എല്ലാ എടിഎമ്മുകളിലും കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കാം; നിര്‍ണായക തീരുമാനവുമായി റിസര്‍വ് ബാങ്ക്
ന്യൂദല്‍ഹി: എ ടി എമ്മുകള്‍ വഴി കാര്‍ഡില്ലാതെ പണം പിന്‍വലിക്കാന്‍ അനുമതി നല്കാന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര് ബി ഐ) തീരുമാനം. വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ എല്ലാ ബാങ്കുകള്‍ക്കും ഇത്തരം സംവിധാനത്തില്‍ പണം പിന്‍വലിക്കാന്‍ അനുമതി നല്കാന് റിസര്‍വ് ബാങ്ക് തീരുമാനിച്ചു. നിലവില്‍ എ ടി എമ്മുകള്‍ വഴിയുള്ള കാര്‍ഡ് - ലെസ് ക്യാഷ് പിന്‍വലിക്കല്‍, രാജ്യത്തെ ഏതാനും ബാങ്കുകള്‍ അവരുടെ ഉപഭോക്താക്കള്‍ക്ക് അവരുടെ സ്വന്തം എ ടി എമ്മുകളില്‍ അനുവദിക്കുന്നുണ്ട്. യു പി ഐ ഉപയോഗിച്ച് എല്ലാ ബാങ്കുകളിലും എ ടി എം നെറ്റ്വര്‍ക്കുകളിലും കാര്‍ഡ് - ലെസ് ക്യാഷ് പിന്‍വലിക്കല്‍ സൗകര്യം ലഭ്യമാക്കാന്‍ ഇപ്പോള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു.
ഇടപാടുകള്‍ എളുപ്പമാക്കുന്നതിന് പുറമേ, അത്തരം ഇടപാടുകള്‍ക്ക് ഫിസിക്കല്‍ കാര്‍ഡിന്റെ അഭാവം സ്കിമ്മിംഗ് കാര്‍ഡ്, ക്ലോണിംഗ് കാര്‍ഡ് പോലുള്ള തട്ടിപ്പുകള്‍ തടയാന്‍ സഹായിക്കും,' ആര് ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ദ്വൈ മാസ ധന നയ അവലോകനത്തില്‍ പറഞ്ഞു. യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യു പി ഐ) ഉപയോഗിച്ച് ഉപഭോക്തൃ അംഗീകാരം പ്രാപ്തമാക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. അതേസമയം അത്തരം ഇടപാടുകള്‍ എ ടി എം നെറ്റ്വര്ക്കുകള് വഴിയാണ് നടക്കുകയെന്ന് ഡെവലപ്മെന്റല്‍ ആന്‍ഡ് റെഗുലേറ്ററി പോളിസികളെക്കുറിച്ചുള്ള പ്രസ്താവനയില്‍ റിസര്‍വ് ബാങ്ക് പറയുന്നു.

എന്‍ പി സി ഐ, എടിഎം നെറ്റ്വര്ക്കുകള്, ബാങ്കുകള്‍ എന്നിവയ്ക്ക് ഇത് സംബന്ധിച്ച് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ഉടന്‍ നല്‍കും. ഭാരത് ബില്‍ പേയ്മെന്റ് സിസ്റ്റം (ബി ബി പി എസ്) ബില്‍ പേയ്മെന്റുകള്‍ക്കായുള്ള ഒരു ഇന്റര്‍ ഓപ്പറബിള്‍ പ്ലാറ്റ്ഫോമാണെന്നും ഇത് വര്‍ഷങ്ങളായി ബില്‍ പേയ്മെന്റുകളുടെയും ബില്ലര്മാരുടെയും അളവില്‍ വര്‍ദ്ധനവ് കാണിക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി. ബി ബി പി എസിലൂടെയുള്ള ബില്‍ പേയ്മെന്റുകള്‍ കൂടുതല്‍ സുഗമമാക്കുന്നതിനും ബി ബി പി എസില്‍ കൂടുതല്‍ ബാങ്ക് ഇതര ഭാരത് ബില്‍ പേയ്മെന്റ് ഓപ്പറേറ്റിംഗ് യൂണിറ്റുകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും, അത്തരം എന്റിറ്റികളുടെ മൊത്തം മൂല്യം 100 കോടി രൂപയില്‍ നിന്ന് 25 കോടി രൂപയായി കുറയ്ക്കാന്‍ നിര്‍ദ്ദേശിക്കുന്നു.

ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതി ഉടന്‍ നടപ്പാക്കും. സ്റ്റാന്‍ഡേര്‍ഡ് ബില്‍ പേയ്മെന്റ് അനുഭവം, കേന്ദ്രീകൃത ഉപഭോക്തൃ പരാതി പരിഹാര സംവിധാനം, നിര്‍ദ്ദിഷ്ട ഉപഭോക്തൃ കണ്‍വീനിയന്‍സ് ഫീസ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ബി ബി പി എസിന്റെ ഉപയോക്താക്കള്‍ ആസ്വദിക്കുന്നു. അതേസമയം നോണ്‍-ബാങ്ക് ഭാരത് ബില്‍ പേയ്മെന്റ് ഓപ്പറേറ്റിംഗ് യൂണിറ്റുകളുടെ (ബി ബി പി ഒ യു ) എണ്ണത്തില്‍ അതിനനുസൃതമായ വളര്‍ച്ച ഉണ്ടായിട്ടില്ലെന്ന് യോഗം നിരീക്ഷിച്ചു.

സാമ്പത്തിക ഉള്‍പ്പെടുത്തല്‍ സുഗമമാക്കുന്നതിലും സാമ്പത്തിക സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിലും പേയ്മെന്റ് സംവിധാനങ്ങള്‍ ഒരു ഉത്തേജക പങ്ക് വഹിക്കുന്നുണ്ടെന്ന് നിരീക്ഷിച്ച് കൊണ്ട്, ഈ സംവിധാനങ്ങളുടെ സുരക്ഷ നിലനിര്‍ത്തുന്നത് ആര് ബി ഐയുടെ പ്രധാന ലക്ഷ്യമാണെന്ന് യോഗം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
Recommended Video

'ഞങ്ങളുടെ പേയ്മെന്റ് സംവിധാനങ്ങള്‍ പരമ്പരാഗതവും ഉയര്‍ന്ന് വരുന്നതുമായ അപകട സാധ്യതകളെ പ്രതിരോധിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍, പേയ്മെന്റ് സിസ്റ്റം ഓപ്പറേറ്റര്‍മാര്‍ക്കുള്ള സൈബര്‍ റെസിലിയന്‍സ്, പേയ്മെന്റ് സുരക്ഷാ നിയന്ത്രണങ്ങള്‍ എന്നിവയെക്കുറിച്ചുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ നിര്‍ദ്ദേശിക്കുന്നു,' ശക്തികാന്ത ദാസ് പറഞ്ഞു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications