കാനറാ ബാങ്ക് വെബ്ബ്സൈറ്റ് പാക് ഹാക്കര്‍ തകര്‍ത്തതായി സംശയം
മുംബൈ: അയല്‍ രാജ്യമായ പാകിസ്താനും ഇന്ത്യയുമായുള്ള ബന്ധത്തില്‍ അനിശ്ചിതത്വം ബാക്കി നില്‍ക്കെ കാനറാ ബാങ്ക് വെബ്ബ്സൈറ്റ് പാകിസ്താന് ഹാക്ക് ചെയ്തു. ആഗസ്ത് രണ്ടിന് വെബ്ബ്സൈറ്റ് ഹാക്ക് ചെയ്ത പാക് ഹാക്കര്‍ വെബ്ബ്സൈറ്റ് പ്രവര്‍ത്തന രഹിതമാക്കുകയായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം ബാങ്ക് വെബ്ബ്സൈറ്റിന്റെ നിയന്ത്രണം പിടിച്ചെടുത്തു. സ്വയം ഫൈസല്‍ എന്ന് വിളിക്കുന്ന ഹാക്കര്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളായിരുന്നു നടത്തിയത്.
ആക്രമണം നടന്ന് 24 മണിക്കൂറിനുള്ളില്‍ റിസര്‍വ്വ് ബാങ്ക് ഇടപെടലുണ്ടായതോടെ ബാങ്കില്‍ നിന്ന് പണം നഷ്ടപ്പെട്ടിരുന്നില്ല. സംഭവത്തില്‍ കാനറാബാങ്ക് ക്രൈം ബ്രാഞ്ചില്‍ പരാതി നല്‍കിയിട്ടുണ്ട്. ഹാക്ക് ചെയ്ത സെര്വ്വര് മാറ്റി പ്രവര്‍ത്തന ക്ഷമമായ മറ്റൊരു സെര്വ്വര് ഉപയോഗിച്ച് ബാങ്കിടപാടുകള്‍ പുനഃസ്ഥാപിച്ചു. ബാങ്കിന്റെ സൈറ്റിന് പേജിലേക്ക് പ്രവേശിക്കാന്‍ കഴിയാത്ത തരത്തിലുള്ള ഒരു യുആര്‍എല്ലാണ് ഹാക്കര്‍ ഉപയോഗിച്ചിട്ടുള്ളതെന്ന് കണ്ടെത്തി. ഇന്ത്യയുടെ നികുതി അടയ്ക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ തടസ്സപ്പെടുത്താനും ഹാക്കര്‍ ശ്രമിച്ചിരുന്നു.

ഹാക്ക് ചെയ്ത ശേഷം പാക് സൈബര്‍ ഹാക്കര്‍മാരാണെന്ന് അവകാശപ്പെടുന്ന സന്ദേശവും ഇന്ത്യയുടെ സുരക്ഷാ വീഴ്ചയെ പരിഹസിച്ചുകൊണ്ടുള്ള സന്ദേശവും വെബ്ബ്സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യ ദിനത്തിന്റെ മുന്നോടിയായി ഇന്ത്യക്ക് പാകിസ്താന് ഹാക്കര്‍മാരുടെ താക്കീത് ആണെന്നും സൂചനയുണ്ട്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും'











Click it and Unblock the Notifications