കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ സ്ത്രീകള്‍ കയറുമോ... അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; സുപ്രീം കോടതിയുടെ നിര്‍ണായക വിധി

Google Oneindia Malayalam News

ദില്ലി: രാജ്യമെങ്ങും ഉറ്റുനോക്കുന്ന ഒരു കേസിലെ അതി നിര്‍ണായകമായ വിധി സെപ്തംബര്‍ 28, വെള്ളിയാഴ്ച പ്രഖ്യാപിക്കപ്പെടും. ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ച കേസിലെ വിധിയാണ് സുപ്രീം കോടതി പ്രഖ്യാപിക്കുക.

1940കളില്‍ ശബരിമലയില്‍ സ്ത്രീകള്‍ പോയിരുന്നു; 41 ദിവസത്തെ വ്രതമെടുക്കാതെ പോകുന്നവരുണ്ട്- ടികെഎ നായര്1940കളില്‍ ശബരിമലയില്‍ സ്ത്രീകള്‍ പോയിരുന്നു; 41 ദിവസത്തെ വ്രതമെടുക്കാതെ പോകുന്നവരുണ്ട്- ടികെഎ നായര്

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് ആണ് വിധി പ്രഖ്യാപനം നടത്തുക. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം ഇപ്പോള്‍ നിഷിദ്ധമാണ്. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Sabarimala

ശബരിമല സന്ദര്‍ശനത്തിന് 41 ദിവസത്തെ വ്രതം എടുക്കേണ്ടതുണ്ട്. പ്രായപൂര്‍ത്തിയായ, ആര്‍ത്ത വിരാമം സംഭവിക്കാത്ത സ്ത്രീകള്‍ക്ക് ഇത് സാധ്യമാവില്ലെന്നതാണ് ക്ഷേത്ര ഭാരവാഹികളുടേയും ഹിന്ദു സംഘടനകളുടേയും വാദം.

ശബരിമല ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണം... സ്ത്രീകളെ പ്രവേശിപ്പിച്ചാല്‍ പ്രക്ഷോഭം.. മുന്നറിയിപ്പ്ശബരിമല ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണം... സ്ത്രീകളെ പ്രവേശിപ്പിച്ചാല്‍ പ്രക്ഷോഭം.. മുന്നറിയിപ്പ്

എന്നാല്‍, പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കുന്നത് ലിംഗ വിവേചനം അല്ലേ എന്ന ചോദ്യമാണ് വാദത്തിനിടെ സുപ്രീം കോടതി തന്നെ ഉന്നയിച്ചത്. അത് ഭരണഘടനാ വിരുദ്ധം ആണെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. അതേ സമയം തന്നെ, വിശ്വാസത്തെ ചോദ്യം ചെയ്യാനാകില്ലെന്ന നിലപാടും സുപ്രീം കോടതി സ്വീകരിച്ചിരുന്നു.

കേസില്‍ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നു. നിലവിലെ ആചാരം മാറ്റേണ്ടതില്ലെന്ന നിലപാടാണ് അമിക്കസ് ക്യൂറി രാമമൂര്‍ത്തി സ്വീകരിച്ച നിലപാട്.

English summary
Can women in age group of 10 to 50 enter Sabarimala temple: SC decides tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X