍റെ പിന്തുണ അഭ്യര്‍ത്ഥിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രകാശ് രാജിന്‍റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേഷ് ഗുണ്ടറാവു രംഗത്ത് എത്തിയിരിക്കുന്നത്.

പാര്‍ട്ടിയില്‍ ചേരണം

പാര്‍ട്ടിയില്‍ ചേരണം

പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ കര്‍ണാടക സൗത്ത് മണ്ഡലത്തില്‍ അദ്ദേഹത്തെ പിന്തുണയ്ക്കാം എന്നാണ് ദിനേഷ് ഗുണ്ടറാവും വ്യക്തമാക്കുന്നത്. പാര്‍ട്ടി അംഗത്വം സ്വീകരിക്കാതെ ഒരു ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന് ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാന്‍ കഴിയില്ല.

ദേശീയ നേതൃത്വവുമായി ചര്‍ച്ച

ദേശീയ നേതൃത്വവുമായി ചര്‍ച്ച

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ നേരില്‍ കണ്ട് അദ്ദേഹം പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ഞങ്ങള്‍ ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്തിരുന്നു. അവരുടെ കൂടി നിര്‍ദ്ദേശപ്രകാരമാണ് പാര്‍ട്ടിയില്‍ ചേരുക എന്ന ആവശ്യം അദ്ദേഹത്തിന് മുമ്പില്‍ വെക്കുന്നതെന്നും ഗുണ്ടറാവും കൂട്ടിച്ചേര്‍ത്തു.

പുതുവര്‍ഷത്തില്‍

പുതുവര്‍ഷത്തില്‍

രജനീകാന്ത്, കമലാഹാസന്‍ എന്നിവര്‍ക്ക് പിന്നാലെ തെന്നിന്ത്യയില്‍ നിന്ന് രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന പ്രമുഖ സിനിമാ താരമാണ് പ്രകാശ് രാജ്. സ്വതന്ത്രനായിട്ട് രാഷ്ട്രീയത്തിലേക്ക് കടുന്നുവരാനായിരുന്നു അദ്ദേഹത്തിന്‍റെ തീരുമാനം. പുതുവര്‍ഷത്തില്‍ ആശംസകളറിയിച്ചുകൊണ്ടുള്ള ട്വീറ്റിലായിരുന്നു പ്രകാശ് രാജ് തന്‍റെ രാഷ്ട്രീയ പ്രവേശനം വ്യക്തമാക്കിയത്.

ബിജെപിക്കെതിര്

ബിജെപിക്കെതിര്

അടുത്ത സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തിന് ശേഷം ആര്‍എസ്എസ് ബിജെപി പ്രത്യശാസ്ത്രങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകളാണ് പ്രകാശ് രാജ് സ്വീകരിച്ചു വരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള തന്‍റെ വിയോജിപ്പ് പ്രകാശ് രാജ് നിരവധി തവണ പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ബെംഗളൂരു സെന്‍ട്രല്‍

ബെംഗളൂരു സെന്‍ട്രല്‍

രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് പിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രകാശ് രാജ് പ്രഖ്യാപിക്കുകയും ചെയ്തു. പതിനഞ്ച് വര്‍ഷമായി ബിജെപി ഭരിക്കുന്ന മണ്ഡലമായ ബെംഗളൂരു സെന്‍ട്രല്‍ തന്നെ അദ്ദേഹം മത്സരിക്കാന്‍ തിരഞ്ഞെടുത്തത്.

ബിജെപി വിരുദ്ധ വോട്ടുകള്‍

ബിജെപി വിരുദ്ധ വോട്ടുകള്‍

സ്വതന്ത്രനായിട്ടാണ് മത്സരിക്കുന്നതെങ്കിലും തുടക്കം മുതല്‍ തന്നെ കോണ്‍ഗ്രസിന്‍റെ പിന്തുണയും അദ്ദേഹം തേടുന്നുണ്ട്. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്നത് തടയണമെന്നുണ്ടെങ്കില്‍ കോണ്‍ഗ്രസ് തന്നെ പിന്തുണക്കണമെന്നായിരുന്നു പ്രകാശ് രാജ് നേരത്തെ ആവശ്യപ്പെട്ടത്.

ആം ആദ്മി പിന്തുണ

ആം ആദ്മി പിന്തുണ

ബിജെപിയുടെ സിറ്റിങ് സീറ്റാണെങ്കിലും കോണ്‍ഗ്രസിനും മണ്ഡലത്തില്‍ ശക്തമായ സ്വാധീനമുണ്ട്. ഈ സാഹചര്യത്തില്‍കൂടിയാണ് സ്വതന്ത്രനായി നില്‍ക്കുന്നതിന് പകരം പാര്‍ട്ടി ടിക്കറ്റില്‍ മത്സിച്ചാല്‍ പിന്തുണക്കാമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നാല്‍പ്പതിനായിരം വോട്ടു പിടിച്ച ആം ആദ്മിയും പ്രകാശ് രാജിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
can think supporting prakash raj if he joins congress officially dinesh gundu rao
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X