Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയിനിയെ വിവാഹം കഴിക്കണം, വീട്ടുകാര്‍ എതിര്‍ക്കുന്നു, നിങ്ങള്‍ക്ക് സഹായിക്കാനാകുമോ?

പ്രണയിനിയെ വിവാഹം കഴിക്കാന്‍ സഹായം ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യുവാവിന്റെ കത്ത്.

ഛണ്ഡീഗഡ്: പ്രണയിനിയെ വിവാഹം കഴിക്കാന്‍ സഹായം ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യുവാവിന്റെ കത്ത്. താന്‍ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും വീട്ടുകാര്‍ക്ക് വിവാഹത്തിന് എതിര്‍പ്പാണെന്നും ഞങ്ങളുടെ വിവാഹം നടക്കാന്‍ ഒരു ദൂതനെ വിട്ട് സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി മോദിക്ക് കത്ത് അയച്ചത്.

ഞങ്ങളുടെ ബന്ധം സീരിയസാണെന്നും ഞങ്ങളുടെ മാതാപിതാക്കളില്‍ നിന്ന് സമ്മതം വാങ്ങിച്ച് തരണമെന്നും യുവാവ് പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഇതൊരു തമാശയല്ലെന്നും കാര്യം ഗൗരവമായി തന്നെ എടുക്കണമെന്നും യുവാവ് പറഞ്ഞു. നരേന്ദ്രമോദി അധികാരത്തില്‍ എത്തിയതിന് ശേഷം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് അറിയുന്നതിന് വേണ്ടിയുള്ള മോണിറ്ററിങ് സിസ്റ്റത്തിലേക്കാണ് യുവാവ് ആവശ്യവുമായി എത്തിയത്.

 narendramodi1

ഛണ്ഡഗഡില്‍ നിന്നും ഒരുമാസം 400 ഓളം പരാതികള്‍ ഒരുമാസം എത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വ്യക്തിപരമായ പ്രശ്ങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ടാണ് പരാതികളില്‍ അധികമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. പരാതികള്‍ നേരിട്ട് പ്രധാനമന്ത്രിയുടെ അടുത്തെത്തുകെയും വിവിധ ഡിപ്പാര്‍ട്ടുമെന്റുകളായി നടപടിയെടുക്കുകെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+