കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ യോഗയെ പരിഹസിച്ച് വീണ്ടും ശിവസേന... യോഗ പരിശീലിച്ചാല്‍ വിലക്കയറ്റം കുറയുമോ?

Google Oneindia Malayalam News

മുംബൈ: ബിജെപിയും ശിവസേനയും തമ്മിലുള്ള ശീതയുദ്ധം തുടങ്ങിയിട്ട് നാളുകളേറെയായി. എന്‍ഡിഎയുടെ ഭാഗമാണെങ്കിലും നരേന്ദ്രമോദിയെ വിമര്‍ശിയ്ക്കുന്നതിലും പരിഹസിയ്ക്കുന്ന കാര്യത്തിലും അവര്‍ ഒരു കുറവും വരുത്തുന്നില്ല.

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചുതുടങ്ങിയ സംഭവത്തെയാണ് ഇപ്പോള്‍ ശിവസേന പരിഹസിയ്ക്കുന്നത്. എല്ലാ ദിവസവും യോഗ ചെയ്താല്‍ വിലക്കയറ്റത്തിന്റെ വേദനയില്‍ നിന്ന് ആശ്വാസം കിട്ടുമോ എന്നാണ് ശിവസേനയുടെ ചോദ്യം.

Shiv Sena

മുഖപത്രമായ സാമ്‌നയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ശിവസേന ഈ ചോദ്യം ഉന്നയിച്ചിരിക്കുന്നത്. അതേസമയം യോഗയുടെ പ്രാധാന്യം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത് അഭിനന്ദനാര്‍ഹമാണെന്ന പ്രശംസയും ഉണ്ട്.

130 രാജ്യങ്ങളിലുള്ളവര്‍ യോഗ ചെയ്തതില്‍ മോദി പ്രശംസ അര്‍ഹിയ്ക്കുന്നുണ്ട്. യോഗയിലൂടെ മോദി 130 രാജ്യങ്ങളെ നിലത്ത് കിടത്തി. എന്നാല്‍ ഇപ്പോള്‍ ആവശ്യം പാകിസ്താനെ എന്നെന്നേക്കുമായി നിലത്ത് കിടത്തുകയാണ്. ഇത് ആയുധം കൊണ്ട് മാത്രമേ സാധിയ്ക്കൂ. പാകിസ്താന്‍ അര്‍ഹിയ്ക്കുന്നത് സ്ഥിരമായ ഒരു 'ശവാസനം' ആണ് എന്നും സാമ്‌നയുടെ മുഖപ്രസംഗം പറയുന്നു.

English summary
In yet another barb at Prime Minister Narendra Modi, Shiv Sena today said bringing yoga to the centre stage of the world was a praise-worthy effort, but asked if practising it will relieve people of the "pain of inflation".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X