• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് അടക്കം മൂന്ന് സംസ്ഥാനങ്ങളിലേക്ക് പോകരുത്; പൗരന്‍മാരോട് കാനഡ

Google Oneindia Malayalam News

ഒട്ടാവ: ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലേക്ക് ഉള്ള യാത്ര ഒഴിവാക്കാന്‍ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി കാനഡ. ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് പോകരുത് എന്നാണ് കാനഡ സര്‍ക്കാരിന്റെ നിര്‍ദേശം. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളെന്ന നിലയ്ക്കാണ് ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് പോകരുത് എന്ന കാനഡ സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായാണ് നടപടി എന്ന് കാനഡ സര്‍ക്കാര്‍ പറയുന്നു. ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള പ്രദേശങ്ങളിലൂടെ യാത്ര പോകരുത്. ഈ മേഖലയില്‍ പ്രവചിക്കാന്‍ പറ്റാത്ത സുരക്ഷാ സാഹചര്യമുണ്ട് എന്നാണ് കാനഡയുടെ വിലയിരുത്തല്‍.

കുഴിബോംബുകളുടെയും പൊട്ടാത്ത സ്ഫോടക വസ്തുക്കളുടെയും സാന്നിധ്യം നിലനില്‍ക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് കാനഡ സര്‍ക്കാര്‍ ഇത്തരമൊരു നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യ വ്യാപകമായി ഭീകരാക്രമണത്തിന് സാധ്യതയുണ്ട് എന്നും മുന്നറിയിപ്പ് ഉണ്ട്. അടിയന്തര ആവശ്യത്തിന് അല്ലാതെ അസം, മണിപ്പൂര്‍ എന്നി സംസ്ഥാനങ്ങളിലേക്കും യാത്ര പോകാന്‍ പാടില്ല.

കേട്ടുകേള്‍വിയുടെ പേരിലാണോ ഹര്‍ജി നല്‍കുന്നത്; മുഖ്യമന്ത്രിക്കെതിരായ ഹര്‍ജിയില്‍ ചാമക്കാലയോട് കോടതികേട്ടുകേള്‍വിയുടെ പേരിലാണോ ഹര്‍ജി നല്‍കുന്നത്; മുഖ്യമന്ത്രിക്കെതിരായ ഹര്‍ജിയില്‍ ചാമക്കാലയോട് കോടതി

നേരത്തെ കാനഡയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലൊണ് കാനഡ സര്‍ക്കാരിന്റെ നടപടി എന്നതും ശ്രദ്ധേയമാണ്. കാനഡയില്‍ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളും വര്‍ഗീയ കലാപങ്ങളും വര്‍ധിച്ചിരിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അവകാശപ്പെട്ടിരുന്നു.

പശുക്കള്‍ക്ക് പാട്ടിനായി മ്യൂസിക് സിസ്റ്റം, ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മാണം; ചെലവ് എത്രയെന്നറിയാമോ?പശുക്കള്‍ക്ക് പാട്ടിനായി മ്യൂസിക് സിസ്റ്റം, ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മാണം; ചെലവ് എത്രയെന്നറിയാമോ?

കേന്ദ്ര വിദേശകാര്യ മന്ത്രാലയവും കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനും ഇക്കാര്യം കനേഡിയന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവങ്ങളില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട് എന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാനഡയിലെ ഭരണകൂടം ഇക്കാര്യത്തില്‍ ഉദാസീനത കാണിക്കരുത് എന്നും ഇന്ത്യ പറഞ്ഞിരുന്നു.

'പുറ്റിങ്ങല്‍ സ്‌ഫോടനം ഇങ്ങനെയാണ് ഉണ്ടായത്'; എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി'പുറ്റിങ്ങല്‍ സ്‌ഫോടനം ഇങ്ങനെയാണ് ഉണ്ടായത്'; എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

കാനഡയില്‍ എത്തുന്നവര്‍ ഒട്ടാവയിലെ ഇന്ത്യന്‍ ഹൈകമ്മീഷനിലോ, ടൊറന്റോയിലേയോ വാന്‍കോവറിലേയോ കോണ്‍സുലേറ്റിലോ രജിസ്റ്റര്‍ ചെയ്യണം എന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര ഘട്ടത്തില്‍ അധികൃതര്‍ക്ക് ബന്ധപ്പെടാന്‍ ഇത് സഹായകരമാകും എന്നാണ് വിദേശകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച പ്രസ്താവനയില്‍ വ്യക്തമാക്കിയത്.

സിഖുകാര്‍ക്ക് ഒരു പ്രത്യേക മാതൃരാജ്യം എന്ന 'ഖാലിസ്ഥാന്‍ അനുകൂല' ഘടകങ്ങളുടെ ഹിത പരിശോധനയെ ചൊല്ലിയുള്ള വലിയ നയതന്ത്രം നടന്ന് കൊണ്ടിരിക്കെയാണ് ഇരുരാജ്യങ്ങളും അവരുടെ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

English summary
Canada has advised its citizens to avoid travel to these three states in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X